Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലവർഷക്കെടുതി രക്ഷാപ്രവർത്തനം ത്വരിതഗതിയിലാക്കണം : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : വടക്കൻ ജില്ലകളിൽ ശക്തമായ കാലവർഷത്തെയും ഉരുൾപൊട്ടലിനെയും തുടർന്നുണ്ടായ ദുരന്തങ്ങളിൽ സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇതിനകം അഞ്ച് പേർ മരിച്ചതായും 9 പേരെ കാണാതായതായും സ്ഥിരികരിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ അടിയന്തിരമായി കേന്ദ്ര-സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കും വാസസ്ഥലത്തിന് കേടുപാടുകൾ സംഭവിച്ചർക്കും അടിയന്തിര ധനസഹായം നൽകണം.

വെൽഫെയർ പാർട്ടി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തിറങ്ങണമെന്നും സർക്കാർ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP