Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ത്രിദിന ദേശീയ ഫ്‌ളൂയിഡ്എനർജി കോൺഫറൻസ് അമൃതയിൽ ഉത്ഘാടനം ചെയ്തു

ത്രിദിന ദേശീയ ഫ്‌ളൂയിഡ്എനർജി കോൺഫറൻസ് അമൃതയിൽ ഉത്ഘാടനം ചെയ്തു

അമൃതപുരി: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെമെക്കനിക്കൽ എഞ്ചിനീയറിങ്‌വിഭാഗവും ഐ ഐ ടി മുംബയ് ലെ നാഷണൽ സൊസൈറ്റി ഓഫ് ഫ്‌ളൂയിഡ് പവറുംസംയുക്തമായി സംഘടിപ്പിക്കുന്ന 44 ാം ദേശീയ ത്രിദിനകോൺഫറൻസിന് അമൃതപുരി കാമ്പസിൽതുടക്കമാവുന്നു.

ഫ്‌ളൂയിഡ് മെക്കാനിക്‌സിനെയും ഫ്‌ളൂയിഡ് പവറിനെയും ആസ്പദമാക്കിയുള്ള സമ്മേളനം അമൃതാനന്ദമയിമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാ നന്ദപുരിഉത്ഘാടനം ചെയ്തു. ഹോമി ഭാഭാനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അറ്റോമിക് എനർജി വിഭാഗം ഡയറക്ടർ പത്മശ്രീ ഡോ ആർ ബി ഗ്രോവർമുഖ്യാതിഥിഥിയായിരുന്നു.ഫ്‌ളൂയിഡ് ഊർജ്ജ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളേയുംപുരോഗതിയെയും അതിന്റെപ്രാധാന്യത്തെയും സംബന്ധിക്കുന്ന നൂതന ആശയങ്ങൾ സദസ്സിനു പരിചയപ്പെടുത്തുകയും , പങ്കു വെയ്ക്കാനുംചർച്ചചെയ്യാനുമുള്ള വേദി ഒരുക്കുകയുമാണ് 14,15 16 തീയതികളിൽ നടക്കുന്ന പ്രസ്തുത സമ്മേളനം കൊണ്ട്അമൃത സർവകലാശാല ലക്ഷ്യമിടുന്നത്.

സ്വാർത്ഥതയില്ലാതെ ഇഛാശക്തിയോടെകാര്യങ്ങൾ ചെയ്യുമ്പോഴുള്ള ആത്മസംതൃപ്തിക്ക് പകരം നൽകാൻ ഈലോകത്ത് ഒന്നും തന്നെയില്ലെന്നും ജീവിതവിജയത്തിനായി നിതാന്ത പരിശ്രമത്തിനൊപ്പം സ്വയംആത്മപരിശോധനനടത്തി പ്രചോദനം ഉൾക്കൊള്ളേണ്ടത് അത്യാവിശ്യമാണെന്നും സ്വാമി പൂർണ്ണാമൃതാനന്ദപുരിതന്റെ അനുഗ്രഹപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.നിലവിലുള്ള സർവകലാശാലാ പഠന രീതികളെപറ്റി പരാമർശിക്കുമ്പോൾ സാങ്കേതികവിദ്യകൾക്ക് പുറമേമൂല്യശോഷണമില്ലാതെ നല്ല ആശയവിനിമയ ശേഷി കൂടി വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെപ്രാപ്തമാക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പത്മശ്രീ ഡോ ആർ ബി ഗ്രോവർ തന്റെപ്രഭാഷണത്തിൽ എടുത്തു പറഞ്ഞു.

പ്രമുഖ ഗവേഷകരുടെയും അദ്ധ്യാപകരുടെയും പഠന ക്ലാസുകൾ സമ്മേളനത്തൊടനുബന്ധിച്ച് ഉണ്ടായിരിക്കും.ഇന്ത്യയിലെ വിവിധ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും നിന്നുമായി മുന്നൂറോളം പ്രതിനിധികൾഇതിന്റെ ഭാഗമാകും. സൗത്തുകൊറിയ, ഫ്രാൻസ്, യു.എസ്.എ, ജപ്പാൻ, നെതർലന്റ്‌സ് എന്നീ രാജ്യങ്ങളെപ്രതിനിധീകരിച്ച് പ്രമുഖ ഗവേഷകർ പഠന ക്ലാസുകൾ എടുക്കുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ പ്രമുഖ ഐ ഐ റ്റികളിലേയും ഐ ഐ എസ് സി കളിലേയും പ്രതിരോധ ഗവേഷണ കേന്ദ്രങ്ങളിലെയും വിദഗ്ധരുടെമേൽനോട്ടത്തിലാണ് കോൺഫറൻസ് ഏകോപിച്ചിരിക്കുന്നത്.

അമൃത എഞ്ചിനീയറിങ് കോളേജ് അസോസിയേറ്റ് ഡീൻ ഡോ ബാലകൃഷ്ണ ശങ്കർ സ്വാഗതം ആശംസിക്കുകയുംഡോ ബി വി എസ് പ്രസാദ് , ഡോ ജ്യോതിർമയി ബാനർജി, ഡോ കൃഷ്ണശ്രീ അച്യുതൻ, ഡോ അജിത്,ഡോ ജയകുമാർ തുടങ്ങിയവർ പ്രഭാഷണം നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP