Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിച്ച് ജനങ്ങളെ വഞ്ചിക്കുന്നു: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിച്ച് ജനങ്ങളെ വഞ്ചിക്കുന്നു: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

 മലപ്പുറം: കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫും മത്സരിച്ച് ജനങ്ങളെവഞ്ചിക്കുകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ പ്രചരണാർഥം ആരംഭിച്ച സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനവും അവധാനതയില്ലാതെ ജിഎസ്ടിയും നടപ്പിലാക്കിയതിലൂടെ യുപിഎ സർക്കാർ പടുത്തുയർത്തിയ ഇന്ത്യയുടെ ശക്തമായ സമ്പത്ഘടനയെയാണ് മോധിയും സംഘവും തകർക്കത്തത് ഇതുമൂലം ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ച ഇടിവാണ് രേഖപ്പെടുത്തുന്നത്.

കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച ഇന്ധന വിലയുടെ നികുതി കുറയ്ക്കാതെ ജനങ്ങൾക്ക്‌മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് കേരള ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ആർഎസ്എസിനെ പ്രതിരോധിക്കുന്നത് മുഖ്യമന്ത്രി പ്രസ്താവനയിൽ മാത്രം ഒതുക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ചടങ്ങിൽ കെപിസിസി അംഗം റഷീദ് പറമ്പൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഫവാദ് പത്തൂർ, ഹാഷിദ് ആനകയം, പി.കെ ജലീൽ, ഹൈബൽ പാലപ്പെട്ടി, ബിനു ബാഷിദ് തുടങ്ങിയവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP