Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉന്നതർക്കെതിരായ കേസുകൾ പിണറായി സർക്കാർ അട്ടിമറിക്കുന്നു: എസ്.ഡി.പി.ഐ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പ് ഉന്നതർക്കെതിരായ കേസുകളെല്ലാം അട്ടിമറിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പ്രസ്താവിച്ചു.

പൊലീസുകാരെ കൊണ്ട് ഉന്നത ഉദ്യോഗസ്ഥർ അടിമപ്പണി ചെയ്യിക്കുന്നുവെന്ന പരാതികൾ, ഗവാസ്‌കർ എന്ന പൊലീസുകാരനെ എഡിജിപിയുടെ മകൾ മർദ്ദിച്ച് പരിക്കേൽപിച്ച സംഭവം, ഗണേശ് കുമാർ എംഎൽഎക്കെതിരായ പരാതി, വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ആലൂവ മുൻ റൂറൽ എസ്‌പി എ വി ജോർജ്ജിന്റെ പങ്കാളിത്തം തുടങ്ങിയ നിരവധി കേസുകളാണ് അട്ടിമറിക്കപ്പെട്ടത്. ജലന്ദർ ബിഷപ്പിനെതിരെ ഒരു കന്യാസ്ത്രീ നൽകിയ പരാതിയിലും പൊലീസിന്റെ മെല്ലെ പോക്ക് സംശയാസ്പദമാണ്.

നിയമ നടപടികൾ വെച്ച് താമസിപ്പിച്ച് പ്രതികൾക്ക് തെളിവ് നശിപ്പിക്കുവാനും സമ്മർദ്ദം ചെലുത്തി പരാതി പിൻവലിപ്പിക്കുവാനുമുള്ള സഹായമാണ് സർക്കാർ ചെയ്തു കൊടുക്കുന്നത്. തങ്ങളുടെ ഇഷ്ടക്കാരെ സംരക്ഷിക്കാനും രാഷ്ട്രീയ എതിരാളകളെ ഇല്ലാതാക്കാനും അധികാരം ദുർവിനിയോഗം ചെയ്യുന്ന പിണറായി വിജയന് ഇരട്ടച്ചങ്കല്ല ,ഇരട്ട മുഖമാണെന്നും റോയി അറയ്ക്കൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP