Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന അവാർഡ് നേടിയ ഒറ്റമുറി വെളിച്ചം ടീമിനെ ടെക്നോപാർക്കിൽ ആദരിച്ചു

സംസ്ഥാന അവാർഡ് നേടിയ ഒറ്റമുറി വെളിച്ചം ടീമിനെ ടെക്നോപാർക്കിൽ ആദരിച്ചു

ടി ജീവനക്കാരുടെ ക്ഷേമ സംഘടനാ ആയ പ്രതിധ്വനിയുടെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ നാലിന് വൈകിട്ട് ടെക്നോപാർക്കിൽ ട്രാവൻകൂർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീ രാഹുൽ റിജി നായരെയും മറ്റു ഐ ടി ജീവനക്കാരായ അണിയറ പ്രവർത്തകരെയും ആദരിക്കുകയും 'അതിശയങ്ങളുടെ വേനൽ' എന്ന സിനിമയുടെ പ്രദർശനവും നടന്നു.

പ്രശസ്ത ചലച്ചിത്രസംവിധായകൻ ഹരികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഒറ്റമുറി വെളിച്ചത്തിന്റെ ശില്പികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി. പ്രതിധ്വനി ഫിലിം ക്ലബിന്റെ സെക്രട്ടറി അജിത് അനിരുദ്ധൻ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രതിധ്വനി ഫിലിം ക്ലബ് ജോയിന്റ് സെക്രട്ടറി അശ്വിൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത ചലച്ചിത്രനിരൂപകനും ഗ്രന്ഥകാരനുമായ എം എഫ് തോമസ്, പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ സിനിമയെക്കുറിച്ചും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെയും അനുസ്മരിച്ചു.

പിന്നീട് അതിശയങ്ങളുടെ വേനൽ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് വിജയ് സദസ്സിനെ അഭിസംബോധന ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മാസ്റ്റർ ചന്ദ്രകിരണിനും സംവിധായകനുമുള്ള ഉപഹാരങ്ങൾ മുഖ്യാതിഥിയായ ഹരികുമാർ കൈമാറി. തുടർന്ന് സിനിമ പ്രദർശിപ്പിക്കുകയും സംവിധായകനുമായുള്ള ഓപ്പൺ ഫോറം നടക്കുകയും ചെയ്തു. പ്രതിധ്വനി ഫിലിം ക്ലബ് അംഗം അരുൺ നകുലൻ കൃതജ്ഞത രേഖപ്പെടുത്തി. ഹരികുമാറിനുള്ള പ്രതിധ്വനിയുടെ ഉപഹാരം പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം സുകേഷ് ചന്ദ്രൻ നൽകി.

ഐ ടി ജീവനക്കാരുടെ ഫിലിം ഫെസ്റ്റിവൽ ആയ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലിൽ മുൻവർഷങ്ങളിൽ അവാർഡ് നേടിയവരും പ്രതിധ്വനിഫിലിം ക്ലബ് അംഗങ്ങളുമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചഒറ്റമുറി വെളിച്ചത്തിലെ നല്ലൊരു ഭാഗം അണിയറപ്രവർത്തകരും. 2015 ലെ പ്രതിധ്വനി ക്വിസ ഫിലിംഫെസ്റ്റിവലിൽ രണ്ടാം സമ്മാനം നേടിയത് രാഹുൽ റിജി നായരുടെ ' റുപ്പീസ് ടു ' എന്ന ഷോർട്ട്ഫിലിമായിരുന്നു.

2015 ലെ പ്രതിധ്വനി ക്വിസ ഫിലിംഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്‌ക്കാരം ലഭിച്ചത് ഇത്തവണ സംസ്ഥാന പുരസ്‌ക്കാരത്തിന് അർഹനായ അപ്പു ഭട്ടതിരിക്കാണ്. പ്രതിധ്വനിക്കും പ്രതിധ്വനി ഫിലിംക്ലബ്ബിനും ഇത് അഭിമാന നിമിഷമാണ്. അതോടൊപ്പം ഐ ടി യിൽ നിന്ന് സിനിമ സ്വപ്നങ്ങൾ നെയ്യുന്ന മറ്റനവധി പ്രതിഭാധനർക്കു പ്രചോദനവുമായി മാറി അഭിനന്ദന സദസ്സ്. 'അതിശയങ്ങളുടെ വേനൽ' എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് വിജയ് യും ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ചു സിനിമ രംഗത്തേക്ക് വന്ന ആളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP