Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കും: സായ് സെക്രട്ടറി

അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കും: സായ് സെക്രട്ടറി

തിരുവനന്തപുരം: ലോകനിലവാരത്തിലുള്ള മികച്ച കായിക പരിശീലന സൗകര്യങ്ങൾ രാജ്യമെമ്പാടും ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ കേന്ദ്ര കായിക മന്ത്രാലയം തുടങ്ങിക്കഴിഞ്ഞുവെന്നു സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ സെക്രട്ടറി എസ്എസ് ചാബ്ര പറഞ്ഞു. ഇതിന്റെ ഭാഗമായി മണിപ്പൂർ കായിക സർവകലാശാല നിലവിൽ വരുകയാണ്. കായികതാരംകൂടിയായ രാജ്യവർധൻ സിങ് റാത്തോഡിന്റെ നേതൃത്വത്തിലുള്ള കായിക മന്ത്രാലയവും സായിയും രാജ്യത്തിന്റെ കായിക വളർച്ചക്കു വേണ്ടി നൽകുന്ന പ്രോത്സാഹനം ജനങ്ങൾ ഉപയോഗപ്പെടുത്തണം. പ്രതിഭയുള്ള ഏതൊരു കുട്ടിക്കും പരിമിതികളെ അതിജീവിച്ചു അന്താരാഷ്ട്ര പരിശീലനം നേടാനും ലോകമറിയുന്ന കായികതാരമായി വളരാനുമുള്ള അവസരമാണ് ഖേലോ ഇന്ത്യയിലൂടെ കായിക മന്ത്രാലയം ഒരുക്കുന്നത്.

സായി എൽഎൻസിപിഇ യുടെ കായിക പരിശീലനത്തിനുള്ള 22-ാമതു സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആറാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോൾ, ക്രിക്കറ്റ്, ഹാൻഡ്‌ബോൾ, കബഡി, സ്വിമ്മിങ്, തായ്ക്വോണ്ടോ, വോളിബാൾ എന്നീ എട്ടു കായിക ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള 184 കായിക പ്രതിഭകൾക്കൊപ്പം ഒരു നേപ്പാൾ സ്വദേശിയും ഇത്തവണത്തെ ബാച്ചിൽ പരിശീലനം നേടുന്നു.

എംജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ജോസ് ജെയിംസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായിരുന്നു. എൽഎൻസിപിഇ പ്രിൻസിപ്പാൾ ഡോ. ജി. കിഷോർ സ്വാഗതം പറഞ്ഞു. കോഴ്‌സ് കോർഡിനേറ്റർ ഡോ. സ്റ്റാലിൻ നാഗരാജൻ കോഴ്‌സിനെക്കുറിച്ചു വിശദീകരിച്ചു. കേരള യൂണിവേഴ്‌സിറ്റി മുൻ കായിക വിഭാഗം മേധാവി ഡോ. കെകെ വേണു, കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി ഡോ. സാക്കിർ ഹുസൈൻ, കേരള സർവകലാശാലയിലെ മുതിർന്ന അദ്ധ്യാപകരായ ഡോ. ടി എസ് അനിരുദ്ധൻ, ഡോ. എസ് മിനി, എൽഎൻസിപിഇ അക്കാഡമി ഇൻ ചാർജ് ഡോ. കെവികെ റെഡ്ഢി എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP