Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്രസർക്കാർ ഉത്തരവിനെതിരെ വെൽഫെയർ പാർട്ടി കാലിചന്തകൾ നടത്തും

തിരുവനന്തപുരം: രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഭക്ഷണ - വിശ്വാസ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യന്നതും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമായ മോദി സർക്കാറിന്റെ പുതിയ ഉത്തരവിനെതിരെ വെൽഫെയർ പാർട്ടി ജില്ലാ കേന്ദ്രങ്ങളിൽ കാലിചന്തകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ ഉത്തരവിനെതിരെ ബ്രിട്ടീഷ് കാലത്തേതുപോലെ നിയമലംഘന പ്രസ്ഥാനങ്ങൾ രൂപീകരിക്കാൻ സമയമായിരിക്കുന്നു. രാഷ്ട്രീയ - ബഹുജന പ്രസ്ഥാനങ്ങൾ ഇതിന് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യവിരുദ്ധമായ ഉത്തരവുകൾ പാലിക്കാൻ ജനങ്ങൾക്ക് ബാധ്യതയില്ല. സർക്കാർ ഉത്തരവിലൂടെ സംഘ്പരിവാർ സാംസ്‌കാരിക ദേശീയത അടിച്ചേൽപിക്കുകയാണ്. കേന്ദ്രസർക്കാറിന്റെ ഉത്തരവ് കലാപത്തിനുള്ള ആഹ്വാനമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ ധ്രുവീകരണമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന് മുന്നിൽ നിശബ്ദത പാടില്ല. വലിയ ബഹുജന മുന്നേറ്റം ഉയർന്നുവരണം. നോട്ട്‌നിരോധനം പോലുള്ള മണ്ടൻ പരിഷ്‌കാരങ്ങളോട് വേണ്ട അളവിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നില്ല. അതാണ് ഫാഷിസ്റ്റ് സർക്കാറിന് ആവേശം നൽകിയത്.

മതന്യൂനപക്ഷങ്ങളെയും ദലിത്-ആദിവാസി വിഭാഗങ്ങളെയും പരസ്യമായി ആക്രമിക്കുവാൻ കേന്ദ്രസർക്കാർ നൽകുന്ന അനുമതിയാണ് ഈ ഉത്തരവ്. രാജ്യത്തെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ഇല്ലാതാക്കുന്ന നടപടിയാണിത്. ഇതിന്റെ ആഘാതം ഏതെങ്കിലും ജനവിഭാഗങ്ങളിൽ പരിമിതമാകില്ല. ജനാധിപത്യ സ്ഥാപനങ്ങളെ റദ്ദ് ചെയ്ത് പ്രത്യേകം ഉത്തരവുകളിലൂടെയാണ് ഫാഷിസ്റ്റ് അജണ്ട നടപ്പിലാക്കുന്നത്. ഇതിനെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങണം.

മോദി സർക്കാറിന്റെ ഉത്തരവിനെതിരെ നാളെ (തിങ്കളാഴ്ച) ജില്ലാ കേന്ദ്രങ്ങളിൽ കാലിചന്തകൾ സംഘടിപ്പിക്കും. ചൊവ്വഴ്ച മണ്ഡലം കേന്ദ്രങ്ങളിൽ സർക്കാർ ഉത്തരവ് കത്തിക്കും. മോദി സർക്കാറിന്റെ ജനാധിപത്യവിരുദ്ധ ഉത്തരവ് തള്ളിക്കളയാനാവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് അന്നേദിവസം കത്തയക്കും. സംഘ്പരിവാർ ഫാഷിസത്തിനെതിരായ ജനാധിപത്യ പ്രതിരോധം പാർട്ടി കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP