Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്ലടിക്കോട് കനാൽജംഗ്ഷനിൽ പ്രവാസി സേവ കേന്ദ്രം തുറന്നു

കല്ലടിക്കോട് കനാൽജംഗ്ഷനിൽ പ്രവാസി സേവ കേന്ദ്രം തുറന്നു

കല്ലടിക്കോട്:കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കല്ലടിക്കോട് കനാൽജംഗ്ഷനിൽ പ്രവാസി സേവ കേന്ദ്രം തുറന്നു.സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.വി.വിജയദാസ് എംഎ‍ൽഎ. നിർവഹിച്ചു.

പ്രവാസി കൾക്ക് ഒട്ടേറെ ക്ഷേമ പദ്ധതിക്ക് തുടക്കംകുറിച്ചതും പെൻഷൻ തുക ഉയർത്തിയതും ഇപ്പോഴത്തെ സംസ്ഥാന ഗവണ്മെന്റാണെന്ന് എംഎ‍ൽഎ പറഞ്ഞു.പ്രവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വേണ്ട സഹായം നൽകുകയാണ് സേവ കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്.

ഗൾഫ് നാടുകളിൽ പുതുതായി രൂപപ്പെട്ട പ്രതിസന്ധികൾ കാരണം നിരവധി പ്രവാസികൾ ഇന്ന് നാട്ടിലേക്ക് മടങ്ങിവരാൻ നിർബന്ധിതരായിരിക്കുകയാണ്. തൊഴിൽ നഷ്ടപ്പെട്ടും ബിസിനസിൽ പ്രതിസന്ധികൾ നേരിട്ടും മലയാളികളടക്കമുള്ളവർ ഇതിനകം തിരിച്ചു വന്നിട്ടുമുണ്ട്. നമ്മുടെ രാജ്യത്തിന് അതുല്യമായ വിദേശ ധനം സമ്പാദിച്ചു തരുന്ന പ്രവാസികൾ നേരിടുന്ന നിലവിലെ ഈ പ്രതിസന്ധിയിൽ അവർക്കൊപ്പം നിൽക്കേണ്ടത് സർക്കാരുകളുടെ കടമയാണ്.

എന്നും അവഗണനയിലും കബളിപ്പിക്കപ്പെടലിനും ഇരയാകുന്ന പ്രവാസിയുടെ അനുഭവം അവസാനിച്ചുവെന്നും പ്രവാസി ക്ഷേമത്തിനും ഏതു വിധേനയുള്ള സഹായങ്ങൾക്കും സേവാകേന്ദ്രങ്ങൾ പ്രവാസിക്ക് വഴികാട്ടി ആയിരിക്കുമെന്നും കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘത്തിന്റെ പ്രസിഡന്റ് പി.സെയ്താലിക്കുട്ടി അധ്യക്ഷ പ്രസംഗത്തിൽ
പറഞ്ഞു.

ക്ഷേമനിധി അപേക്ഷ സ്വീകരിക്കൽ മണ്ണാർക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കൽ നിർവഹിച്ചു.ഓൺലൈൻ സേവനോദ്ഘാടനം കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.എം.തങ്കച്ചൻ നിർവഹിച്ചു.ജിമ്മി മാത്യു,ജയലക്ഷ്മി, വി.കെ.ഷൈജു, എൻ.കെ.നാരായണൻ കുട്ടി,കെ.കെ.ചന്ദ്രൻ,പി.ശിവദാസൻ,ഗിരീഷ് കെ.സി,മുസ്തഫ,
മണികണ്ഠൻ കോട്ടപ്പുറം തുടങ്ങിയവർപ്രസംഗിച്ചു.കെ.പി.മണികണ്ഠൻ സ്വാഗതവും രാമദാസ് .കെ.നാരായണൻ നന്ദിയും പറഞ്ഞു.കല്ലടിക്കോട് കനാൽ ജംഗ്ഷനിൽ ആരംഭിച്ചപ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച് എംഎ‍ൽഎ. കെ വി വിജയദാസ് സംസാരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP