Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വില്ലുവണ്ടി യാത്രയും സാമൂഹിക നവോത്ഥാനവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സെമിനാർ നടത്തി

വില്ലുവണ്ടി യാത്രയും സാമൂഹിക നവോത്ഥാനവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സെമിനാർ നടത്തി

സുവർണജൂബിലിയാഘോഷത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്നെയ്യാറ്റിൻകര നഗരസഭയുമായി സഹകരിച്ച് മെയ് 2 മുതൽ 5 വരെ നെയ്യാറ്റിൻകരസ്വദേശാഭിമാനി ടൗൺ ഹാളിൽ ആരംഭിച്ച സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവത്തിന്റെഭാഗമായി വില്ലുവണ്ടി യാത്രയും സാമൂഹിക നവോത്ഥാനവും എന്ന വിഷയത്തിൽ നടന്നസെമിനാർ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ എൻ.രതീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.രാജ്‌മോഹൻ മോഡറേറ്ററായി. കവിഡോ.ബിജു ബാലകൃഷ്ണൻ വിഷയാവതരണം നടത്തി.

നാളെ (മെയ് 4ന്) വൈകുന്നേരം 5 മണിക്ക് കവിയരങ്ങ് മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്യും. വിനോദ് വൈശാഖി, ഡോ. ബിജു ബാലകൃഷ്ണൻ, ഡോ.എം.എ.സിദ്ധീഖ്, ശ്രീകലചിങ്ങോലി, സുമേഷ് കൃഷ്ണൻ, ദിലീപ് കുറ്റിയാനിക്കാട്, അരുവി അരുവിപ്പുറം, സനൽഡാലുംമുഖം, വിക്ടർ സേവ്യർ, കുളത്തൂർ സുനിൽ എന്നിവർ പങ്കെടുക്കും.മെയ് 5ന് സമാപിക്കുന്ന പുസ്തകോത്സവത്തിൽ ആകർഷകമായ ഡിസ്‌കൗണ്ടിൽ പുസ്തകങ്ങൾസ്വന്തമാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP