Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എച്ച് ഐ വി ബാധിത കുടുംബങ്ങൾക്കും കിടപ്പുരോഗികൾക്കുംദയയുടെ ഓണം ഭക്ഷ്യക്കിറ്റ്

എച്ച് ഐ വി ബാധിത കുടുംബങ്ങൾക്കും കിടപ്പുരോഗികൾക്കുംദയയുടെ ഓണം ഭക്ഷ്യക്കിറ്റ്

കൊടുവായൂർ:സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽആഘോഷങ്ങളുടെ നിറപ്പകിട്ടില്ലാതെ കൊടുവായൂരിൽ350 നിർധന കുടുംബങ്ങൾ ആമോദത്തോടെ ഓണമുണ്ണും.പൊതുവിൽ ആരുടേയും സഹായമെത്താത്ത എച്.ഐ.വി ബാധിത കുടുംബങ്ങളും,കിടപ്പുരോഗികളും,ബന്ധുക്കൾ കൈവിട്ട വയോധികരുമാണ്ഇക്കുറി അഭിമാനത്തോടെ ഓണമുണ്ണാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് അവസരമൊരുക്കിയത്.

സഹായങ്ങൾക്ക്തികച്ചും അർഹരായ നിരാലംബരോടൊപ്പമാണ് ദയ കേരളത്തിന്റെ മൂന്നിടങ്ങളിലായുള്ള ഓണം-പെരുന്നാൾ ആഘോഷം അന്വർത്ഥമാക്കുന്നത്.ആയിരത്തി നാനൂറ് രൂപയിലേറെ വിലമതിക്കുന്നതാണ്ഭക്ഷ്യക്കിറ്റുകൾ. മാത്രമല്ല ഓഗസ്റ്റ് 28നു മുതിർന്നവരുടെ ഭിന്നശേഷി കേന്ദ്രമായ ലക്കിടി പോളിഗാർഡനിലെ അന്തേവാസികൾക്കൊപ്പം ആഘോഷമില്ലാത്തനന്മയോണവും സംഘടിപ്പിക്കുന്നുണ്ട്.

പെരിങ്ങോട്ടുകുർശ്ശി ആസ്ഥാനമായുള്ളദയയുടെസുതാര്യമായ പ്രവർത്തനത്തിന്റെ ഭാഗമായിമൂന്ന് ദയ ഭവനങ്ങൾ ഉൾപ്പടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നവമാധ്യമങ്ങളെ അവലംബമാക്കി പ്രവർത്തിക്കുന്ന ഈകൂട്ടായ്മ നടത്തിയിട്ടുണ്ട്.സഹജീവി സ്‌നേഹത്തിനായി പ്രയത്‌നിക്കുന്ന സുമനസ്സുകൾ ഫേസ്‌ബുക്ക്‌പോസ്റ്റ് കണ്ടാണ് ദയക്ക് ഓണക്കിറ്റുകൾ സ്‌പോൺസർ ചെയ്തിരിക്കുന്നത്
.
കൊടുവായൂർ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ഭക്ഷ്യവിതരണചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്ജി.കൃഷ്ണപ്രസാദ് നിർവഹിച്ചു. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അശോകൻ സി,പുതുനഗരം സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ എം.ഹംസ,കെ.കുട്ടുമണി,മോഹൻ കാരിയോടത്ത്,അജിത്ത് നാരങ്ങാലിൽ,നൂർമുഹമ്മദ്,അനിൽ മാസ്റ്റർ,ശങ്കർജി കോങ്ങാട്,മുരുകേശൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട് അനുശോചന പ്രമേയം അവതരിപ്പിച്ചു.ദയ ട്രസ്റ്റ് ജില്ലാ കോഡിനേറ്റർ ദീപ ജയപ്രകാശ് സ്വാഗതവും രാജേഷ്.വി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP