Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനകീയ രാഷ്ട്രീയത്തിന്റെ 10 വർഷം;എസ്.ഡി.പി.ഐ പ്രചാരണ വർഷത്തിന് ഇന്ന് ആരംഭം

ജനകീയ രാഷ്ട്രീയത്തിന്റെ 10 വർഷം;എസ്.ഡി.പി.ഐ പ്രചാരണ വർഷത്തിന് ഇന്ന് ആരംഭം

തിരുവനന്തപുരം: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രവർത്തനം ആരംഭിച്ച ദിനത്തിന്റെ പത്താം വാർഷികം പ്രമാണിച്ച് 'ജനകീയ രാഷ്ട്രീയത്തിന്റെ പത്ത് വർഷം' എന്ന പേരിൽ കേരളത്തിൽ പ്രത്യേക പ്രചാരണ പരിപാടികളും സാമൂഹ്യ, സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഇന്ന് സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും രാവിലെ എട്ട് മണിക്ക് പതാക ഉയർത്തും. മധുര പലഹാര വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടീൽ, മഴക്കുഴിനിർമ്മാണം, ഗൃഹ സമ്പർക്കം തുടങ്ങിയ വ്യത്യസ്ത പരിപാടികളോടെ സ്ഥാപകദിനമാചരിക്കും. നിരവധി ജനോപകാര പ്രദമായ പ്രവർത്തനങ്ങൾ അടുത്ത വർഷം നടപ്പാക്കും.

ദുരന്തമേഖലകളിൽ വിദഗ്ദ സേവനം ലഭ്യമാക്കുന്നതിന് പ്രാപ്തരായ പ്രവർത്തകരെ ഉൾപ്പെടുത്തി സംസ്ഥാനതലത്തിൽ കർമ്മസേന രൂപീകരിക്കാൻ തീരുമാനിച്ചതായും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP