Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹർത്താലിന്റെ പേരിൽ സർക്കാർ ന്യൂനപക്ഷ വേട്ട നടത്തുന്നു :വെൽഫെയർ പാർട്ടി

തിരുവനന്തപുരം : കാശ്മീരിലെ കഠ്വവയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഘ്പരിവാർ ഭീകരതയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച നടന്ന കേരള ഹർത്താലിന്റെ പേരിൽ പൊലീസ് ഭീകരമായ തോതിൽ ന്യൂനപക്ഷ വേട്ട നടത്തുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഒരു രാഷ്ട്രീയ പാർട്ടിയുടെയും സംഘടനകളുടെയും പിൻബലമില്ലാതെയാണ് ഹർത്താൽ നടന്നത്.

ഭരണകൂടത്തിന്റെ നയ നിലപാടുകൾക്കെതിരെ ഇത്തരം പ്രക്ഷോഭങ്ങൾ പുതിയകാലത്ത് സാധാരണമാണ്. ദേശീയടിസ്ഥാനത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളും ഏപ്രിൽ 1 ന് ദലിത് പ്രശ്നത്തിൽ നടന്ന ഭാരത് ബന്ദും അതിനെ തുടർന്ന് ഏപ്രിൽ 9 ന് നടന്ന കേരള ഹർത്താലും ഇത്തരത്തിലുണ്ടായതാണ്. സംഘ്പരിവാർ ഭീകരതയുടെ പ്രതികരണമായാണ് കേരളത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച് ഇത്തരമൊരു ഹർത്താൽ രൂപപ്പെടുന്നത്. ഹർത്താലിൽ നിയമ വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ നിലവിലുള്ള നിയമങ്ങളനുസരിച്ച തന്നെ പൊലീസിന് സമീപിക്കാമെന്നിരിക്കെ വളരെ ദുരുദ്ദേശത്തോടെയാണ് പൊലീസ് ന്യൂനപക്ഷ വേട്ട നടത്തുന്നത്.

ഇതിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പൊലീസ് ക്ലീയറൻസ് നിഷേധിക്കും എന്ന ആഭ്യന്തര വകുപ്പിന്റെ നിലപാടും മതസ്പർദ്ധ വളർത്തുന്നു എന്ന തരത്തിലുള്ള കേസുകളെടുക്കുന്നതും സംഘ്പരിവാർ സ്വീകിരക്കുന്നതിന് സമാനമായ നിലപാട് കേരളത്തിലെ ഇടതു സർക്കാരും സ്വീകരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. അറസ്റ്റും വേട്ടയും വഴി ഗുരുതരുമായ സാമൂഹ്യ ധ്രൂവീകരണം നടത്താൻ സിപിഎമ്മും സർക്കാരും ശ്രമിക്കുകയാണ്.

ഇതിന്റെ നേട്ടം സംഘ്പരിവാറിനാണെന്നിരിക്കെ സി.പിഎമ്മും ഇടതുപക്ഷവും അവർക്കും സംസ്ഥാനത്തിനും ഗുരുതരമായ ദോഷമുണ്ടാക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നത് അത്യന്തം അപകടകരമാണ്. നിരപാരാധികളായ ചെറുപ്പക്കാരെ വേട്യയാടുന്നത് സർക്കാർ അവസാനിപ്പിക്കണം. കേരളത്തെ സംഘ്പരിവാറിന് തീറെഴുതുന്ന സമീപനത്തിൽ നിന്ന് പിണറായി സർക്കാർ പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP