Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുജനസമ്പർക്ക പരിപാടിക്ക് വിതുരയിൽ ഉജ്ജ്വല തുടക്കം

പൊതുജനസമ്പർക്ക പരിപാടിക്ക് വിതുരയിൽ ഉജ്ജ്വല തുടക്കം

വിതുര: കേന്ദ്രവാർത്താവിതരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ വിതുര ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൊതുജനസമ്പർക്ക പരിപാടിക്ക് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.കെ. അൻസജിതാ റസ്സൽ ഉദ്ഘാടനം ചെയ്തു.  കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കാൻ പൊതുജന സമ്പർക്ക പരിപാടി ഏറെ പ്രയോജനപ്പെടുമെന്ന് അവർ അഭിപ്രായപ്പെട്ടു.  അറിവില്ലായ്മ കാരണം ഗവൺമെന്റിൽ നിന്നുള്ള സേവനങ്ങളും ആനുകൂല്യങ്ങളും നഷ്ടമാവുന്ന അവസ്ഥ ഒഴിവാക്കാൻ ഇത്തരം പരിപാടികൾക്കാവുമെന്ന് അൻസജിതാ റസ്സൽ അഭിപ്രായപ്പെട്ടു.

വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ വി. വിപിൻ അദ്ധ്യക്ഷത വഹിച്ചു.  വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.എൽ കൃഷ്ണ കുമാരി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ഒ. ശകുന്തള, വിതുര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.എസ്. ഉഷാകുമാരി, വിതുര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ.ഷിഹാബുദ്ദീൻ, വിതുര ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീല. കെ,  കെ. വിജയകുമാർ,  എം.എസ്. റഷീദ്, ലീലാ കുമാരി. ആർ, ജി. ഗിരീഷ് കുമാർ, ജി.ഡി. ഷിബുരാജ്, പി.കെ. പ്രകാശ്,  ജി. പുഷ്പലത എന്നിവർ സംസാരിച്ചു.  പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ എം. ജേക്കബ് ഏബ്രഹാം സ്വാഗതം ആശംസിച്ചു. 

തുടർന്ന് കുടുംബശ്രീയും ശുചിത്വകേരളവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ശുചിത്വമിഷൻ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ  ഹരികൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധു. കെ, വിതുര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറ. കെ.കെ. സജീവ് കുമാർ, സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ എം. ലാലി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.  അഴുകുന്ന മാലിന്യങ്ങളെ വീട്ടിൽത്തന്നെ സംസ്‌കരിച്ചും, അഴുകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗം കുറച്ചും മാലിന്യവിമുക്തമായ നാടിന് വേണ്ടി ഓരോ വ്യക്തിയും പരിശ്രമിക്കണമെന്ന് ശുചിത്വമിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഹരികൃഷ്ണൻ പറഞ്ഞു.  തുടർന്ന് സോംഗ് ആൻഡ് ഡ്രാമാ ഡിവിഷനിലെ കലാകാരി സീന പള്ളിക്കരയുടെ കഥാപ്രസംഗം 'ആയിഷ' അരങ്ങേറി. 

ശുചിത്വഭാരതം, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, സർവ്വശിക്ഷാ അഭിയാൻ, വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം തുടങ്ങി കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ നടപ്പിലാക്കി വരുന്ന വികസന പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് നേരിട്ട് അറിവുനൽകുകയാണ് പൊതുജനസമ്പർക്ക പരിപാടിയുടെ ലക്ഷ്യം.  ശുചിത്വ ഭാരതം, ജൻ ധൻ യോജന, സർവ്വശിക്ഷാ അഭിയാൻ, വനിതാ ശാക്തീകരണം, ഐ.സി.ഡി.എസ് എന്നിവയെക്കുറിച്ചുള്ള ഊർജ്ജിത ബോധവൽക്കരണവും പൊതുജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്.  നവംബർ 28 വരെ പൊതുജനസമ്പർക്ക പരിപാടി തുടരും.  മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ പ്രദർശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.  പ്രദർശനത്തിൽ ബാങ്കുകൾ, കേന്ദ്രസംസ്ഥാന പൊതുമേഖലാ സംരംഭങ്ങൾ, വി എസ്.എസ്.സി, കുടുംബശ്രീ തുടങ്ങിയവയുടെ സ്റ്റാളുകളും, സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.   വിദ്യാർത്ഥികൾക്കും അംഗൻവാടി ഹെൽപ്പർമാർക്കും വേണ്ടി ക്വിസ്സ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.  ഡി.എ.വി.പി, ആകാശവാണി, ദൂരദർശൻ തുടങ്ങി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ എല്ലാ മാദ്ധ്യമയൂണിറ്റുകളും പരിപാടിയിൽ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.  വനം വകുപ്പ്, ഖാദി വില്ലേജ് ഇൻഡസ്ട്രീസ്, ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവയുടെ മൊബൈൽ എക്‌സിബിഷൻ ബസ്സുകളും പരിപാടിയോട് അനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP