Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമൂഹിക വിപ്പ്‌ളവത്തിനു യുവാക്കൾ തിരുത്തൽ ശക്തിയാവണം - സോളിഡാരിറ്റി കേഡർ കോണ്ഫറൻസ്

സാമൂഹിക വിപ്പ്‌ളവത്തിനു യുവാക്കൾ തിരുത്തൽ ശക്തിയാവണം - സോളിഡാരിറ്റി കേഡർ കോണ്ഫറൻസ്

പാലക്കാട്: ആശയ അടിത്തറയിൽ ഊന്നി സാമൂഹിക വിപ്ലവത്തിന് യുവാക്കൾ നേതൃത്വംനൽകണമെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ വീ.ടി. അബ്ദുല്ലകോയ തങ്ങൾ ആഹ്വാനംചെയ്തു. പാലക്കാട് ഓർഫനേജ് ഹാളിൽ സോളിഡാരിറ്റി ജില്ലാ സമിതിസങ്കടിപ്പിച്ച കേഡർ കോണ്ഫറന്‌സ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവാക്കളുടെ കർമ്മശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയചരിത്ര ഘറ്റങ്ങളിലായിരുന്നു വിപ്ലവങ്ങൾ സംഭവിച്ചിട്ടുള്ളത് എന്നു അദ്ദേഹംകൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ.കെ. നൗഫൽ അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ് മുഖ്യ പ്രഭാഷണംനിർവഹിച്ചു. കേരളം യുവതക്കു സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പുതിയസംസ്‌കാരം പകർന്നു നൽകിയ യുവജന സങ്കടനയാണ് സോളിഡാരിറ്റി എന്നു അദ്ദേഹംപറഞ്ഞു. 'കർമ്മപാതയിൽ അഭിമാനത്തോടെ' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിസംസ്ഥാന ശൂറ അങ്കം ശിഹാബ് പൂക്കോട്ടൂർ, 'മനുഷ്യാവകാശ സമരവഴിയിലെസോളിഡാരിറ്റി' എന്ന വിഷയത്തിൽ സംസ്ഥാന പ്രവർത്തക സമിതിയങ്കം സാദിഖ്ഉളിയിൽ, 'ആത്മീയതയുടെ രാജപാത' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാപ്രസിഡന്റ് അബ്ദുൽ ഹക്കീം നദ്വി എന്നിവർ സംസാരിച്ചു.

'ക്രിയാത്മകയുവത്വം' എന്ന ഗ്രൂപ്പ് ചർച്ചക്ക് സംസ്ഥാന പ്രവർത്തക സമിതി അംഗം Dr.വി എം. നിഷാദ് നേതൃത്വം നൽകി. സ്വാഗത സങ്കം ചെയർ മാൻ എം. സുലൈമാൻ, sioജില്ലാ സമിതി അംഗം ഷാഹിദ് അസ്ലം, നസീഫ് മേയപറമ്പു എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രവർത്തകരെ കേഡർ കോണ്ഫറന്‌സിൽ ആദരിച്ചു.വിവിധ സെഷനുകൾക് ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ കൊല്ലങ്കോട്, ജില്ലാസെക്രട്ടറിമാരായ ജംഷീർ ആലത്തൂർ, സാക്കിർ അഹമ്മദ്, ജംഷീർ മാസ്റ്റർ, നൗഷാദ്ആലവി, റിയാസ് റയിൽവേ കോളനി, കോളനി എന്നിവർ നേതൃത്വം നൽകി. ജില്ലാ ജന.സെക്രട്ടറി ലുക്മാൻ ആലത്തൂർ സ്വാഗതവും ഒലവക്കോട് ഏരിയ പ്രസിഡന്റ് ഹസനുൽബന്ന നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP