Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനതല ശുചിത്വ ഹർത്താൽ ആചരണം മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

സംസ്ഥാനതല ശുചിത്വ ഹർത്താൽ ആചരണം മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സാമൂഹ്യ നീതി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി കരകുളം ഗവ. യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ശുചിത്വ ഹർത്താൽ ആചരണം മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ശുചിത്വ ഹർത്താലിലൂടെ രാവിലെ 9 മുതൽ 11 വരെ ഓരോ വീടും പരിസരവും അതത് വീട്ടുകാരും സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളും വ്യാപാരി വ്യവസായകൾ എന്നിവിടങ്ങളിൽ ജീവനക്കാർ തത്സമയം അവരുടെ പ്രവർത്തനങ്ങൾ നിർത്തി വച്ച് ശുചീകരണ പ്രവർത്തനവും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തണം.

ലോക പരിസ്ഥിതി ദിനത്തിൽ തന്നെ ശുചിത്വ ഹർത്താൽ ആചരിക്കുകയും ഒരു കോടി വൃക്ഷത്തൈകൾ നട്ടു വളർത്തുകയുമാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. ശുചിത്വത്തിന്റെ കാര്യത്തിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് പകർച്ചവ്യാധികളുടെ പിടിയിലാണ്. ഇതിൽ നിന്നു മുക്തി നേടാൻ ശുചിത ഹർത്താൽ പോലുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടി യിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മിഷൻ അനന്തപുരിയുടെ ഉറവിട നശീകരണ പ്രവർത്തനം തന്നെ അതിനു ഉദാഹരണമാണ്.

പ്രായഭേദമന്യേ എല്ലവരും ഈ പ്രവർത്തന്റെ പങ്കാളികളായി നമ്മുടെ പരിസരം വൃത്തിയാക്കി, ആരോഗ്യമുള്ള പരിസ്ഥിതി സൗഹൃദമായ ഒരു സമൂഹത്തെ വളർത്തിയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയിൽ സി ദിവാകരൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തുടനീളം നടത്തുന്ന ശുചിത്വ ഹർത്താലിലൂടെ കേരളീയർ മറ്റ് സംസ്ഥാനങ്ങൾക്കൊരു മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകപരിസ്ഥിദിനത്തിന്റെ ഭാഗമായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ കരളുകളം ഗവ. യുപി സ്‌കൂളിൽ വൃക്ഷത്തൈ നട്ടു. തുടർന്ന് മന്ത്രി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ച് മാതൃകയാകേണ്ടവർ വിദ്യാർത്ഥികളാണെന്ന് മന്ത്രി ഉപദേശിച്ചു.

ശുചിത്വ ഹർത്താലിന്റെ ഭാഗമായി പൊതുസ്ഥാലങ്ങളും, മാർക്കറ്റുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതു പ്രവർത്തകർ,വിവിധ സംഘടനാ പ്രവർത്തകർ, എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കുടിവെളഅള ശ്രോതസ്സുകൾ ശുചീകരിക്കുകയും ചെയ്തു.

ചടങ്ങിൽ ആരോഗ്യ വകുപ്പു ഡയറക്ടർ ഡോ. ആർ.എൽ. സരിത, പൊതുജനാരോഗ്യം അഡീഷണൽ ഡയറക്ടർ ഡോ.കെ.റീന, പഞ്ചായത്ത് പ്രസിഡന്റ് അനില എം.എസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്‌നകുമാരി,ജില്ലാ പഞ്ചായത്ത് മെമ്പർ പി. ഉഷകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. പ്രമോദ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചിത്ര. എസ്, പി. എൻ. മധു, പുഷ്പകുമാരി.എസ്, കൃഷ്ണകുമാരി എം, എസ്. സുരേഷ് കുമാർ, കന്യാകുളങ്ങര മെഡിക്കൽ ഓഫീസർ ഡോ. അനിത എസ്. കുമാർ, പിഎച്ച്‌സി കരകുളം മെഡിക്കൽ ഓഫീസർ ഡോ. ചന്ദ്ര ലക്ഷ്മി. ഡി. തുടങ്ങിയവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP