Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നെല്ലിയാമ്പതി എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുക്കണം:വെൽഫെയർ പാർട്ടികലക്ടർക്ക് നിവേദനം നൽകി

നെല്ലിയാമ്പതി എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുക്കണം:വെൽഫെയർ പാർട്ടികലക്ടർക്ക് നിവേദനം നൽകി

പാലക്കാട്:പാട്ടക്കാലാവധി കഴിഞ്ഞതും കരാർ ലംഘിച്ചതുമായ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്കും കർഷകർക്കും വിതരണം ചെയ്യണമെന്നാ വശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി കലക്ടർക്ക്‌നിവേദനം സമർപ്പിച്ചു.

എസ്റ്റേറ്റുകൾ എറ്റെടുക്കാനുള്ളനിയമ തടസ്സങ്ങളെല്ലാം നീങ്ങിയിട്ടും അത് ഏറ്റെടുക്കുന്നതിനു പകരം സർക്കാർനടപടിക്രമങ്ങൾ വൈകിപ്പിക്കുന്നത് എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാ നാണോ എന്ന്‌സംശയിക്കേണ്ടി യിരുക്കുന്നു.

വന്യജീവികളെ വേട്ടയാടുകയുംകരാറിന് വിരുദ്ധമായി തോട്ടം ബാങ്കുകളിൽ പണയപ്പെ ടുത്തുകയും കുടിശ്ശികവരുത്തുകയും ചെയ്തിട്ടും എസ്റ്റേറ്റ് മാഫിയകൾക്കെതിരെ സർക്കാർ മൗനം തുടരുന്നത്പ്രതിഷേധാർഹമാണ്.

എത്രയും വേഗം എസ്റ്റേറ്റുകൾ ഏറ്റെടുത്ത് ഭൂരഹിതർക്കും കർഷകർക്കും വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ജില്ലാജനറൽ സെക്രട്ടറിഅജിതുകൊല്ലങ്കോട്ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം സുലൈമാൻ പുലാപ്പറ്റ എന്നിവരാണ് നിവേദനംസമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP