Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിപ്പ വൈറസ്: മരണപ്പെട്ട നഴ്സിന്റെ കുടുംബത്തിന് 20 ലക്ഷം നൽകണം - എസ്.ഡി.പി.ഐ

നിപ്പ വൈറസ്: മരണപ്പെട്ട നഴ്സിന്റെ കുടുംബത്തിന് 20 ലക്ഷം നൽകണം - എസ്.ഡി.പി.ഐ

കോഴിക്കോട്: പേരാമ്പ്രയിൽ നിപ്പ വൈറസ് ബാധിതരെ ചികിത്സിച്ച നഴ്സ് മരണപ്പെട്ട സാഹചര്യത്തിൽ കുടുംബത്തിനു 20 ലക്ഷം രൂപ നഷ്്ടപരിഹാരം നൽകണമെന്നും കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബത്തിൽ നിന്ന് ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ ആവശ്യപ്പെട്ടു.

മറ്റു മരണപ്പെട്ടവർക്കും അർഹമായ നഷ്ടപരിഹാരവും രോഗികൾക്ക് മതിയായ ചികിത്സ സൗകര്യവും ഏർപ്പെടുത്തണം. എസ്.ഡി.പി.ഐ സംഘം സന്ദർശികുന്നതു വരെ മരണ വീടുകൾ ഉത്തരവാദിത്തപ്പെട്ടവർ തിരിഞ്ഞുനോക്കാതിരുന്നത് അപലപനീയമാണ്. സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. ജനങ്ങൾ ഭീതിയിലാണ്. ഭീതിയകറ്റാൻ നടപടികൾ സ്വീകരിക്കണം. ജനങ്ങൾക്ക് ആശ്വാസമേകാൻ എസ്.ഡി.പി.ഐ വളണ്ടിയർ സേന രൂപീകരിച്ചിട്ടുണ്ട്.

രോഗികളുടെ ചികിത്സയിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും സർക്കാർ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ വീടുകൾ പി.അബ്ദുൽ ഹമീദ് മാസ്റ്റർ സന്ദർശിച്ചു. ജില്ല വൈസ് പ്രസിഡന്റ് മുസ്തഫ പാലേരി, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ കമ്മന, ഹമീദ് കടിയങ്ങാട് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP