Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസി ഇന്ത്യക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തണം - ഹമീദ് വാണിയമ്പലം

തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസി ഇന്ത്യക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തണം - ഹമീദ് വാണിയമ്പലം

സൗദി അറേബ്യയിൽ നിർമ്മാണ മേഖലയിലെ പ്രതിസന്ധി കാരണം തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസി ഇന്ത്യക്കാരുടെ തൊഴിലാനുകൂല്യങ്ങളും ശമ്പളക്കുടിശികയും ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സൗദി അടക്കമുള്ള രാജ്യങ്ങളിലെ പുരോഗതിക്ക് വലിയ അളവിൽ തൊഴിൽ ശക്തി പ്രദാനം ചെയ്ത രാജ്യമെന്ന നിലയിലുള്ള സമ്മർദ്ദമാണ് ഇക്കാര്യത്തിൽ വേണ്ടത്. നോർക്കയും കേരള സർക്കാരും കേന്ദ്രസർക്കാരിനോട് ഈ വിഷയം ശക്തമായി ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കോൺസുലേറ്റിന്റെ പ്രവർത്തനത്തിന് പരിമിതികളുണ്ട്. ഇന്ത്യൻ സർക്കാരും സൗദി തൊഴിൽ മന്ത്രാലയവും തമ്മിലുള്ള ഉഭയകക്ഷി സമ്മർദ്ദങ്ങളിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാവൂ.

മടങ്ങി നാട്ടിലെത്തുന്ന പ്രവാസികൾക്ക് പുനരധിവാസത്തിന് അനുയോജ്യമായ പാക്കേജുണ്ടാക്കണം. മുൻകാലങ്ങളിൽ ഇത്തരം സാഹചര്യത്തിലുണ്ടാക്കിയ പദ്ധതികളെല്ലാം പ്രവാസികളെ കബളിപ്പിക്കുന്ന തരത്തിലായിരുന്നു. നിതാഖാത്ത് വേളയിലും മറ്റുമെല്ലാമുള്ള അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഇനിയും കബളിപ്പിക്കൽ പരിപാടി തുടരരുത്. നോർക്കയും സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ചേർന്ന് ശാസ്ത്രീയമായ പാക്കേജ് തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കായി രൂപപ്പെടുത്തണം.

തൊഴിൽ നഷ്ടപ്പെട്ട് കുടുങ്ങിയവർക്കായി പ്രവാസി സംഘടനകളും വ്യക്തികളും നടത്തിവരുന്ന സഹായങ്ങൾ ശ്ലാഘനീയമാണ്. സന്നദ്ധസംഘടനകളും വ്യക്തികളും നടത്തിവരുന്ന സഹായങ്ങളുടെ അത്രപോലും സർക്കാർ തലങ്ങളിൽ നിന്നുണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. പ്രവാസികളെ കറവപ്പശുക്കളായി മാത്രം കാണാതെ രാജ്യത്തിന്റെ സാസ്‌കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വലിയ അളവിൽ സംഭാവന ചെയ്യുന്നവരെന്ന പരിഗണന നൽകാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP