Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബസ്ചാർജ്ജ് വർദ്ധന ജനങ്ങളോടുള്ള ഇടതു സർക്കാരിന്റെ വെല്ലുവിളി : ഹമീദ് വാണിയമ്പലം

ബസ്ചാർജ്ജ് വർദ്ധന ജനങ്ങളോടുള്ള ഇടതു സർക്കാരിന്റെ വെല്ലുവിളി : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : ബസ്ചാർജ്ജ് വർദ്ധിക്കാനുള്ള മന്ത്രിസബാ തീരുമാനം ജനങ്ങളോടുള്ള ഇടതു സർക്കാരിന്റെ വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. നിത്യോപയോഗ സാധനങ്ങളുെട വിലവർദ്ധനവ് മൂലം ജീവിത ഭാരം വർദ്ധിച്ച സാധാരണക്കാരന്റെ മേലുള്ള കുതിരകയറ്റമാണ് ഈ വർദ്ധന. മിനിമം ചാർജിനു മുകളിൽ കിലോമീറ്റർ ചാർജ് കൂടി ചേർക്കുന്ന 2011 മുതൽ തുടങ്ങിയ രീതിയിലുള്ള വർദ്ധനയാണ് ഇപ്പോഴും വരുത്തിയിരിക്കുന്നതെന്നതിനാൽ ബസുടമകൾ ആവശ്യപ്പെട്ടതിനേക്കാൽ ചാർജ്ജാണ് സർക്കാർ നിശ്ചയിച്ചത്.

കെ.എസ്.ആർ.ടി.സി ഭരിക്കുന്നവരുടെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം ഉണ്ടായ നഷ്ടം കൂടി പൊതുജനങ്ങളുടെ തലയിലേക്ക് വെച്ചുകൊടുക്കുകയാണ് സർക്കാർ. പെട്രോളിയം നികുതി നിരക്കുകളിൽ ചെറിയ കുറവ് വരുത്തിയും സ്പെയർപാർട്സ് വിലകളെ നിയന്ത്രിച്ചും പരിഹരിക്കാവുന്ന പ്രശ്നമേ ഇപ്പോഴുള്ളൂ. തമിഴ്‌നാട്ടിൽ നാലു രൂപ മിനമം നിരക്കായിരുന്നത് 5 ആയി ഉയർത്തിയതിനെതിരെ നടന്ന ജനങ്ങളുടെ പ്രക്ഷോഭത്തിൽ പങ്കാളിയായ പിണറായിയുടെ പാർട്ടി കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന കൊടും ചതിയും ഇരട്ടത്താപ്പുമാണ് വൻ ചാർജ്ജ് വർദ്ധന.

ജനരോക്ഷത്തെ തുടർന്ന തമിഴ്‌നാട്ടിൽ നിരക്കു വർദ്ധനയിൽ വൻകുറവ് വരുത്തിയിരുന്നു. ജനങ്ങളോട് ഒരല്പമെങ്കിലും പ്രതിബദ്ധത പിണറായിക്കും കൂട്ടർക്കുമുണ്ടെങ്കിൽ ചാർജ്ജ് വർദ്ധന പിൻവലിക്കണം. അന്യായ ബസ്ചാർജ് വർദ്ധനക്കെതിരെ കേരളമെമ്പാടും പ്രതിഷേധിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP