Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെക്നോപാർക്കിൽ 80 വിദ്യാർത്ഥികൾക്ക് പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം; മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു

ടെക്നോപാർക്കിൽ 80 വിദ്യാർത്ഥികൾക്ക് പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം; മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' അവസാന ഗഡു വിതരണം 2017 ഏപ്രിൽ 12 നു ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വെച്ച് ആദരണീയനായ സഹകരണം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു. ടെക്നോപാർക്ക് സി ഇ ഓ ഋഷികേശ് നായർ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിനെ തുടർന്ന് കരിയർ ഗൈഡൻസ് സ്‌പെഷ്യലിസ്റ്റ് ഗോപകുമാർ കാരക്കോണത്തിന്റെ കരിയർ ഗൈഡൻസ് ക്ലാസ്സും വിദ്യാർത്ഥികൾക്കായി ഉണ്ടായിരിന്നു. 80 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരും ആദ്യാവസാനം ചടങ്ങിൽ പങ്കെടുത്തു

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' . 2015 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി വിജയിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള BPL കുടുംബങ്ങളിൽ ഉള്ള കുട്ടികൾക്ക് പ്രതിമാസം Rs .1000/- രൂപ വച്ച് രണ്ടു വർഷത്തേക്ക് നല്കുന്ന വിദ്യാഭ്യാസ പദ്ധതിയാണിത്. Rs .24000/- രൂപയാണ് ഓരോ കുട്ടിക്കും വേണ്ടി മാറ്റി വയ്ക്കപ്പെട്ടത്. 80 വിദ്യാർത്ഥികളാണ് സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്‌കോളർഷിപ്പ് പദ്ധതിക്കിടെ മരണമടഞ്ഞ വാമനപുരം സ്വദേശി യും വെഞ്ഞാറമൂട് GHSS ലെ വിദ്യാർത്ഥിയുമായിരുന്ന പ്രവീൺ കുമാറിനെ അനുസ്മരിച്ചു കൊണ്ടാണ് ചടങ്ങു ആരംഭിച്ചത്. പ്രതിധ്വനി എക്‌സിക്യൂട്ടീവ് മെമ്പർ സതീഷ് കുമാർ അനുശോചന സന്ദേശം വായിച്ചു.
സ്‌കോളർഷിപ്പിനായി സാമ്പത്തിക സഹായം നൽകിയ ടെക്നോപാർക് ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളെയും സ്‌പോണ്‌സർമാരെയും പ്രതിധ്വനി എക്‌സിക്യൂട്ടീവ് മെമ്പർ അശ്വിൻ എം സി വേദിയിലേക്ക് ക്ഷണിച്ചു.

ടെക്നോപാർക്കിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു 25 കുട്ടികൾക്ക് സ്‌കോളർഷിപ് നൽകുന്നതിനുള്ള ഒരു പദ്ധതിയാണ് പ്രതിധ്വനി തുടക്കത്തിൽ ആലോചിച്ചത്. സ്‌കോളര്ഷിപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ 50 തിരഞ്ഞെടുക്കപെട്ട കുട്ടികൾക്ക് പി, വിജയൻ IPS 2015 ഒക്ടോബർ 14 ന് സ്‌കോളർഷിപ്പിന്റെ ആദ്യ ഗഡു ( Rs .6000/- ) വിതരണം ചെയ്തു.ആ ചടങ്ങിൽ പങ്കെടുത്തവരും ടെക്നോപാർക്കും കൂടുതൽ കുട്ടികളെ സഹായിക്കാൻ തയ്യാറായി മുന്നോട്ടു വന്നു. അങ്ങനെ കൂടുതൽ തുക ലഭിച്ചതോടെ 30 തിരഞ്ഞെടുക്കപെട്ട കുട്ടികൾക്ക് കൂടി 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' വിതരണം ചെയ്യാൻ സാധിച്ചു. അങ്ങനെ മൊത്തം 80 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ന്റെ രണ്ടാം ഘട്ട ഉത്ഘാടനം 2015 ഡിസംബർ 21 നു കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ കമ്മിഷണർ ടി വി അനുപമ IAS, അന്നത്തെ ടെക്‌നോപാർക്ക് CEO ഗിരീഷ് ബാബു എന്നിവർ ചേർന്നാണ് കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.

ഈ പദ്ധതി ഉദ്ദേശിച്ച പോലെ വലിയ വിജയത്തിൽ എത്തിക്കാൻ ഞങ്ങളെ സഹായിച്ച ടെക്നോപാർക്ക് അധികൃതർക്കും ഞങ്ങളെ സഹായിച്ച ടെക്നോപാർക് ജീവനക്കാരായ സ്‌പോൺസർമാർക്കും പ്രതിധ്വനിയുടെ നന്ദി അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP