Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പീപ്പിൾസ് മീഡിയേഷൻ സെന്ററുകൾ ജസ്റ്റിസ് മദൻ ബി ലോക്കൂർ ഉദ്ഘാടനം ചെയ്തു

പീപ്പിൾസ് മീഡിയേഷൻ സെന്ററുകൾ ജസ്റ്റിസ് മദൻ ബി ലോക്കൂർ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഇന്ത്യൻ ഇൻസ്റ്ററ്റ്യൂട്ട് ഓഫ് ആർബിട്രേഷൻ ആൻഡ് മീഡിയേഷനും പീപ്പിൾസ് മീഡിയേഷൻ സൊസൈറ്റിയും ചേർന്ന് പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന പീപ്പിൾസ് മീഡിയേഷൻ സെന്ററുകളുടെ ഉദ്ഘാടനം സുപ്രീം കോടതി ജഡ്ജി മദൻ ബി ലോക്കൂർ എറണാകുളം ടൗൺ ഹാളിൽ നിർവഹിച്ചു.മീഡിയേഷൻ സംവിധാനം തർക്കമുള്ളവരുടെ ചിന്താഗതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് സുപ്രീംകോടതി ജസ്റ്റിസ് മദൻ ബി. ലോകുർ പറഞ്ഞു.

പീപ്പിൾസ് മീഡിയേഷൻ സെന്ററുകൾ നിലവിൽ വരുന്നതോടെ പ്രശ്‌നപരിഹാരങ്ങൾ കൂടുതൽ എളുപ്പത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. മീഡിയേഷൻ സെന്ററുകൾ ഒരുതരത്തിലും നീതിന്യായ വ്യവസ്ഥയുടെ പരാജയത്തെയല്ല കാണിക്കുന്നത്. എളുപ്പത്തിലും സങ്കീർണതകൾ ഒഴിവാക്കിയും പ്രശ്‌നപരിഹാരങ്ങൾ സാധ്യമാക്കുന്നുവെന്നതാണ് ഇത്തരം കേന്ദ്രങ്ങൽ വഴി സാധിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ മീഡിയേഷൻ സെന്ററിലെത്തിയ രണ്ട് ലക്ഷം പരാതികളിൽ ഭൂരിഭാഗവും പരിഹരിച്ചു. പലരും സൗഹൃദമായാണ് പിരിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായി. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എം.എൻ. വെങ്കിട ചെല്ലയ്യ, നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ ഡോ. എൻ.ആർ. മാധവമേനോൻ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, അനിൽ സേവ്യർ, ജി. ശ്രീകുമാർ, ജോർജ് പൂത്തിക്കോട്ട്, കെ. ജയൻ എന്നിവർ സംസാരിച്ചു. സുൽത്താൻ ബത്തേരി, പാലക്കാട് ചിറ്റൂർ, തൃശ്ശൂർ, മൂവാറ്റുപുഴ, വൈക്കം എന്നിവിടങ്ങളിലാണ് പീപ്പിൾസ് മീഡിയേഷൻ സെന്ററുകൾ ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP