Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.ജി വിദ്യാർത്ഥികൾക്ക് മതിയായ ക്ലാസ് ലഭിക്കാതെ പരീക്ഷ: കേരള സർവകലാശാല ബാധ്യതയിൽ നിന്ന് ഒളിച്ചോടരുത്;ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് മതിയായ ക്ലാസുകൾ ലഭിക്കാതെ പി.ജി നാലാം സെമസ്റ്റർ പരീക്ഷ നടക്കുന്ന വിഷയത്തിൽ കോളേജുകളെ പഴിചാരി കേരള സർവകലാശാല കൈകഴുകരുതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷഫ്രിൻ. വിദ്യാർത്ഥികൾക്ക് മതിയായ ക്ലാസുകളും പഠന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ സർവകലാശാലയുടെ ബാധ്യതയാണ്.

വിദ്യാർത്ഥികളുടെ പരാതി ലഭിച്ചപ്പോൾ മുഖവിലക്കെടുക്കാതെ ഓഗസ്റ്റ് 17ന് പരീക്ഷ ആരംഭിക്കുമെന്ന് നോട്ടിഫിക്കേഷൻ ഇറക്കുകയാണ് സർവകലാശാല ചെയ്തത്. വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർവകലാശാല അക്കാദമിക് കലണ്ടറിൽ പ്രദിപാദിക്കും പോലെ 90 അധ്യയന ദിനങ്ങൾ ക്ലാസ് നടത്തണമെന്ന് വിധി വന്നിരുന്നു.40ൽ കുറവ് അധ്യയന ദിനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂവെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.

എന്നാൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഇന്ന് ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് തങ്ങൾ ക്ലാസുകൾ നടത്തരുതെന്ന് ഉത്തരവിറക്കിയിട്ടില്ലെന്നും കോളേജുകൾ ക്ലാസുകൾ നടത്താതിരുന്നതാണെന്നും വാദിച്ച് ഓഗസ്റ്റ് 20ന് പരീക്ഷ ആരംഭിക്കാൻ സർവകലാശാല വിധി സമ്പാദിക്കുകയുണ്ടായി. ഇതിലൂടെ സർവകലാശാലയുടെ വിദ്യാർത്ഥി ദ്രോഹ മനോഭാവം മറനീക്കി പുറത്തു വന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP