Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: എസ്.ഡി.പി.ഐ

കോഴിക്കോട് : 38 പേരുടെ മരണത്തിനും 8000 കോടി രൂപയിലധികം നാശനഷ്ടങ്ങളും ഉണ്ടായ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രാഥമികമായി 100 കോടി അനുവദിച്ച കേന്ദ്ര സർക്കാർ തീരുമാനം തികച്ചും അപര്യാപ്തവും കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യവുമാണ്.

പ്രളയ ബാധ്യതർക്ക് അടിയന്തിര സഹായമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സംഖ്യ നാമമാത്രവും പ്രാഥമിക സാഹചര്യങ്ങൾക്കു പോലും മതിയാകാത്തതുമാണ്. ദുരിത ബാധിതർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പോകാതിരിക്കാനും വീടും മറ്റ് സ്വത്തുക്കളും നഷ്ടപ്പെട്ട കൃത്യമായ രേഖകൾ ഇല്ലാത്ത ദുരന്ത ബാധിതർക്ക് സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാനും സർക്കാർ വേണ്ട മുൻകരുതലുകളെടുക്കണം.

മുന്നൊരുക്കവും മുന്നറിയിപ്പുമില്ലാതെ ബാണസുര ഡാം തുറന്ന് വിട്ടതാണ് വയനാട് ജില്ലയിലെ പടിഞ്ഞാറെ തറ, വെള്ളിമുണ്ട, കോട്ടത്തറ, പനമരം, തരിയോട് പ്രദേശങ്ങളിലെ ദുരന്തത്തിന് മുഖ്യ കാരണമായത് ലാഘവത്തോടും നിരുത്തരവാദിത്വപരമായും പ്രവർത്തിച്ച ഉദ്ദ്യോഗസ്ഥരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാവണം.

കാവലാൾ ജാഥ
ദുരിത ബാധിത പ്രദേശങ്ങളെ ഒഴിവാക്കി ഇന്ന് പഞ്ചായത്ത് തലങ്ങളിൽ സ്വാതന്ത്ര്യദിന കാവലാൾ ജാഥ സംഘടിപ്പിക്കും. കോഴിക്കോട് ഓഫീസിൽ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി ദേശീയ പതാക ഉയർത്തും. സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ജനറൽ സെക്രട്ടറിമാരായ റോയി അറയ്ക്കൽ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, തുളസീധരൻ പള്ളിക്കൽ, സെക്രട്ടറിമാരായ കെ.കെ അബ്ദുൽ ജബ്ബാർ, പി.ആർ സിയാദ്, കെ.എസ് ഷാൻ, മുസ്തഫ കൊമ്മേരി, ട്രഷറർ അജ്മൽ ഇസ്മായിൽ, പി.പി മൊയ്തീൻകുഞ്ഞ്, ഇ.എസ് ഖാജാ ഹുസൈൻ, പി.കെ ഉസ്മാൻ, ജലീൽ നീലാമ്പ്ര സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP