Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തികാധിപത്യം കോർപറേറ്റുകൾക്കും രാഷ്ട്രീയാധിപത്യം സവർണ ഫാഷിസ്റ്റുകൾക്കും എന്നതാണ് സംഘ്പരിവാർ സമവാക്യം: ഹമീദ് വാണിയമ്പലം

സാമ്പത്തികാധിപത്യം കോർപറേറ്റുകൾക്കും രാഷ്ട്രീയാധിപത്യം സവർണ ഫാഷിസ്റ്റുകൾക്കും എന്നതാണ് സംഘ്പരിവാർ സമവാക്യം: ഹമീദ് വാണിയമ്പലം

കണ്ണൂർ: ഇന്ത്യയിലെ സാമ്പത്തികാധിപത്യം കോർപറേറ്റുകൾക്കും സാംസ്‌കാരിക- രാഷ്ട്രീയാധിപത്യം സവർണ ഫാഷിസ്റ്റുകൾക്കുമായിരിക്കണമെന്നതാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയ സമവാക്യമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. പശുവിന്റെ പേരിൽ മുസ്ലിംകളെയും ദലിതരെയും കൊന്നൊടുക്കുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി തലശേരിയിൽ സംഘടിപ്പിച്ച ജനമുന്നേറ്റ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വംശ വെറിയും കലാപങ്ങളും സംഘ്പരിവാർ ആസൂത്രണം ചെയ്യുന്നതും ഭരണമുപയോഗിച്ച് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതും ഈ ദ്വിമുഖ പദ്ധതിയുടെ നടത്തിപ്പിനാണ്.

കശാപ്പ് നിരോധവും കന്നുകാലി വിൽപന നിയന്ത്രണവും മോദി സർക്കാർ നടപ്പിലാക്കിയത് പശുവിനോടുള്ള ആരാധനയോ സ്നേഹമോ അല്ല, കോർപ്പറേറ്റുകളുടെ ഇറച്ചി കയറ്റുമതിയും ഇന്ത്യൻ മാർക്കറ്റും വിപുലപ്പെടുത്താൻ വേണ്ടിയാണ്. രാജ്യത്ത് നിരവധിയാളുകൾ ബിഫുയോഗിച്ചിട്ടും മുസ്ലിംകളും ദലിതരും മാത്രമാണ് ബീഫിന്റെ പേരിൽ ആക്രമിക്കപ്പെടുന്നത് എന്നത് തന്നെ ഇതിലെ വംശീയ വെളിവാക്കുന്നതാണ്. പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ നെ 518 കോടി രൂപ മാത്രം മൂല്യം കണക്കാക്കി വിൽക്കാൻ തുടങ്ങുന്നത് കോർപ്പറേറ്റ് ദാസ്യത്തിനായി രാജ്യത്തിന്റെ സുരക്ഷയും സമ്പത്തും അടിയറവെയ്ക്കാൻ സംഘ് പരിവാറിന് മടിച്ചില്ല എന്നതിന്റെ അവസാന ഉദാഹരണമാണ്.

കഴിഞ്ഞവർഷം 6409 കോടി രൂപ നികുതിയിനത്തിൽ സർക്കാരിന് നൽകിയ പ്രതിരോധ സ്ഥാപനത്തെയാണ് കുത്തകകൾക്ക് മൂല്യത്തിന്റെ ഒരു ശതമാനം മാത്രം വിലക്ക് വിൽക്കാനൊരുങ്ങുന്നത്. പ്രതിരോധത്തെയും സമ്പത്തിനെയും കോർപറേറ്റുകൾക്ക് അടിയറവെ്ക്കുകയാണ് മോദി. പട്ടാളത്തിലേക്ക് ആളെ ചേർക്കാനെന്നെ പേരിൽ പണപ്പിരിവ് നടത്തുന്ന നാണംകെട്ടവരാണ് ബിജെപിയുടെ സംസ്ഥാന ജില്ലാ നേതാക്കളെന്നത് ഇവരുടെ പട്ടാള സ്നേഹത്തിന്റെ കാപട്യവും വെളിവാക്കുന്നു .പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങളെ സംസാരിക്കാൽ പോലും അനുവദിക്കാത്ത സമ്പൂർണ്ണ ജനാധിപത്യവിരുദ്ധ നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. ഇനിയും ഈ ആധിപത്യം തുടർന്നാൽ രാജ്യം ഇല്ലാതാകും. അത് തിരിച്ചറിയാനുള്ള വിവേകം മതേതര കക്ഷികൾക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജബീന ഇർഷാദ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന നേതാക്കളായ ശശി പന്തളം, റസാഖ് പാലേരി, പി നാണി ടീച്ചർ, ഫ്രെട്ടേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ധീൻ കരിവള്ളൂർ എന്നിവർ സംസാരിച്ചു. ടി കെ മുഹമ്മദലി, മുഹമ്മദ് ഇംതിയാസ്, എൻ.എം ഷെഫീക്ക്, ബെന്നി ഫെർണാണ്ടസ്, ഷാഹിന ലത്തീഫ്, ത്രേസ്യാമ്മ മാളിയേക്കൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP