Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൈ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ ഇന്ത്യ- 2015 16ന് തുടങ്ങും; അനുരാഗ് കശ്യപ്, തിഗ്മാൻഷു ധൂലിയ എന്നിവർ ജൂറിമാർ

മൈ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ ഇന്ത്യ- 2015 16ന് തുടങ്ങും; അനുരാഗ് കശ്യപ്, തിഗ്മാൻഷു ധൂലിയ എന്നിവർ ജൂറിമാർ

തിരുവനന്തപുരം: രാജ്യത്തെ ഏക ഓൺലൈൻ ഫിലിം ഫെസ്റ്റിവലായ മൈ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ ഇന്ത്യ 2015 ന് 16 ന് തുടക്കമാകും. പ്രശസ്ത ഫിലിം മേക്കർ അനുരാഗ് കശ്യപ്, നടനും ഫിലിം മേക്കറുമായ തിഗ്മാൻഷു ധൂലിയ എന്നിവരാണ് മേളയുടെ വിധികർത്താക്കളായി എത്തുന്നത്. ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന മേളയിൽ ഇരുപതോളം ചിത്രങ്ങളാണ് ഇന്ത്യൻ ഉപഭോക്താക്കൾക്കായി വീഡിയോ ഓൺ ഡിമാൻഡ് പ്ലാറ്റ്‌ഫോമിൽ www.halfticket.tv സൗജന്യമായി പ്രദർശിപ്പിക്കുന്നത്.

ഫ്രഞ്ച് ഫിലിം മേക്കേഴ്‌സിലെ പുതു തലമുറയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ഫെസ്റ്റിവലിൽ പത്ത് വീതം ഫ്രഞ്ച് ഫീച്ചർ ഫിലിമുകളും ഷോർട്ട് ഫിലിമുകളുമാണ് പ്രദർശിപ്പിക്കുക. ഫ്രഞ്ച് സിനിമയിലെ പുതു തലമുറയാണ് പ്രദർശിപ്പിക്കുന്ന എല്ലാ ചിത്രങ്ങളും തയ്യാറാക്കിയിരിക്കുന്നത്. താൻ നിർമ്മിക്കുന്നതും കാണാൻ ആഗ്രഹിക്കുന്നതുമായ ചിത്രങ്ങളിലൂടെ പ്രശസ്തനായ കശ്യപ് കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവലിന്റെ ഇന്റർനാഷണൽ ജൂറി ആയിരുന്നു. വിമർശന വിധേയമായ നിരവധി ചിത്രങ്ങളിലൂടെയും വേഷങ്ങളിലൂടെയും പ്രശസ്തനായ ധൂലിയയും ഇത്തവണ ജൂറിയിൽ അംഗമാകും.

'ഇനി ഏതെങ്കിലുമൊരു ഭാഷ ഞാൻ പഠിക്കുന്നുണ്ടെങ്കിൽ അത് ഫ്രഞ്ച് ആയിരിക്കും,' ഫ്രഞ്ച് സിനിമകളോടുള്ള തന്റെ സ്‌നേഹത്തെയും ഫ്രഞ്ച് ഫിലിം ഫെസ്റ്റിവലിനെയും കുറിച്ച് സംസാരിക്കവെ ദേവ്-ഡി ഡയറക്ടർ അനുരാഗ് കശ്യപ് പറഞ്ഞു. 'ഫ്രാൻസിലെ ജനങ്ങൾ സിനിമയെ പ്രോത്സാഹിപ്പിക്കുന്നു. ഫ്രാൻസിൽ ധാർമിക മൂല്യങ്ങളിലുള്ള സ്വാതന്ത്ര്യം എന്നെ അസൂയപ്പെടുത്തുന്നു. പേടികൂടാതെ എങ്ങനെ പരമാവധി സത്യസന്ധനായിരിക്കാമെന്ന് ഫ്രഞ്ച് സിനിമകൾ എന്നെ പഠിപ്പിച്ചു. ഒരു സിനിമയും കാണാനുള്ള അവസരം ഞാൻ നഷ്ടപ്പെടുത്താറില്ല. ജൂറി അംഗമായിക്കുക എന്നത് ഈ പുതിയ സിനിമ നിർമ്മാതാക്കളുടെ ചിത്രങ്ങൾ കാണാനുള്ള അവസരമാണ് നൽകുന്നത്. കഴിഞ്ഞ വർഷം ഫ്രാൻസിൽ നടന്ന മൈ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ ഇന്ത്യയിൽ ഞാൻ ജൂറിയായിരുന്നു. അപ്പോൾ പിന്നെ ഇത്തവണ ഇന്ത്യയിൽ എന്ത്‌കൊണ്ട് ഇരുന്നുകൂടാ.' അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ചിത്രങ്ങൾ സൗജന്യമായി പ്രദർശിപ്പിക്കുമ്പോൾ പ്രതീക്ഷിക്കുന്ന പ്രതികരണങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിന്, തിരക്ക് കാരണം വി.ഒ.ഡി പ്ലാറ്റ്‌ഫോം ഹാഫ്ടിക്കറ്റ്.ടിവി തകരുമെന്നും ഫെസ്റ്റിവൽ കഴിയുമ്പോൾ കൂടുതൽ ഫ്രഞ്ച്, രാജ്യാന്തര സിനിമകൾ പ്രദർശിപ്പിക്കുവാൻ പാകത്തിൽ അവർക്ക് വെബ്‌സൈറ്റ് പുതുക്കേണ്ടി വരുമെന്നും കശ്യപ് അഭിപ്രായപ്പെട്ടു.
'മറ്റ് നിരവധി ആളുകളെ പോലെ ഞാനും ജീവിത്തിന്റെ തുടക്കം മുതൽ തന്നെ ഫ്രഞ്ച് സിനിമകളെ ഇഷ്ടപ്പെടുന്നുണ്ട്. അതിനാൽ മൈ ഫ്രഞ്ച് ഫിലിം ഫെറ്റിവൽ ഇന്ത്യയുടെ ഈ പതിപ്പ് ഞാൻ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ജൂറി അംഗമായി ഇതിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് എനിക്ക്  ലഭിച്ച അംഗീകരമാണ്. ഫ്രഞ്ച് സിനിമകൾ അതിന്റെ കഥകളാലും തിരക്കഥകളുടെ മേന്മയാലും കാണാൻ മനോഹരമാണ്. മികച്ച ചിത്രങ്ങളോടെയുള്ള ഒരു മാസം നീണ്ട് നിൽക്കുന്ന മേള മനോഹരമായ വിരുന്നായിരിക്കും. മൈഫ്രഞ്ച്ഫിലിംഫെസ്റ്റിവൽ ഇന്ത്യയെ ഇന്ത്യയിൽ സാധ്യമാക്കുന്നതിന് മുൻകൈയെടുത്ത ഹാഫ്ടിക്കറ്റ്.ടിവിയെ ഞാൻ അഭിനന്ദിക്കുന്നു,' സംവിധായകനും നടനുമായ തിഗ്മാൻഷു ധൂലിയ അഭിപ്രായപ്പെട്ടു.  എക്കാലത്തേയും മികച്ച സിനിമകളും ടി.വി ഷോകളും കണ്ട് ആസ്വദിക്കുന്നതിന് സഹായിക്കുന്ന വീഡിയോ ഓൺ ഡിമാൻഡ് പ്ലാറ്റ്‌ഫോമാണ് ഹാഫ്ടിക്കറ്റ്. ജനുവരിയിൽ ആരംഭിക്കുന്ന ഫ്രഞ്ച് ഫിലിം ഫെസ്റ്റിവൽ ആസ്വദിക്കുന്നതിന് www.halfticket.tv എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP