1 aed = 17.73 inr 1 eur = 69.74 inr 1 gbp = 80.53 inr 1 kwd = 213.04 inr 1 sar = 17.36 inr 1 usd = 64.95 inr
Mar / 2017
30
Thursday

യാത്രക്കാരൻ ബസ്സിൽ നിന്നും തെറിച്ചു റോഡിൽ വീണു; ഡ്രൈവറുടെ നടപടിയിൽ വ്യാപക പ്രതിഷേധം; ശ്രദ്ധയിൽപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകനു ബസ് ഡ്രൈവറുടെ അസഭ്യവർഷം

March 17, 2017 | 11:08 AM | Permalinkസ്വന്തം ലേഖകൻ

പാലാ: ബസ്സിൽനിന്നും യാത്രക്കാരൻ തെറിച്ചു വീണത് ശ്രദ്ധയിൽപ്പെടുത്തിയ സാമൂഹ്യ പ്രവർത്തകനോട് അപമര്യാദയായി പെരുമാറുകയും അപകടത്തിൽപ്പെട്ട യാത്രക്കാരനെ ശ്രദ്ധിക്കാതെ ബസുമായി പോകുകയും ചെയ്ത ബസ് ഡ്രൈവർക്കെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം രാവിലെ മുനിസിപ്പൽ കോംപ്ലെക്സിനു മുന്നിലെ വെയ്റ്റിങ് ഷെഡിനു സമീപമാണ് സംഭവം നടന്നത്.

കോട്ടയത്തുനിന്നും ഈരാറ്റുപേട്ടയ്ക്ക് പോയ കുഴിത്തോട്ട് ബസ് വെയറ്റിങ് ഷെഡിനു മുന്നിൽ നിന്നും അലക്ഷ്യമായി മുന്നോട്ട് എടുത്തപ്പോഴാണ് യാത്രക്കാരൻ വഴിയിലേക്ക് തെറിച്ചു വീണത്. ആളുകൾ വഴിയിൽ വീണ യാത്രക്കാരനെ സഹായിക്കുന്നതിനിടെ ഈ വഴി കടന്നു വന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ബസ് ഡ്രൈവറെ അപകടം വിവരം ധരിപ്പിച്ചപ്പോൾ അപമര്യാദയായി പെരുമാറുകയും അസഭ്യം പറഞ്ഞുകൊണ്ട് അപകടത്തിൽപ്പെട്ടയാളെ ശ്രദ്ധിക്കപോലും ചെയ്യാതെ ബസുമായി പോകുകയുമായിരുന്നു. ബസ് ജീവനക്കാരന്റെ നടപടി എബി ജെ. ജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ആയിരക്കണക്കിനാളുകൾ പ്രതിഷേധമറിച്ചു. ആരോപണ വിധേയമായ ബസിന്റെ വിവിധ സർവീസുകളെക്കുറിച്ചു വ്യാപകമായ പരാതികളാണ് ആളുകൾ സോഷ്യൽ മീഡിയായിലൂടെ പങ്കുവച്ചത്.

ഡ്രൈവറുടെ നടപടിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്ക് എബി ജെ. ജോസ് പരാതി നൽകി.ഡ്രൈവറുടെ നടപടിക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. യാത്രക്കാരുടെ സുരക്ഷ നോക്കാതെ ഓടുന്ന ബസ് സർവീസുകൾക്ക് എതിരെ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് സംഘടനകൾ ആരോപിച്ചു. ഹെൽമെറ്റും സീറ്റ് ബൽറ്റും ധരിക്കാത്തവരെ പിടിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്നും സംഘടനകൾ കുറ്റപ്പെടുത്തി. സാംജി പഴേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, ആർ. മനോജ്, ടി. ആർ. നരേന്ദ്രൻ,അഡ്വ. സന്തോഷ് മണർകാട്,ആൽബിൻ ജോസഫ്, അനിൽ വി. നായർ, ബിനു പെരുമന തുടങ്ങിയവർ പ്രസംഗിച്ചു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്? ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കിട്ടില്ല; കുവൈറ്റ് ചാണ്ടിയുടെ റിസോർട്ടിൽ മോളെ എത്തിച്ചത് ചാനൽ പ്രമുഖന് വേണ്ടി; തോമസ് ചാണ്ടി മന്ത്രിയായാൽ അതു നാടുനന്നാക്കാൻ വേണ്ടിയാകില്ലെന്ന് കിളിരൂർ പീഡനത്തിൽ മരിച്ച ശാരിയുടെ അച്ഛൻ; പിണറായിക്ക് പരാതി നൽകുമെന്നും മറുനാടനോട് സുരേന്ദ്രൻ
ഒറ്റ വാർത്തയിൽ സർവ മലയാളം ചാനലുകളുടേയും റേറ്റിങ് മറികടന്ന് മംഗളത്തിന്റെ തുടക്കം; മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ച 'വാർത്താ ബോംബ്' കണ്ടെത്തിയത് യാദൃച്ഛികമായി എത്തിയ ഒരു വിവരത്തിലൂടെ; അധികമാരും ശ്രദ്ധിക്കാതിരുന്ന മന്ത്രിയുടെ അവിശുദ്ധ മുഖംതേടിയുള്ള മംഗളം ടീമിന്റെ യാത്ര വിവരിച്ച് റിപ്പോർട്ടർ ആർ ജയചന്ദ്രൻ
മന്ത്രിയുടെ ടെലിഫോൺ ലൈംഗിക വേഴ്ചയുടെ ഓഡിയോ ക്ലിപ്പുമായി മംഗളം മിഴിതുറന്നു; പരാതിയുമായെത്തിയ വീട്ടമ്മയോട് ഫോണിലൂടെ രതി വൈകൃതം പറയുന്ന ശബ്ദം കേട്ട് ഞെട്ടി കേരളം; ചാനൽ ചർച്ചയ്‌ക്കെത്തിയ വനിതാ പൊതുപ്രവർത്തകർ കണ്ണും കൈയും പൊത്തി; കുട്ടികളെ ഇത് കേൾപ്പിക്കാതെ ടിവിക്ക് മുമ്പിൽ നിന്ന് മാറ്റണമെന്ന് അവതാരക
രണ്ടാം റാങ്കോടെ ഐഎഎസ് നേടിയിട്ട് അഞ്ച് വർഷം തികഞ്ഞില്ല; ദേവികുളം സബ്കളക്ടർ കണ്ടെത്തിയത് സർക്കാർ ഭൂമി കൈയേറി കോടീശ്വരന്മാരായ നേതാക്കളുടെ കള്ളക്കളി; കയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടും കൂസലില്ലാതെ നിയമപാലനം; വിവാദം പേടിച്ച് സ്ഥലം മാറ്റാനാവാതെ സർക്കാർ; വെറും ഒരു സബ് കളക്ടർ ഒരു നാട് കാക്കാൻ നടത്തുന്ന പോരാട്ടം ഇങ്ങനെ
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കൾ പിന്തുടർന്ന സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു; യുവാക്കളെ കണ്ട പെൺകുട്ടിയുടെ വെപ്രാളം ദൃശ്യങ്ങളിൽ വ്യക്തം; മുഖത്തെ നഖം കൊണ്ടുള്ള മുറിവുകളും അവഗണിക്കപ്പെട്ടു; കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാക്കാൻ ധൃതി കാണിക്കുന്നതിന് പിന്നിൽ ആര്?
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും വലിപ്പമേറിയ വസ്തു അടിച്ചു കയറ്റി; കൊന്നത് ഓരോ ഇഞ്ചും പീഡിപ്പിച്ച്; ഡൽഹിയിലെ നിർഭയയ്ക്ക് അനുഭവിക്കേണ്ടി വന്നതിന് സമാന പീഡനം ആവർത്തിച്ചു; പുല്ലൂപ്രം ബാലികാ സദനത്തിലെ ദളിത് യുവതിയുടെ മരണം കൊലപാതകം തന്നെ; അമ്പിളി കൊലക്കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; മറുനാടൻ ഇംപാക്ട്