Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് നിയമ ലംഘനത്തിന് കൂട്ട് നിൽക്കുന്നത് ആപൽക്കരം: എസ്.ഡി.പി.ഐ

കോഴിക്കോട്: ആർ.എസ്.എസിന്റെ പരാതിയിന്മേൽ പറവൂരിൽ മുജാഹിദ് പ്രവർത്തകർ ക്കെതിരെ ദേശദ്രോഹം ചുമത്തിയ പൊലീസ് നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ആരോപിച്ചു. വിസ്ഡം ഗ്ലോബൽ മിഷൻ പ്രവർത്തകർ രണ്ട് വർഷമായി വിതരണം ചെയ്ത് വരുന്ന ലഘുലേഖകളിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു ദേശവിരുദ്ധ പരാമർശവും ഇന്ന് വരെ കണ്ടെത്താനായിട്ടില്ല.

മതവിശ്വാസവും മതചിഹ്നങ്ങളുമാണ് ആർ.എസ്.എസുകാർ മുജാഹിദ് പ്രവർത്തകരുടെ മേൽ ആരോപിക്കുന്ന തീവ്രവാദമെന്ന് വ്യക്തമാണ്. ഇത് ഗൗരവമായി കാണാതെ മുസ്ലിംകളുടെ പേരിൽ മാത്രം കള്ളക്കേസെടുക്കുന്നത് ഇരട്ടനീതിയാണ്.

ആർ.എസ്.എസിന് അനിഷ്ടകരമായതെല്ലാം ദേശവിരുദ്ധമായി കാണുന്ന പ്രവണത അംഗീകരിക്കാനാകില്ല. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള വർഗ്ഗീയ ഫാസിസ്റ്റ് അജണ്ടക്ക് സി.പി.എം ഭരണകൂടം ഒത്താശ ചെയ്തുകൊടുക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇസ്ലാം മതം സ്വീകരിക്കുന്നത് രാജ്യത്തിന് ഭീഷണിയായി ചിത്രീകരിച്ച് കൊണ്ടുള്ള പ്രചാരണത്തിന് നേരെ എൽ.ഡി.എഫിന്റെ മൗനം മതനിരപേക്ഷ നയത്തിനെതിരാണ്. ഞടട ഗുണ്ടായിസത്തിനെതിരേ ശക്തമായ ജനകീയ പ്രതിരോധം അനിവാര്യമായിരിക്കുകയാണ്.

ഇന്ന് (ഓഗസ്റ്റ് 22 ചൊവ്വ) എറണാകുളത്ത് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് അജ്മൽ ഇസ്മായിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP