Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപിക്കണം; അന്താരാഷ്ട്ര സഹായം അഭ്യർത്ഥിക്കണം. : വെൽഫെയർ പാർട്ടി

തിരുവനന്തപുരം : കേരളം നേരിടുന്ന അതി ഭീകരമായ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപിക്കണമെന്നും റസ്‌ക്യൂ ഓപ്പറേഷനിൽ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

ഇതുവരെ കണ്ടിട്ടില്ലാത്ത ഭയാനക വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരെ രക്ഷിക്കാൻ ജോയിന്റ് ഡിഫെൻസ് കമാൻഡ് ഓപ്പറേഷന് മാത്രമാണ് സാധിക്കുക. കേരളത്തിലെ ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനം വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുള്ളവരോ ആവശ്യമായ സെക്യൂരിറ്റിമെഷറുകൾ ഉള്ളവരോ അല്ല. സെർച്ച് ഒപ്പറേഷനും റെസ്‌ക്യൂ പ്രവർത്തനങ്ങൾക്കും കേരള ഡിസാസ്റ്റർ വകുപ്പിന്റെ കൈയിൽ ആവശ്യമായ ആധുനിക ഉപകരണങ്ങളില്ലാത്തത് മറച്ച് പിടിച്ചിട്ട് കാര്യമില്ല. പ്രധാനമന്ത്രി നേരിട്ട് കണ്ടല്ല ദുരന്തനിവാരണവും രക്ഷാപ്രവർത്തവും നടത്തേണ്ടത്.

കേന്ദ്ര-കേരള സർക്കാരുകളുടെ അടിയന്തിര ഇടപെടലാണ് ആവശ്യം. ഇത്ര വലിയ ദുരന്തം മുൻ കൂട്ടി കാണാനാവാത്ത സർക്കാർ സംവിധാനങ്ങളെ ഇനിയും സമ്പൂർണ്ണമായി വിശ്വസിക്കുന്നതിൽ അർത്ഥമില്ല. രക്ഷാ പ്രവർത്തനത്തിൽ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര ഏജൻസികളുമായി കേന്ദ്ര - സംസ്ഥാന സർക്കാർ അടിയന്തിരമായി ബന്ധപ്പെടണം. രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപിച്ചും മത്സ്യത്തൊഴിലാളികളേയും സന്നദ്ധസംഘടനാ പ്രവർത്തകരേയും ഏകോപിപ്പിച്ചും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ട നടപടികൾ കേന്ദ്ര-കേരള സർക്കാരുകൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP