Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്ര സർക്കാരിന്റെ കന്നുകാലി വിൽപന നിരോധിച്ച നടപടിയിൽ എസ്.ഡി.പി.ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

രാജ്യത്തുടനീളം കന്നുകാലി വിൽപന തടഞ്ഞു കൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സഈദ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എൻ.ഡി.എ സർക്കാരിന്റെ അപക്വമായ ഈ നടപടി കന്നുകാലി ചന്തകളെ ആശ്രയിച്ചു നിലകൊള്ളുന്ന ഒരു ലക്ഷം കോടിയുടെ മാംസ വ്യവസായത്തെ ഇല്ലായ്മ ചെയ്യും. ഈ നടപടി രാജ്യത്ത് നടന്നു വരുന്ന ദലിത്-മുസ്ലിം വിഭാഗങ്ങൾക്കെതിരെയുള്ള പരോക്ഷ യുദ്ധത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

രാജസ്ഥാനിലെ പെഹലുഖാനെ ജനക്കൂട്ടം മർദ്ദിച്ചു കൊന്ന സംഭവും ഗുജറാത്തിലെ ഉനയിൽ ദലിത് യുവാക്കൾ മർദ്ദനത്തിനിടയായ സംഭവും ഇതേ പരോക്ഷ യുദ്ധത്തിന്റെ ഉദാഹരണമാണ്. ഗോ സംരക്ഷണ സംഘങ്ങളുടെ വർദ്ദിച്ചു വരുന്ന ആക്രമണങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന മുസ്ലിം ഗോ മാംസതോൽ വ്യാപാരികളെ തന്നെയാണ് പുതിയ നടപടികൾ ബാധിക്കാൻ പോവുന്നത്. കറവ് വറ്റി ഉപയോഗ ശ്യൂന്യമായ പശുക്കളെ വിൽക്കാൻ പറ്റാതെ വരുന്നതുമൂലം കർഷകരുടെ പരമ്പരാഗത വരുമാനത്തെയും ഇതു ബാധിക്കും.

ബിജെപി ഗവൺമെന്റിന്റെ ഈ ബുദ്ധിശ്യൂന്യതക്ക് വില നൽക്കേണ്ടി വരുന്ന ഈ നാട്ടിലെ കർഷകർ കൂടുതൽ കഷ്ടത്തിലേക്ക് നയിക്കപ്പെടും. ഉപയോഗ- ക്ഷമമല്ലാത്ത കന്നുകാലികളെ ഒരു കർഷകനോ ഒരു പശു വളർത്തുകാരനോ എന്താണ് ചെയ്യേണ്ടത്. അവ തെരുവുകളിൽ കിടന്നുറങ്ങുകയോ? അതോ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കണമോ? ഇന്ത്യയിലെ സമർപ്പിതരായ ഉദ്ദ്യോഗസ്ഥരും ഗവൺമെന്റുകളും കഴിഞ്ഞ ഏഴ് ദശാബ്ദത്തിലെ പരിശ്രമത്തിലൂടെ വളർത്തിയെടുത്ത ക്ഷീര വ്യവസായത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയാണിത്. ഇത് ജനാധിപത്യ വിരുദ്ധവും കർഷക വിരുദ്ധവും ഇന്ത്യയെ ഒരു പച്ചക്കറി രാഷ്ട്രമാക്കി മാറ്റാനുള്ള ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം വിശ്വാസത്തിന്റെ ഭാഗമായ മൃഗബലി നിരോധിക്കുന്നതിലൂടെ അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായാണ് ഇതിനെ കാണേണ്ടത്. ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മർമ്മ പ്രധാനമായ മേഖലകളാണ് ഗവൺമെന്റ് ശ്രദ്ധ ചെലുത്തേണ്ടത്. രാജ്യത്തെ കർഷകരെയും മറ്റു അടിസ്ഥാന ജനവിഭാഗങ്ങളെയും സാരമായി ബാധിക്കുകയും രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഈ നടപടിയിൽ നിന്ന് ഗവൺമെന്റ് പിൻന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയം അതാത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താൽപര്യം അനുസരിച്ച് അവിടുത്തെ സംസ്ഥാന ഗവൺമെന്റാണ് തീരുമാനിക്കേണ്ടത്. കേന്ദ്ര ഗവൺമെന്റിന് അതിൽ ഇടപെടാൻ അധികാരമില്ലെന്നും എ.സഈദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP