Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘർഷഭരിതമായ ജീവിതത്തിന് ധ്യാനം പരിഹാരം -വിജയ് കെ നമ്പ്യാർ

സംഘർഷഭരിതമായ ജീവിതത്തിന് ധ്യാനം പരിഹാരം -വിജയ് കെ നമ്പ്യാർ

ന്നത്തെ സംഘർഷഭരിതമായ ജീവിതത്തിന് ധ്യാനത്തിന്റെ പ്രസക്തി വളരെയേറെയുണ്ടെ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേശകൻ വിജയ് കെ നമ്പ്യാർ അഭിപ്രായപ്പെട്ടു. അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസും പൂണെ അമൃതാനന്ദമയി മഠവും പൂനയിലെ ഷെറാട്ടൻ ഗ്രാന്റ് ഹോട്ടലിൽ സംയുക്തമായി സംഘടിപ്പിച്ച പഠനശിബിരത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തിരക്കുള്ള സമൂഹത്തിലെ ഉന്നത ശ്രേണിയിൽ പെട്ടനേതാക്കൾക്ക് സ്വയം ശാക്തീകരണ ത്തിനുള്ള അവസരത്തിനായാണ് പ്രസ്തുത യോഗം നടത്തപ്പെട്ടത്.ജീവിതയാഥാർഥ്യങ്ങളെ ഫലപ്രദമായി തരണം ചെയ്യുവാനും കരുത്തുറ്റ സമൂഹം കെട്ടിപ്പടുക്കുന്നതിനും ചിട്ടയായ ധ്യാനവും യോഗയും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാതാ അമൃതാനന്ദമയി ദേവിയുടെ പ്രത്യേക നിർദ്ദേശാനുസരണം ഉരുത്തിരിഞ്ഞ 'ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ' കലുഷിതമായ വർത്തമാനകാല സമൂഹത്തിൽ ഏറെ പ്രാധാന്യമർഹിക്കുതായി അദ്ദേഹം കൂട്ടിച്ചേർത്തു.

മനസ്സിനു സ്വാസ്ഥ്യം കൈവരാനും ജീവിതയാത്രയിൽ വിജയം നേടാനും അമൃതയുടെ 'ഐ എ എം' സഹായിക്കും.നളന്ദ സർവകലാശാലാ ചാൻസിലർ ഡോ വിജയ് ബി ഭട്കർ നടത്തിയ ആശംസാപ്രസംഗത്തിൽ ആയിരക്കണക്കിനു വർഷങ്ങളായി യോഗയും ധ്യാനവും ഭാരതീയർ അനുവർത്തിച്ചു പോരു ജീവിതരീതിയാണെന്നു സദസ്യരെ ഓർമ്മിപ്പിച്ചു.

തുടർന്ന് ഡൽഹി മാതാ അമൃതാനന്ദമയി മഠം ഹെഡ് ബ്രഹ്മചാരി നിജാമൃത ചൈതന്യ അമൃതയുടെ 'ഏകീകൃത ധ്യാന സമ്പ്രദായം' സദസ്യരുടെ മുൻപാകെ അവതരിപ്പിച്ചു.അമൃത സെന്റർ ഫോർ നാനോ സയൻസ് ഡയറക്ടർ ഡോ ശാന്തികുമാർ നായരുടെ നേതൃത്വത്തിൽ സ്വയം ശാക്തീകരനത്തിനായി ധ്യാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എ വിഷയത്തിൽ ക്രിയാത്മക ചർച്ച നടന്നു.

പഠന ക്ലാസിൽ പങ്കെടുത്ത പ്രമുഖരിൽഎയർ മാർഷൽ സി കെ രജ്ഞൻ, പ്രതിരോധ മെഡിക്കൽ കോളേജ് ഡയറക്ടർ അജയ കുമാർ, വിമാനത്താവള ഡയറക്ടർ ഭൗസഹേബ് പ'േൽ,സാകൽ മീഡിയ ഗ്രൂപ്പിലെ പുഷ്‌കരാജ് ചിർപൂത്ത്കർ,അഭിനേത്രി അജ്ഞലി ഭഗവത്, പ്രശസ്ത ഇന്ത്യൻ ഷൂട്ടർ രേഖ ദുബേ, ആദിത്യ ബിർളാ ആശുപത്രി സി ഇ ഒ ധനജ്ഞയ് കുമാർ, തോർ പവർ കോർപ്പറേഷനിലെ ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെടും.

മുംബൈയിലെ മാതാ അമൃതാനന്ദമയി മഠം ഹെഡ് ബ്രഹ്മചാരി അവ്യാമൃത ചൈതന്യ പ്രസ്തുത യോഗത്തിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്ക് സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP