Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആർ സി ഇ, സിസ്സ, ഭൂമിത്രസേന എന്നിവരുടെ ആഭിമുഖ്യത്തിൽ എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് പരിപാടി ജൂൺ 2ന്

ആർ സി ഇ, സിസ്സ, ഭൂമിത്രസേന എന്നിവരുടെ ആഭിമുഖ്യത്തിൽ എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് പരിപാടി ജൂൺ 2ന്

തിരുവനന്തപുരം: യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി (യു എൻ യു) അംഗീകരിച്ചിട്ടുള്ള റീജിയണൽ സെന്റർ ഓഫ് എക്‌സ്‌പെർട്ടീസ്, സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ 2ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ് ക്യാമ്പസ്സിൽ എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് (Enviro Model United Nations ) സംഘടിപ്പിക്കുന്നു. സി ഇ ടി യിലെ പരിസ്ഥിതി ക്ലബ്ബായ ഭൂമിത്രസേനയുമായി സഹകരിച്ചാണ് പരിപാടി നടത്തപ്പെടുന്നത്.

യു എന്നിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പങ്കെടുക്കുന്നവരെ ബോധ്യപ്പെടുത്തുന്നതിനും ലോകത്തെ സംബന്ധിക്കുന്ന രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് അവർക്ക് വിശദമാക്കുകയെന്നുമുള്ള മോഡൽ യുണൈറ്റഡ് നേഷൻസിന്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. യു എനിന്റെ പ്രവർത്തനങ്ങളുടെ അനുകരണമായാണ് പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്.

ഉയർന്നുവരുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പങ്കെടുക്കുന്നവരെ ബോധവത്കരിക്കുവാനാണ് എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് സംഘടിപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് യുവതലമുറയക്ക് അവബോധം നൽകുകയും അവരെ ആഗോള തലത്തിൽ ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വഴി ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്തുവാൻ പ്രതിനിധികളെ പ്രേരിപ്പിക്കുകയാണ് എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് ലക്ഷ്യമിടുന്നത്. സ്ഥായിയായ പദ്ധതികൾ നടപ്പിലാക്കുവാൻ ഈ പരിപാടിയിലൂടെ അവരെ പ്രതിജ്ഞാബദ്ധരാക്കുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികൾ തന്നെ വ്യത്യസ്ത രാഷ്ട്രങ്ങളെ പരിപാടിയിൽ പ്രതിനിധീകരിക്കുകയും വിവിധ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. രജിസ്‌ട്രേഷനായി 9446491723 എന്ന നമ്പറിലോ https://rce-trivandrum.org/ എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP