Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഗീസ് മൂലൻ ഫൗണ്ടേഷന്റെ 'ടച്ച് എ ഹാർട്ട്'' എന്ന ''ഹ്യദയ സ്പർശം'' സൗജന്യ ഹ്യദ്രോഗ ചികിത്സാ പദ്ധതിയുടെ രണ്ടാം ഘട്ടം അമ്യത ആശുപത്രിയുടെ സഹകരണത്തോടെ

വർഗീസ് മൂലൻ ഫൗണ്ടേഷന്റെ 'ടച്ച് എ ഹാർട്ട്'' എന്ന ''ഹ്യദയ സ്പർശം'' സൗജന്യ ഹ്യദ്രോഗ ചികിത്സാ പദ്ധതിയുടെ രണ്ടാം ഘട്ടം അമ്യത ആശുപത്രിയുടെ സഹകരണത്തോടെ

കൊച്ചി: മൂലൻസ് ഗ്രൂപ്പിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ വിഭാഗമായ വർഗീസ് മൂലൻ ഫൗണ്ടേഷന്റെ 'ഹ്യദയ സ്പർശം' (ടച്ച് ഹാർട്ട്) പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെല്പഭാഗമായി ഒരു കോടി രൂപ ചെലവിൽ കൊച്ചിയിലെ അമ്യത ആശുപത്രിയുടെ സഹകരണത്തോടെ ഹ്യദ്രോഗികളായ 60 കുട്ടികൾക്കു കൂടി ഹ്യദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സകൾ സൗജന്യമായി നൽകുമെന്നു മൂലൻസ് ഗ്രൂപ്പിന്റേയും വർഗീസ് മൂലൻ ഫൗണ്ടേഷന്റേയും ചെയർമാൻ ഡോ:വർഗീസ് മൂലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹ്യദ്രോഗ ചികിത്സയ്ക്ക് മുന്നോടിയായി ഡിസംബർ 30-ാം തീയതി അങ്കമാലി അഡക്‌സ് കൺവെൻഷൻ സെന്ററിൽ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി സൗജന്യ ഹ്യദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. കൊച്ചി അമ്യത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ:ക്യഷ്ണകുമാറിന്റെ നേത്യത്വത്തിൽ ഒരു ഡസനിലധികം ഡോക്ടർമാരും നഴ്‌സുന്മാരുമടങ്ങുന്ന സംഘമാണ് കുട്ടികളുടെ ഹ്യദയ പരിശോധന നടത്തുക. ഡിസംബർ 30നു രാവിലെ 9.30നു ആദ്ധ്യാത്മീക, രാഷ്ട്രീയ, സാമൂഹ്യ പ്രമുരുടെ സാന്നിദ്ധ്യത്തിൽ എറണാകുളം ജില്ലാ കളക്ടർ രാജമാണിക്യം ഐഎ എസ് ഉൽഘാടനം ചെയ്യും. ഈ ഹ്യദയ പരിശോധന ക്യാമ്പിൽ ചികിത്സാ ആവശ്യം വരുന്ന കുട്ടികൾക്കാണ് അമ്യത ആശുപത്രിയിൽ സൗജന്യമായി ഹ്യദയ ശസ്ത്രകിയ നടത്തുക.

മൂലൻസ് ഗ്രൂപ്പിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന ഡിസംബർ 30-ാം തീയതി 3.00 മണിക്ക് അങ്കമാലി അഡക്‌സിൽ വർഗീസ് മൂലൻ ഫൗണ്ടേഷൻ കുട്ടികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കും. യുകെജി, എൽകെജി, എൽപി, യുപി എന്നീ വിഭാഗങ്ങളിലായി കളറിങ്ങ്, ഡ്രോയിങ്ങ്, പെയിന്റിങ്ങ് മത്സരങ്ങൾ നടത്തും. അതോടൊപ്പം വീട്ടമ്മമാർക്കായി അഡക്‌സ് കൺവെൻഷൻ സെന്ററിൽ പാചക മത്സരവും നടക്കും.

മൂലൻസ് ഗ്രൂപ്പിന്റെ പ്രമുഖ ഉൽപ്പന്നമായ വിജയ് മസാലകൾ ഉപയോഗിച്ച് ഫിഷ്, ചിക്കൻ, സാമ്പാർ, എന്നീ കറികളാണ് തയ്യാറാക്കി മത്സരവേദിയിൽ വക്കേണ്ടത്. വിഭവത്തിന്റെ രുചിക്കൂട്ടും വിധിക്കർത്താക്കൾക്ക് നൽകണം. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മസാലകൾ സൗജന്യമായി അങ്കമാലി മൂലൻസ് സൂപ്പർ മാർക്കറ്റിൽ നിന്നും ലഭിക്കും. വിജയികൾക്കും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും ലക്ഷകണക്കിനു രൂപയുടെ സമ്മാനങ്ങൾ ലഭിക്കും.

വൈകീട്ട് 6.00 മണിക്ക് തുടങ്ങുന്ന സമാപന സമ്മേളനത്തിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി ഭദ്രദീപം കൊളുത്തി അനുഗ്രഹപ്രഭാഷണം നടത്തും. ഭക്ഷ്യ മന്ത്രി അനൂബ് ജേക്കബ്ബ് സമ്മേളനം ഉൽഘാടനം ചെയ്യും. പ്രവാസകാര്യമന്ത്രി കെ.സി.ജോസഫ് മത്സരവിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് പുതുതായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിക്കും. കുട്ടികൾക്കുള്ള ഹ്യദയ ശസ്ത്രക്രിയകൾക്കുള്ള തുകയുടെ ആദ്യ ഗഡുവായ 50 ലക്ഷം രൂപയുടെ ചെക്ക് സമ്മേളനത്തിൽ വച്ച് ഡോ:വർഗീസ് മൂലൻ അമ്യത ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ ഡോ:പ്രേം നായർക്ക് കൈമാറും.

സമ്മേളനത്തോടനുബന്ധിച്ച് റിമി ടോമി നയിക്കുന്ന ഗാനമേളയും രമേഷ് പിഷാരടി നയിക്കുന്ന  കോമഡി ഷോയും ഉണ്ടായിരിക്കും. ചെന്നൈയിലെ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസകരമായി വെള്ളം, അരി, മസാലകൾ, പരിപ്പുകൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ വണ്ടി ഏതാനും ദിവസത്തിനകം മൂലൻസ് ഗ്രൂപ്പ് ചെന്നൈയിലേക്ക് അയക്കും.

1985-ൽ സൗദി അറേബ്യയിൽ1985-ൽ  വിജയ് സൂപ്പർ മാർക്കറ്റായി തുടങ്ങിയ മൂലൻസ് ഗ്രൂപ്പിനു 30 വർഷം കൊണ്ട് ഒരു ഡസനിലധികം ഫാക്ടറികളും സൂപ്പർ മാർക്കറ്റുകളും സ്റ്റുഡിയോ കളർ ലാബുകളും ഉണ്ട്. വിജയ്, ജയ്, മൂലൻസ്, റോമ, ബട്റ്റർഫൈ എന്നീ ബാന്റുകളിലായി 350-ലധികം ഉൽപ്പന്നങ്ങൾ ഇന്നു 30-തിലധികം രാജ്യങ്ങളിൽ വിപണനം നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്കൂം രജിസ്‌ട്രേഷനും അങ്കമാലി മൂലൻ ഹൈപ്പർ മാർട്ടുമായി ബന്ധപ്പെടുക. ഫോൺ-0484 6544000, 6544003
മെയിൽ-    [email protected]
വെബ്‌സൈറ്റ്- www.moolansgroup.org

പത്രസമ്മേളനത്തിൽ വർഗീസ് മൂലൻ, അമ്യത ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ സിങ്ങ്, പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ:ക്യഷ്ണകുമാർ, ഡോ:ബ്രിജേഷ് എന്നിവർ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP