Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഖിലേന്ത്യ ശൂറാംഗം അലിഫ് ഷുക്കൂർ പതാക ഉയർത്തി; വിവിധ ജില്ലകളിൽ എസ്.ഐ.ഒ സ്ഥാപക ദിനം ആഘോഷിച്ചു

അഖിലേന്ത്യ ശൂറാംഗം അലിഫ് ഷുക്കൂർ പതാക ഉയർത്തി; വിവിധ ജില്ലകളിൽ എസ്.ഐ.ഒ സ്ഥാപക ദിനം ആഘോഷിച്ചു

വണ്ടൂർ: 35 വർഷം പിന്നിട്ട എസ്.ഐ.ഒ -സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ- വിന്റെ സ്ഥാപക ദിനത്തിൽ എസ്.ഐ.ഒ അഖിലേന്ത്യ ശൂറാംഗം അലിഫ് ഷുക്കൂർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു,എസ്.എ.ഒ മൂന്നര പതിറ്റാണ്ട് പൂർത്തിയാക്കാൻ പോകുന്നു. സമഗ്ര സ്വഭാവമുള്ള വിദ്യാർത്ഥി പ്രസ്ഥാനമാണ് എസ്.ഐ.ഒ. വിദ്യാർത്ഥികളെ ആത്മീയവും രാഷ്ട്രീയവും സാമൂഹികവുമായി അനേകം മേഖലകളിൽ അഭിമുഖീകരിച്ച സംഘം. മുമ്പ് വിദ്യാർത്ഥി യുവജനപ്രസ്ഥാനമായപ്പോഴും വിശ്വാസത്തിന്റെ കരുത്തിൽ സാമൂഹികമായ ഇടപെടലുകൾ അതിന്റെ സവിശേഷതയായിരുന്നു. സമ്പൂർണ്ണ വിദ്യാർത്ഥി പ്രസ്ഥാനമായതിന് ശേഷം തീക്ഷ്ണമായ രാഷ്ട്രീയ സംവാദങ്ങൾക്ക് എസ്.ഐ.ഒ വേദിയൊരുക്കിയിട്ടുണ്ട്.

കാമ്പസുകളിൽ രൂപപ്പെട്ടിരുന്ന പ്രത്യേക തീർപ്പുകളെ ചോദ്യം ചെയ്യുകയും കാമ്പസ് രാഷ്ട്രീയത്തെ കുറിച്ച ഭാവനകളെ അട്ടിമറിക്കുകയും സാമൂഹിക രാഷ്ട്രീയ മേഖലകളിൽ അപ്രമാദിത്വം പുലർത്തിയ ലിബറൽ ആഖ്യാനങ്ങളെ വൈജ്ഞാനികമായി തന്നെ അഭിമുഖീകരിക്കുകയും ചെയ്തത് എസ്.ഐ.ഒ വാണ്. എന്നാൽ ഇന്നും കാമ്പസുകളിലെ എസ്.ഐ.ഒവിന്റെ സവിശേഷമായ സാന്നിധ്യത്തെ പ്രശ്‌നവൽകരിക്കുകയും അതിനോട് എസ്.ഐ.ഒ ഉയർത്തിയ സംവാദാത്മക ഇടപെടലുകളെ പുഛിച്ച് തള്ളുകയും ചെയ്യുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യമായി അടയാളപ്പെടുത്തുന്നത് എന്ന വൈരുദ്ധ്യം കാലങ്ങളായി നിലനിൽക്കുന്നു.

എന്തുകൊണ്ടും സവിശേഷമായ ഒരു യാത്രയാണ് മൂന്നരപ്പതിറ്റാണ്ട് കാലമായി എസ്.ഐ.ഒ നടത്തുന്നത്. ഇസ് ലാമിന്റെ വിമോചനമൂല്യങ്ങളെ സർഗ്ഗാത്മകമായി ചാലിച്ചെടുത്ത ചടുലതയും ധാർമ്മികവും ആത്മീയവുമായ കരുത്തിൽ വിശാലമായ ലോകവീക്ഷണി ത്തിലേക്ക് നയിക്കുന്ന ഉൾക്കാഴ്ചയും സമന്വയിപ്പിച്ച് മർദ്ദകരോട് കലഹിച്ചും മർദ്ദിതരോട് സമഭാവന പുലർത്തിയും ആത്മാഭിമാനമുള്ള മുപ്പത്തിയഞ്ചു വർഷങ്ങൾ.

ഏരിയ സമിതി അംഗം നാജിൻ വഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏരിയ പ്രസിഡന്റ് ഡോ ഹിഷാം വണ്ടൂർ,സെക്രട്ടറി ഹസനുൽ ബന്ന, ജംഷീർ ചെറുകോട്, അൽതാഫ് എന്നിവർ നേതൃത്വം നൽകി.

എസ്.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു

വടക്കാങ്ങര : 35 വർഷം പിന്നിട്ട എസ്.ഐ.ഒ, അതിന്റെ സ്ഥാപക ദിനത്തിന്റെ ദഅവത്ത് നഗർ ഏരിയാ തല ഉദ്ഘാടനം വടക്കാങ്ങരയിൽ എസ്.ഐ.ഒ മുൻ സംസ്ഥാന ശൂറാ അംഗം മുസ്തഫ ഹുസൈൻ പതാക ഉയർത്തി നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ സംസാരിച്ചു. ഏരിയ സെക്രട്ടേറിയറ്റ് അംഗം നാസിഹ് അമീൻ, വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നിബ്‌റാസ് കരുവാട്ടിൽ, സാഹിൽ മുബാറക്ക് എന്നിവർ നേതൃത്വം നൽകി.

മലപ്പുറം : മൂന്നര പതിറ്റാണ്ട് പിന്നിട്ട സർഗ്ഗാത്മക വിദ്യാർത്ഥി പ്രസ്ഥാനം എസ്.ഐ.ഒ, സ്ഥാപക ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഡോ.സഫീർ താനൂർ മലബാർ ഹൗസിൽ പതാക ഉയർത്തി നിർവ്വഹിച്ചു.ജില്ലാ സെക്രട്ടറി സൽമാനുൽ ഫാരിസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഫയാസ് ഹബീബ്, മലപ്പുറം ഏരിയ സെക്രട്ടറി ഇർഫൻ കൂട്ടിലങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എസ്.ഐ.ഒ അഖിലേന്ത്യാ ശൂറാ അംഗം അലിഫ് ഷുക്കൂർ, സംസ്ഥാന സെക്രട്ടറി കെ.പി അജ്മൽ, എസ്.ഐ.ഒവിന്റെ പഴയ കാല നേതാക്കളായ മുസ്തഫ ഹുസൈൻ, കാജാ ഷിഹാബ്, അനസ്, ജില്ലാ വൈസ് പ്രസിഡന്റ് നഈം മാറഞ്ചേരി എന്നിവർ പതാക ഉയർത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP