Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീ സുധീന്ദ്രയിൽ 90 രോഗികൾക്ക് സൗജന്യ കാൽമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

ശ്രീ സുധീന്ദ്രയിൽ 90 രോഗികൾക്ക് സൗജന്യ കാൽമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

കൊച്ചി: ബോൺ ആൻഡ് ജോയിന്റ് ദിനത്തോടനുബന്ധിച്ച്  കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ  ആശുപത്രിയിൽ നിർദ്ധനരായ 90 രോഗികൾക്ക് സൗജന്യകാൽമുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തും. ഇതിന്റെ ഉദ്ഘാടനം മൂന്നിന് വൈകിട്ട് 5.30 ന് നടക്കും.

ആശുപത്രി മുഖ്യ രക്ഷാധികാരി കാശീ മഠാധിപതി ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് സൗജന്യ ചികിത്സ.  ഡോ.പത്ഭനാഭ ഷേണായിയുടെ 'ഷേണായിസ്‌കെയർ,  കേരള ഓർത്തോപീഡിക് അസോസിയോഷൻ, ഇന്ത്യൻ ഓർത്തോപീഡിക് അസോസിയോഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് നടക്കുക.

ചടങ്ങിൽ കേരള ഓർത്തോപീഡിക് അസോസിയോഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഡോമിനിക്ക് കെ പുത്തൂർ, സെക്രട്ടറി ഡോ. റ്റാജൻ പി.ജെ.  ആശുപത്രി ബോർഡ് പ്രസിഡന്റ് രത്‌നാകര ഷേണായി, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ.ജുനൈദ് റഹ്മാൻ, ഡോ.പത്ഭനാഭ ഷേണായി, ഡോ.വിനോദ് പത്ഭനാഭൻ, ബോർഡ് സെക്രട്ടറി മനോഹർ പ്രഭു എന്നിവർ പങ്കെടുക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP