Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്‌നോപാർക്കിൽ പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റ്; രജിസ്‌ട്രേഷൻ ആരംഭിച്ചു

ടെക്‌നോപാർക്കിൽ പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റ്; രജിസ്‌ട്രേഷൻ ആരംഭിച്ചു

ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ ഐടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന 'പ്രതിധ്വനി സെവൻസ്' ഫുട്ബാൾ ടൂർണമെന്റിന്റെ നാലാം എഡിഷന്റെ രെജിസ്‌ട്രേഷൻ ആരംഭിച്ചു.

ജൂലൈ രണ്ടാം വാരം തുടങ്ങി ഓഗസ്റ്റ് അവസാനം വരെ, എട്ട് ആഴ്ച നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ അൻപതിലധികം ഐ ടി കമ്പനികളിൽ നിന്നുള്ള 800 ലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. ആദ്യ റൗണ്ട് മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലായിരിക്കും. രജിസ്‌ട്രേഷൻ ജൂൺ 30 നു അവസാനിക്കും. മത്സരങ്ങളുടെ ഷെഡ്യൂൾ ജൂലൈ ആദ്യ വാരം പ്രസിദ്ധീകരിക്കും

ടെക്‌നോപാർക്ക് ഗ്രൊണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. ആദ്യ റൗണ്ടുകൾ ലീഗ് അടിസ്ഥാനത്തിലും അത് കഴിഞ്ഞു നോക്ഔട്ട് അടിസ്ഥാനത്തിലാക്കും ആയിരിക്കും മത്സരങ്ങൾ. സെമി ഫൈനൽ , ഫൈനൽ എന്നിവ പ്രവർത്തി ദിവസങ്ങളിൽ ആയിരിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും എവർ റോളിങ് ട്രോഫിയും ലഭിക്കും. ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ച കളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങൾ ലഭിക്കും. എല്ലാ മത്സരത്തിലും മാൻ ഓഫ് ദി മാച്ച് അവാർഡ് ഉണ്ടായിരിക്കും. അത് കൂടാതെ 'പ്രെഡിക്ട് & വിൻ' പ്രവചന മത്സരവും കാണികൾക്കായുള്ള 'വാച്ച് & വിൻ ' മത്സരവും എല്ലാ മത്സരദിവസവും ഉണ്ടായിരിക്കും. അത് കൂടാതെ വനിതാ ജീവനക്കാർക്കായി അവസാന ഘട്ടത്തിൽ ഷൂട്ട് ഔട്ട് മത്സരങ്ങളും പ്രതിധ്വനി പ്ലാൻ ചെയ്തിട്ടുണ്ട്.

ആദ്യ സീസണിൽ മുൻ കേരള ഫുട്‌ബോൾ ടീം നായകൻ ഇഗ്‌നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എംവിജയൻ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. കേരള ഫുട്‌ബോൾ ക്യാപ്റ്റനായിരുന്ന ആസിഫ് സഹീർ ആയിരുന്നു പ്രതിധ്വനി സെവൻസ് രണ്ടാം സീസണിൽ സമ്മാനദാനത്തിനെത്തിയത്. കഴിഞ്ഞ തവണ ആദരണീയ സ്പോർട്സ് വകുപ്പ് മന്ത്രി ശ്രീ എ സി മൊയ്ദീനും മുൻ ഇന്ത്യൻ താരം സി കെ വിനീതും സമ്മാനദാനത്തിനും ഫൈനൽ കാണാനും എത്തിയിരുന്നു. ഇൻഫോസിസ് ആയിരുന്നു കഴിഞ്ഞ മൂന്നു തവണയും ചാമ്പ്യാന്മാർ

ഇൻഫോസിസ്( Infosys) , യു എസ് ടി ഗ്ലോബൽ (UST Global) , അലയൻസ് (Allianz) , ഐ ബി എസ് (IBS) , ക്വസ്റ്റ് ഗ്ലോബൽ (Quest Global) , ടാറ്റ എലക്‌സി ( Tataelxsi), എം സ്‌ക്വയർ (MSquare), ആർ ആർ ഡോണേലി ( RR Donnelly), ആർ എം ഇ എസ് ഐ (RMESI), എൻവെസ്റ്റ് നെറ്റ് ( Envestnet), ഇ & വൈ ( E&Y) , പിറ്റ് സൊല്യൂഷൻസ് ( PITS) , നാവിഗേന്റ്(Navigant), ഒറാക്കിൾ(Oracle), ഇൻ ആപ്പ് ( Inapp ) തുടങ്ങി പ്രമുഖ ഐ ടി കമ്പനികളെല്ലാം പങ്കെടുക്കുന്ന 'പ്രതിധ്വനി സെവൻസ്' ടൂർണമെന്റ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ടൂർണമെന്റാണ്.

കൂടുതൽ വിവരങ്ങൾക്കായി

ജനറൽ കൺവീനർ - സുഹാസ് പി ബി - 9744252504 ,
ജോയിന്റ് കൺവീനർ മാർ
ഹാഗിന് ഹരിദാസ് -(9562613583),
സന്തോഷ് തോമസ് - (9995893440),
മണികണ്ഠൻ വി എസ് -(9388261616)
രഞ്ജിത് ജയരാമൻ -(9446809415

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP