Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നോ ക്ലെയിം ബോണസ് പണമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കണം: ഇൻഷ്വറൻസ് ഏജന്റുമാർ

നോ ക്ലെയിം ബോണസ് പണമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കണം: ഇൻഷ്വറൻസ് ഏജന്റുമാർ

കൊച്ചി: സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിൽ വൻ വർദ്ധനവ് വരുത്തിയ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് നൽകുന്ന നോക്ലെയിം ബോണസ് പണമായി അനുവദിക്കാൻ ഇൻഷ്വറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന് ഇൻഷ്വറൻസ് റെഗുലേറ്ററി അഥോറിറ്റി ആൻഡ് ഡെവലപ്മെന്റ് ഓഫ് ഇന്ത്യയോട് കേരളാ ഇൻഷ്വറൻസ് അഡൈ്വസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മിക്ക കമ്പനികളും നോ ക്ലെയിം ബോണസ് പണമായി നൽകുന്നില്ല. പകരം ഇൻഷ്വറൻസ് തുകയിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഇതുമൂലം ഫലത്തിൽ ഉപഭോക്താക്കൾക്ക് നോ ക്ലെയിം ബോണസിന്റെ ഗുണം കിട്ടാതെ വരും. ഒരു ശതമാനം ആളുകൾക്കു പോലും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല. ഉപഭോക്താക്കളുടെ അവകാശമായ നോ ക്ലെയിം ബോണസ് തുക മുഴുവൻ ഇൻഷ്വറൻസ് കമ്പനികൾ മുതൽകൂട്ടുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. നോ ക്ലെയിം ബോണസ് പണമായി നൽകിയാൽ ഉപഭോക്കാക്കൾക്ക് പ്രീമിയം അടവിൽ കുറവ് വരും. ഈ പണവും വർഷങ്ങളായി കമ്പനികൾ നിയമവിരുദ്ധമായി കവർന്നെടുക്കുകയാണ്.

മെഡിക്ലെയിം ഇൻഷ്വറൻസ് മേഖലയിൽ ഉപഭോക്താക്കൾ വൻ ചൂഷണത്തിന് ഇരയാകുന്നുണ്ട്. ഇതു മൂലം സത്യസന്ധമായി പ്രവർത്തിക്കുന്ന ഏജന്റുമാർ പഴികേൾക്കുകയാണ്. ആശുപത്രികളിൽ ക്യാഷ് ലെസ് നൽകുന്ന കമ്പനികൾ റീ ഇംപേഴ്സ്മെന്റിനു സമർപ്പിക്കുമ്പോൾ തുക വെട്ടിക്കുറയ്ക്കുന്നുണ്ട്. ഇത് ഉപഭോക്താക്കളും ഏജന്റുമാരും തമ്മിൽ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്നുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

കമ്പനികൾ കമ്മീഷനു പുറമേ വൻതോതിൽ ഇൻസന്റീവ് നൽകുന്നത് ദുഷ്പ്രവണതകൾക്കിടയാക്കുന്നുണ്ട്. പോളിസി പിടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉപഭോക്താക്കളെ സമീപിക്കുവാൻ ഇത് ഇടയാക്കുന്നുണ്ട്. പോളിസിയിലെ വ്യവസ്ഥകൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തിരുവനന്തപുരം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോഡ് എന്നിവിടങ്ങളിൽ ജനുവരി ആദ്യവാരം ഉപഭോക്താക്കളുടെ കൂട്ടായ്മ സംഘടിപ്പിക്കും.

എബി ജെ.ജോസ് അധ്യക്ഷത വഹിച്ചു. ഇൻഷ്വറൻസ് മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പി.സി.ജോർജ് എംഎ‍ൽഎ. ആവശ്യപ്പെട്ടു.

ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായി പി.സി.ജോർജ് എംഎ‍ൽഎ. (പ്രസിഡന്റ്) എബി ജെ.ജോസ് (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. റ്റോസ് മാളിയേക്കൽ (വൈസ് ചെയർമാൻ), ജയിസൺ ജോസ് (സെക്രട്ടറി), ടിജോ ഐസക് (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP