Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാർ കയ്യേറ്റം: സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക

മൂന്നാർ കയ്യേറ്റം: സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക

കോഴിക്കോട്: 1971 ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ തുടർച്ചയായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ നീക്കിവെച്ച മൂന്നാറിലെ 1153.57 ഏക്കർ ഭൂമി സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള ഭൂമാഫിയകൾ കയ്യേറിയതിനെ കുറിച്ചുള്ള കൃത്യവും സമഗ്രവുമായ വിവരങ്ങൾ പുറത്തുകൊണ്ട് വരുന്നതിന് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം.

ഭൂമാഫിയകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്ന് മനസ്സിലാകുന്നത്. മൂന്നാറിലെ സർക്കാർ ഭൂമി സംബന്ധിച്ച നിർണ്ണായക രേഖകൾ ഉദ്ദ്യോഗസ്ഥരുടെ ഒത്താശയോടെ നശിപ്പിക്കപ്പെട്ടതായി ലാൻഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാപകമായ കയ്യേറ്റത്തിനും അനധികൃത നിർമ്മാണത്തിനും വഴിയൊരുക്കാൻ സുപ്രധാന രേഖകൾ ആസൂത്രിതമായി നശിപ്പിക്കുകയായിരുന്നു. കയ്യേറ്റക്കാർക്ക് കൂട്ടുനിൽക്കുന്ന ഉദ്ദ്യോഗസ്ഥ ലോബിയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതെന്നും ലാൻഡ് റവന്യൂ കമ്മീഷണർ കണ്ടെത്തി. ഇത്തരം ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. പട്ടയ ഭൂമിയാണെന്ന് അവകാശപ്പെട്ട് കയ്യേറ്റക്കാർ ഹാജരാക്കുന്ന രേഖകൾ വ്യാജമാണെന്ന് തെളിയിക്കാനുള്ള രേഖകളാണ് നശിപ്പിക്കപ്പെട്ടത്.

ചിന്നക്കനാൽ, മൂന്നാർ ടൗൺ എന്നിവടങ്ങളിലെ കയ്യേറ്റക്കാർ വ്യാജരേഖകളുടെ പിൻബലത്തിലാണ് പട്ടയം സ്വന്തമാക്കിയിട്ടുള്ളത്്. സി.പി.എം എംഎ‍ൽഎ എസ്.രാജേന്ദ്രന്റെ ഭൂമി സർക്കാർ ഭൂമിയല്ല പട്ടയ ഭൂമിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതുമായി ചേർത്ത് വായിക്കണം. സി.പി.എം എംഎ‍ൽഎ എസ്.രാജേന്ദ്രൻ ഭൂമി കയ്യേറ്റക്കാരനെന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോപണം ഗൗരവമായി കാണണം. 450 വർഷമായി അവിടെ താമസിക്കുന്നവരെ കയ്യേറ്റക്കാർ എന്നു പറഞ്ഞാൽ അവർ പ്രതികരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തലമുറകളായി കാട്ടിൽ താമസിക്കുന്ന ആദിവാസികളെ അവരുടെ വാസസ്ഥലത്ത് നിന്ന് കുടിയിറക്കുന്നതിനെതിരെ നിശബ്ദത പാലിക്കുകയാണ്.

ഭൂരഹിതരായ 3 ലക്ഷത്തോളം ആളുകൾ ഭൂമിക്കുവേണ്ടി സർക്കാരിന് അപേക്ഷകൾ നൽകി കാത്തിരിക്കുമ്പോഴാണ് ഏക്കർ കണക്കിന് ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറി കൊണ്ടിരിക്കുന്നത്. പള്ളിവാസൽ, കെ.ഡി.എച്ച്, ചിന്നക്കനാൽ സമീപ പഞ്ചായത്തുകളിലായി 108 കെട്ടിടങ്ങൾക്കാണ് സർക്കാർ സ്റ്റോപ്പ് മെമോ നൽകിയിരുന്നത്. ഇതിൽ ഭൂരിഭാഗം കെട്ടിടങ്ങളും സ്റ്റോപ്പ് മെമോ നിലനിൽക്കെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.സർക്കാരിന്റെ സഹായം ഭൂമാഫിയകൾക്ക് ലഭിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP