Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം: എസ്.ഡി.പി.ഐ

കോഴിക്കോട്: പെമ്പിളൈ ഒരുമൈ സ്ത്രീ കൂട്ടായ്മക്കെതിരേ അശ്ലീല പരാമർശം നടത്തിയ എം.എം.മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ആർജവം കാട്ടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ.

ഒരു നാട്ടു മാടമ്പിയുടെ സ്വരത്തിലാണ് മണി സംസാരിച്ചത്. ഭൂമി കയ്യേറ്റക്കാരുടെ ദല്ലാളായി സംസാരിക്കുകയും അക്രമത്തെ ന്യായീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എം എം മണി കമ്മ്യൂണിസ്റ്റ് ആദർശത്തിന് തന്നെ അപമാനമാണ്. ഇത്തരം ഫ്യൂഡൽ മനോഭാവമുള്ള ആളുകളുമായാണ് എല്ലാം ശരിയാക്കാനിറങ്ങിയിരിക്കു ന്നതെങ്കിൽ കേരളത്തിൽ എൽ.ഡി.എഫിന് കനത്ത വില നൽകേണ്ടി വരും.

സ്ത്രീകളുടെ വോട്ടു നേടി അധികാരത്തിലെത്തിയ മന്ത്രി എം.എം മണി നടത്തിയ പരാമർശത്തിന്റെ ധാർമ്മിക ബാദ്ധ്യത ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം. സ്ത്രീത്വത്തെ അപമാനിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP