Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർണവിസ്മയങ്ങളോടെ കേരള കൗമാര സമ്മേളനത്തിന് മലപ്പുറത്ത് തുടക്കം

വർണവിസ്മയങ്ങളോടെ കേരള കൗമാര സമ്മേളനത്തിന് മലപ്പുറത്ത് തുടക്കം

മലപ്പുറം: 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ കേരള നടത്തുന്ന കേരള കൗമാര സമ്മേളനത്തിന് മലപ്പുറം വിദ്യാനഗർ പബ്ലിക് സ്‌കൂൾ വേദിയായി. ടെക്നോളജിയുടെ വിസ്തൃതികൾക്കപ്പുറത്ത് അറിവിന്റെ വാതായനങ്ങളിലേക്ക് കുട്ടികളെ നയിക്കാൻ പര്യാപ്തമായ ആറു പ്ലാനറ്റുകളിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികൾ വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യം നേടി.

വിദ്യാഭ്യാസത്തിന്റെ ചക്രവാളങ്ങളിൽ നല്ല പൗരന്മാർ ഉദിച്ചുയരാനുള്ള അറിവന്വേഷണ ത്തിനുള്ള ഹൊറൈസൺ പ്ലാനറ്റിൽ അലി മണിക്ഫാൻ, ആനിസ മുഹ് യിദ്ദീൻ, നൗഷബ നാസ്, കെ.എച്ച്. ജരീഷ്, ഷെരീഫ് പവൽ, ഗിന്നസ് ദിലീഫ്, സുലൈമാൻ ഊരകം എന്നിവർ കരിയർ ഗൈഡൻസ്, പേഴ്സണാലിറ്റി ടെസ്റ്റ്, പസിൽ കോർണർ എന്നീ സെഷനുകളിൽ പങ്കെടുത്ത് കുട്ടികളുടെ കഴിവുകൾ വളർത്താൻ സഹായികളായി.

കളിക്കളം പ്ലാനറ്റിൽ ഷാഹിദ് സഫറിന്റെ ഫുട്ബോൾ സ്‌കിൽസ്, ഫഹദ് മാഹി നയിച്ച അൽഫലാഹ് മൗണ്ട് ഗൈഡ് അവതരിപ്പിച്ച സെൽഫ് ഡിഫൻസ് തൈക്കൊണ്ടോ പ്രകടനം, നാസർ എടവണ്ണപ്പാറ, മുഹമ്മദ് അരീക്കോട്, ഹംസ മാസ്റ്റർ എന്നിവർ നയിക്കുന്ന കാലിക്കറ്റ് ട്രോമ കെയർ ടീം എയ്ഞ്ചൽസിന്റെ ഫസ്റ്റ് എയ്ഡ്, ഒറ്റയാൾ പ്രതിഷേധത്തിന്റെ മാതൃകയായ ജബ്ബാർ പെരിന്തൽമണ്ണയുടെ സോളോ പെർഫോമൻസ് 'ശവവിൽപന' എന്നിവ അരങ്ങേറി. ശരീരത്തിന്റെ അനക്കവും വഴക്കവും വേഗതയും പുഷ്ടിയും കൗമാരത്തിന്റെ ശക്തിയാണെന്നും ചൈതന്യമാണെന്നും അനുഗ്രഹമാണെന്നും പ്ലാനറ്റ് കുട്ടികളെ ബോധ്യപ്പെടുത്തി. മിയാൻദാദ്, ഷാജഹാൻ, അംജദ് എ്ന്നിവർ പ്ലാനറ്റിന് നേതൃത്വം നൽകി.

ധാർമികമൂല്യങ്ങളും നന്മയുടെ സന്ദേശങ്ങളും ഉൾക്കൊള്ളുന്ന നല്ല സിനിമകൾ നിർമ്മിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ബ്ലാക്ക് & വൈറ്റ് പ്ലാനറ്റിൽ ആദം അയ്യൂബ്, പ്രജേഷ് സെൻ, സുരേഷ് ഇരിങ്ങല്ലൂർ, എം. കുഞ്ഞാപ്പ, നജ്മ നസീർ, അൻസാർ നെടുമ്പാശ്ശേരി എന്നിവർ പങ്കെടുത്തു.

സർഗാത്മക കലകളുടെ ആവിഷ്‌കാരങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിലെത്തിക്കാൻ കുട്ടികളെ പ്രേരിപ്പിച്ച അറീന പ്ലാനറ്റിൽ ഡോ. എം. ഷാജഹാൻ, ഡോ. ഹിക്മത്തുള്ള, ഐ. സമീൽ, ടി.പി. മുഹമ്മദ് ശമീം, ഫൈസൽ കൊച്ചി, കെ.ടി. ഹുസൈൻ എന്നിവർ കുട്ടികളോട് സംവദിച്ചു. കാഴ്ചയില്ലായ്മ എന്ന പരിമിതിയെ അതിജീവിച്ച് ലോകമറിയുന്ന പാട്ടുകാരിയായി ഉയർന്ന ഫാത്വിമ അൻശി പ്ലാനറ്റിലെ ശ്രദ്ധേയ വ്യക്തിത്വമായി.

്വിധിയുടെ കയ്യിലെ കളിപ്പാട്ടമാവാതെ ഇച്ഛാസ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാൻ നേർവഴി കാണിക്കുന്ന ദർശനങ്ങൾ പരിചയപ്പെടുത്തുന്ന 'ലൈറ്റ്' പ്ലാനറ്റിൽ ശൈഖ് മുഹമ്മദ് കാരകുന്ന്, ഇ.എം. അമീൻ, എ.ടി. ഷറഫുദ്ദീൻ, അജ്മൽ കാരകുന്ന്, എൻ.എം. ശംസുദ്ദീൻ നദ്വി, സി.ടി. സുഹൈബ്, അമീൻ മമ്പാട്, സമീർ മേലാറ്റൂർ, ഇ.വി. അബ്ദുസ്സലാം, അബുൽ ഫൈസൽ, മുംതസ് കൂട്ടിലങ്ങാടി, ഇംതിയാസ് വാഴക്കാട്, ഷമീം ചൂനൂർ, ജലീൽ മലപ്പുറം, നിസ്താർ കീഴ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

പരിഷ്‌കർത്താക്കളെയും ത്യാഗീവര്യന്മാരെയും പരിചയപ്പെടുത്തുന്ന ഫെയ്‌സ് ടു ഫെയ്‌സ് പ്ലാനറ്റ് പി. മുജീബുറഹ്മാൻ, ടി.കെ. ഹുസൈൻ, ഒ. അബ്ദുറഹ്മാൻ, സി. ദാവൂദ്, പി.എം. സ്വാലിഹ്, സി.ടി. സുഹൈബ്, സാദിഖ് ഉളിയിൽ, ഫസ്ന മിയാൻ, റസാഖ് പാലേരി എന്നിവർ നിയന്ത്രിച്ചു.

ബ്ലാക്ക് & വൈറ്റ്, സ്‌ക്വയർ, ഹൊറൈസൺ, സ്ഫിയർ, അറീന, ഫെയ്സ് ടു ഫെയ്സ് എന്നീ ആറു പ്ലാനറ്റുകളിലായി മൂല്യങ്ങളുടെ പാഠശാല, സിനിമാ പാഠശാല, സാംസ്‌കാരിക പാഠശാല, കായികം & ആരോഗ്യം, ഉപരിപഠനം, മുഖാമുഖം തുടങ്ങി ഒന്നര ദിവസം നീണ്ടുനിൽക്കുന്ന പ്രതിനിധിസമ്മേളനമാണ് നടക്കുന്നത്. കുട്ടികളുടെ അവകാശങ്ങളെയും അവസരങ്ങളെയും ഓർമ്മിപ്പിച്ച് അവരുടെ കഴിവും പ്രതിഭയും തിരിച്ചറിഞ്ഞ് കൗമാരത്തിന്റെ കൗതുകങ്ങളെ നിറച്ചാർത്തണിയിക്കുന്ന വിവിധ പ്ലാനറ്റുകളിൽ അവർ ഒത്തുചേരും.

ഘോഷയാത്രയോടു കൂടി സമാപിക്കുന്ന പ്രതിനിധി സമ്മേളനത്തിനു ശേഷം മലപ്പുറം കോട്ടക്കുന്നിൽ പൊതുസമ്മേളനം സ്റ്റുഡന്റ്സ് സർക്ക്ൾ അഖിലേന്ത്യാ രക്ഷാധികാരി എസ്.എസ്. ഹുസൈനി ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര മജിഷ്യൻ ഗോപിനാഥ് മുതുകാട്, ജില്ലാ കലക്ടർ അമിത് മീണ ഐഎഎസ്, സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ്, എസ്‌ഐ.ഒ. അഖിലേന്ത്യാ പ്രസിഡണ്ട് നഹാസ് മാള എന്നിവർ പങ്കെടുക്കും.
വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കുട്ടികളായ അനുജാത്, നൂർ ജലീല, പ്രഖവ് എംപി., മറിയം കോറോത്ത്, കെ. അയാസ് കല്ലേക്കാട്, കെ. ഫാത്തിമ ബിസ്മി എന്നിവരെ ആദരിക്കും. സമാപന സമ്മേളനത്തിനു ശേഷം കലാസന്ധ്യയും അരങ്ങേറും.

തിന്മക്കെതിരിൽ നന്മേച്ഛുക്കളുടെ കൂട്ടായ്മ അനിവാര്യം: എം.ഐ. അബ്ദുൽ അസീസ്

മലപ്പുറം: അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളിയാണ് ഇന്ന് എങ്ങും കേട്ടുകൊണ്ടിരിക്കുന്നതെന്നും അവർക്കു വേണ്ടി പോരാടാനും തിന്മക്കെതിരിൽ നന്മേച്ഛുക്കളുടെ കൂട്ടായ്മയുണ്ടാവേണ്ടത് അനിവാര്യമാണെന്നും ടീൻ ഇന്ത്യ സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ്. മലപ്പുറം വിദ്യാനഗർ പബ്ലിക് സ്‌കൂളിൽ ടീൻ ഇന്ത്യ കേരള കൗമാര സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്കും പ്രപഞ്ചത്തിനും നന്മ പകരുന്ന ഒരു ലോകം പണിയാൻ പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി.

സത്യത്തിന്റെയും സഹനത്തിന്റെയും പാതയിൽ അനീതിക്കെതിരെ ഉറച്ച ശബ്ദമായി മാറട്ടെ ഈ കൗമാരസമ്മേളനമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ടീൻ ഇന്ത്യ സംസ്ഥാന ക്യാപ്റ്റൻ ടി.എ. ജവാദ് എറണാകുളം ആഹ്വാനം ചെയ്തു.

മാധ്യമം-മീഡിയാവൺ എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡണ്ട് എ. റഹ്മത്തുന്നീസ, സിജി പ്രസിഡണ്ട് അബ്ദുസ്സലാം കളമശ്ശേരി, എസ്‌ഐ.ഒ. സംസ്ഥാന പ്രസിഡണ്ട് സി.ടി. സുഹൈബ്, ജി.ഐ.ഒ. കേരള പ്രസിഡണ്ട് അഫീദ അഹ്മദ്, തമന്ന സുൽത്താന, മലർവാടി സംസ്ഥാന കോഡിനേറ്റർ മുസ്തഫ മങ്കട, ടീൻ ഇന്ത്യ സംസ്ഥാന കോഡിനേറ്റർ അബ്ദുൽ ജലീൽ മോങ്ങം, ജനറൽ കൺവീനർ മുസ്തഫാ ഹുസൈൻ എന്നിവർ സംസാരിച്ചു. ഖുർആനിൽ നിന്ന് അഫ്നാൻ പട്ടാമ്പി അവതരിപ്പിച്ചു.

അൻസിഫ് അബ്ദുല്ല, ഇബ്തിസാം ഇംതിയാസ്, ഫാത്തിമ ഹനാൻ, നദാ ഫാത്തിമ, നഹ്ന നൗഷി, ലീൻ മർയം, യുസുഫ് സബാഹ്, ദാന റാസിഖ് തുടങ്ങിയ കൗമാരക്കാർ നിയന്ത്രിച്ച സമ്മേളനം കാണികളിൽ കൗതുകമുണർത്തി.

 


ടീൻ ഇന്ത്യ കൗമാര സമ്മേളനം വാഹനജാഥ നടത്തി

മലപ്പുറം: ടീൻ ഇന്ത്യ കൗമാര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വാഹനപ്രചാരണത്തിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി മുൻ ജില്ലാ പ്രസിഡന്റ് സി.എച്ച്. അബ്ദുൽ ഖാദർ ടീൻ ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം അമീന ജഹാന് പതാക കൈമാറി നിർവഹിച്ചു. ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാരി അബ്ബാസ് കൂട്ടിൽ, ടീൻ ഇന്ത്യ സംസ്ഥാന കോഡിനേറ്റർ ജലീൽ മോങ്ങം, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷബീർ എൻ.കെ., എസ്ഐഒ ജി്ല്ലാ സമിതിയംഗം സി.എച്ച്. സാജിദ് എന്നിവർ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് ജഹാൻ സ്വാഗതവും ടീൻ ഇന്ത്യ സംസ്ഥാന സമിതിയംഗം നൗഷാദ് ആലവി നന്ദിയും പറഞ്ഞു. മലപ്പുറം, എടയൂർ, വളാഞ്ചേരി, എടപ്പാൾ, ചങ്ങരംകുളം, മാറഞ്ചേരി, പൊന്നാനി, പറവണ്ണ, പുറത്തൂർ, തിരൂർ, കോട്ടക്കൽ, ഒതുക്കുങ്ങൽ, മഞ്ചേരി, മമ്പാട്, നിലമ്പൂർ, ചൂങ്കത്തറ, അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി എന്നിവിടങ്ങിലെത്തി ഒന്നാം ദിവസത്തെ ജാഥ പൂക്കോട്ടൂരിൽ സമാപിച്ചു.

രണ്ടാം ദിവസമായ 15 ന് മലപ്പുറത്തുനിന്നാരംഭിച്ച് കൂട്ടിലങ്ങാടി, മങ്കട, ശാന്തപുരം, പെരിന്തൽമണ്ണ, കുന്നക്കാവ്, അങ്ങാടിപ്പുറം, ചാപ്പനങ്ങാടി, ചെറുകുളമ്പ്, കാടാമ്പുഴ, വളാഞ്ചേരി, പുത്തനത്താണി, ചങ്കുവെട്ടി, എടരിക്കോട്, കക്കാട്, പാണക്കാട് എന്നിവിടങ്ങളിലെത്തി വേങ്ങരയിൽ സമാപിച്ചും.

ഒന്നര ദിവസത്തെ പ്രതിനിധി സമ്മേളനത്തിനു ശേഷം തിങ്കളാഴ്‌ച്ച ഘോഷയാത്രയോടുകൂടി സമാപിക്കുന്ന പൊതുസമ്മേളനം മലപ്പുറം കോട്ടക്കുന്നിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP