1 usd = 64.98 inr 1 gbp = 90.54 inr 1 eur = 79.92 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 216.89 inr

Mar / 2018
18
Sunday

നൗക്കരി ഡോട്ട് കോമിലൂടെ പരസ്യം; ചെക്ക് ദ് വിസ ഡോട്ട് കോമിലൂടെ വിസ പരിശോധന; ഇല്ലാത്ത ആശുപത്രിയിൽ വിസയ്ക്കായി വാങ്ങിയത് 60,000 രൂപ; സിംഗപ്പൂരിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് ഛത്തീസ്‌ഗഡുകാരെന്ന് സൂചന; ചതിക്കുഴിയിൽ വീണവരിൽ നാലപത് മലയാളികളും

March 17, 2018 | 08:41 am

ബംഗളൂരു: സിംഗപ്പൂരിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് വൻ വീസ തട്ടിപ്പിൽ നാൽപതിലേറെ മലയാളികൾക്കും പണം നഷ്ടമായി. റിക്രൂട്‌മെന്റ് ഏജൻസിയായ എലൈറ്റ് പ്രഫഷനലിനെതിരെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതി ല...

ഫൈബർവള്ളം വാടകയ്ക്കെടുത്തത് സെൽഫി കമ്പം മൂലം; എത്ര എടുത്തിട്ടും മതിവരാത്തതോടെ പെർഫെക്ഷന് വേണ്ടി എഴുന്നേറ്റു; ചുഴിയിൽ ബാലൻസ് തെറ്റി വീഴുമ്പോൾ പോസ്റ്റിട്ട ഫോട്ടോയ്ക്ക് ലൈക്കും കമന്റും ഇട്ട് സുഹൃത്തുക്കൾ; ഗൾഫിൽ നിന്ന് നാട്ടിലെത്തിയ കരുവാറ്റയിലെ മധുവിന്റെ മരണമറിഞ്ഞ് ഞെട്ടി സോഷ്യൽ മീഡിയ; സെൽഫി പ്രേമം ജീവനെടുത്ത മധുവിന് ആദരാഞ്ജലികളുമായി സുഹൃത്തുക്കളും

March 17, 2018 | 07:49 am

ആലപ്പുഴ: ആലപ്പുഴയിൽ ഏറെ സന്തോഷത്തോടെ സുഹൃത്തുക്കൾ മൂന്നു പേരും ചേർന്ന് വള്ളത്തിൽ ഇരുന്നു സെൽഫി എടുക്കുകയായിരുന്നു. പിന്നെ സംഭവിച്ചത് ദുരന്തവും. മൊബൈൽ ഫോണിൽ സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വള്ളം മറിഞ്ഞ...

ഇവർ പറഞ്ഞ ഏത് തെളിവെടുത്താലും ഇത് ഷോൺ അല്ലെന്ന് എങ്ങനെ പറയും? എന്റെ മകൻ പാലായിൽ സ്ഥാനാർത്ഥിയാകുമെന്ന് ഏവർക്കും അറിയാം; ഇത് രാഷ്ട്രീയ ഭാവി തകർക്കാനുള്ള ശ്രമം; അവർ ഒരു മാന്യയായ സ്ത്രീയാണെങ്കിൽ അവരുടെ ഭർത്താവ് എന്തിന് സരിതയുടെ പിറകെ പോയി? ധൈര്യമുണ്ടെങ്കിൽ പേര് വച്ച് എഴുതണമായിരുന്നു; സത്യം അറിയാൻ ഞാൻ കോടതിയിൽ പോകും; ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലിൽ പൊട്ടിത്തെറിച്ച് പിസി ജോർജ്

March 17, 2018 | 06:53 am

കോട്ടയം: ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെ തുറന്നടിച്ച് പി.സി ജോർജ് രംഗത്ത്. ഒരു അടിസ്ഥാനവും ഇല്ലാതെ കെട്ടിച്ചമച്ച ആരോപണമാണിതെന്ന് പി.സി ജോർജ് വ്യക്തമാക്കി. തനിക്കും തന്റെ മകനുമെതിരെ കെ.എ...

23 റഷ്യൻ ഉദ്യോഗസ്ഥരെ ബ്രിട്ടൻ പുറത്താക്കി; ലണ്ടനിൽ താമസിക്കുന്ന റഷ്യൻ കോടീശ്വരന്മാരുടെ സ്വത്തുക്കൾ മരവിപ്പിക്കും; അടിയന്തിരമായി രക്ഷാസമിതി യോഗം വിളിക്കാൻ ആഹ്വാനം; അമേരിക്കയുടെ ഉറച്ച പിന്തുണയും ബ്രിട്ടന്; വെറുതെ കളിക്കാൻ നിന്നാൽ പാഠം പഠിപ്പിക്കുമെന്ന് തിരിച്ചടിച്ച് റഷ്യയും

March 15, 2018 | 07:41 am

ലണ്ടൻ: മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനെയും മകളെയും നെർവ് ഏജന്റിലൂടെ വിഷബാധയേൽപ്പിച്ച് റഷ്യ കൊല്ലാൻ ശ്രമിച്ചതിന് തിരിച്ചടിയായി 23 റഷ്യൻ ഉദ്യോഗസ്ഥരെ ബ്രിട്ടനിൽ നിന്നും പുറത്താക്കാൻ ബ്രിട്ടീഷ് പ്രധാനമ...

മോദിക്കും യോഗിക്കും വൻ തിരിച്ചടി; യുപി മുഖ്യമന്ത്രിയുടെ തട്ടകവും ബിജെപിക്ക് നഷ്ടമായി; ആദിത്യനാഥിന്റെ മണ്ഡലത്തിലും എസ് പിക്ക് വമ്പൻ ലീഡ്; ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിലും പിന്നിൽ; വൈരം മറന്ന് മായാവതിയും മുലായവും ഒന്നിച്ചപ്പോൾ ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ നാണക്കേട്; നിതീഷും ഒപ്പമുണ്ടായിട്ടും ബിഹാറിലും വിജയിച്ചില്ല; ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ

March 14, 2018 | 02:30 pm

ഗോരഖ്പൂർ: ഉത്തർ പ്രദേശിൽ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടർച്ച...

മത്സര പരീക്ഷകനും ക്വിസ് മാസ്റ്ററുമായി കാമ്പസുകളിൽ തരംഗമായി; ഡോക്ടറായിരിക്കവേ സിവിൽ സർവ്വീസിൽ കയറി; പൊതു പ്രവർത്തനം തലയ്ക്ക് പിടിച്ചപ്പോൾ ഉദ്യോഗം രാജിവച്ചു; കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ രാഹുൽ ഗാന്ധി നിയമിച്ച ഡോക്ടർ സരിന്റെ കഥ

March 14, 2018 | 11:18 am

തിരുവനന്തപുരം: സിവിൽ സർവീസിൽനിന്ന് രാജിവെച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ ഡോ. സരിൻ ഇനി കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ഗ്രൂപ്പുകൾ അതീതമായി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സ...

ഗൂണ്ടായിസവും ക്രിമിനൽ വാഴ്ചയുമായി നടന്നിരുന്ന സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക്; പ്രതിമകൾ തകർത്തവരിൽ പലരും ചെങ്കൊടി ഉപേക്ഷിച്ച് കാവിക്കൊടി പാറിച്ചവർ; ക്രിമിനൽ സ്‌ക്രീനിങ് ഉറപ്പാക്കാൻ ആറുമാസത്തേക്ക് അംഗത്വ വിതരണം നിർത്തി ത്രിപുരയിലെ ബിജെപി

March 14, 2018 | 10:54 am

ന്യൂഡൽഹി: ത്രിപുരയിൽ അംഗത്വ വിതരണം ബിജെപി ആറ് മാസത്തേക്ക് നിർത്തി. സിപിഎം അണികളുടെ പാർട്ടിയിലേക്കുള്ള വരവ് കൂടിയതോടെയാണ് ഇത്. സിപിഎം അണികളുടെ കൂട്ടത്തിൽ ക്രിമിനലുകളും പാർട്ടിലേക്ക് എത്തുന്നുവെന്ന് ബിജ...

സൂര്യന്റെ അന്തരീക്ഷത്തിൽ ഉഗ്രൻ സ്ഫോടനം; വമ്പൻ സൗരക്കാറ്റ് വീശിയടിക്കുന്നു; ഇന്നോ നാളെയോ ഭൂമിയിൽ ആഞ്ഞടിക്കും; ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്ന് റിപ്പോർട്ട്; വിമാനങ്ങൾ പലതും നിലത്തിറക്കേണ്ടി വരും; ലോകം എമ്പാടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന് മുന്നറിയിപ്പ്; കേരള തീരത്തും ഉഗ്രൻ കൊടുങ്കാറ്റ് രൂപപ്പെട്ടേക്കും; കരുതലോടെ ലോകരാഷ്ട്രങ്ങൾ

March 14, 2018 | 07:39 am

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച സൂര്യന്റെ അന്തരീക്ഷത്തിൽ ഉഗ്രസ്ഫോടനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പൻ സൗരക്കാറ്റ് വീശിയടിക്കാൻ തുടങ്ങിയെന്ന് പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി...

ട്രംപിന്റെ എയർഫോഴ്‌സ് വൺ പോലെ സ്വന്തമായൊരു വിമാനത്തിൽ മോദിക്കും ഇനി ഉലകം ചുറ്റാം; മിസൈൽ പ്രതിരോധ കവചവും അമേരിക്ക വരെ നിർത്താതെ പറക്കാൻ ശേഷിയുമുള്ള വിമാനങ്ങൾ ഒരുങ്ങുന്നത് പ്രധാനമന്ത്രിക്ക് മാത്രമല്ല രാഷ്ട്രപതിക്കും; ബോയിങ് കമ്പനി അടിമുടി മാറ്റിയെടുക്കുന്ന വിമാനങ്ങളിൽ വിവിഐപി മുറികളും പ്രസ് കോൺഫറൻസ് ഹാളും മിനി ആശുപത്രിയും; രണ്ടുന്യൂജൻ വിമാനങ്ങളും പറക്കുന്നത് 2020 ഓടെ

March 13, 2018 | 06:53 pm

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉലകം ചുറ്റുന്നത് എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള എയർ ഫോഴ്‌സ് വൺ വിമാനത്തിലാണെങ്കിൽ ഇന്ത്യയുടെ ഉന്നത നേതാക്കൾക്കും എന്തുകൊണ്ട് അതുപോലെ ആയിക്കൂടാ? പത്രാസ്...

ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്‌ഐ ക്കെതിരെ നിലപാട് എടുത്ത് ബിജെപി നേതൃത്വത്തിന്റെ കണ്ണിലുണ്ണിയായി; തലശേരിയിൽ ജനിച്ചിട്ടും എബിവിപിയുടെ അഖിലേന്ത്യ നേതാവും ബിജെപി പ്രസിഡന്റുമായി കഴുക്കൂട്ടത്തെ സ്വന്തം നാടായി തെരഞ്ഞെടുത്തു; സവർണ പാർട്ടിയിലെ പിന്നോക്ക മുഖം; കടകംപള്ളിയോട് തോറ്റിട്ടും മണ്ഡലം ഉപേക്ഷിക്കാതെ പോരാടി; ഒടുവിൽ എംപിയാകുന്ന വി.മുരളീധരന്റെ കഥ

March 12, 2018 | 01:20 pm

തിരുവനന്തപുരം: ബിജെപി നേതാവ് വി. മുരളീധരൻ രാജ്യസഭയിലേക്ക്. വി. മുരളീധരന് രാജ്യസഭാ സീറ്റ് നൽകാൻ ബിജെപി നേതൃത്വം തീരുമാനിച്ചു. 2010-15 കാലയളവിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. തലശേരി ബ്രണ്ണൻ കോ...

പിതാവ് വിദേശയാത്രയ്ക്ക് പോകാനായി ഇറങ്ങുമ്പോഴാണ് രേഖകളുമായെത്തുന്നത്; മടങ്ങി എത്തിയപ്പോഴാണ് ഒപ്പിട്ടുനൽകിയ രേഖകൾക്കുള്ള പണം ലഭിച്ചിട്ടില്ലെന്നറിയുന്നത്; ആലഞ്ചേരിയെ പുറത്താക്കുക എന്ന ലക്ഷ്യം മാത്രമാണ് വിമത വൈദികർക്കുള്ളത്; വന്ദ്യവയോധികനായ ഒരാളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് ഇവർ ചെയ്യുന്നത്; സീറോ മലബാർ സഭയിലെ ഭൂമി ഇടപാടിൽ സത്യം തുറന്നു പറഞ്ഞ് ഫാ ആന്റണി പൂതവേലിൽ

March 11, 2018 | 08:05 am

കൊച്ചി: മാർ ആലഞ്ചേരിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ സഭയിലെ ഉന്നതർ ഉൾപ്പെട്ട ഗൂഢാലോചനയെന്ന് വാഴക്കാല സെന്റ് ജോസഫ് പള്ളി വികാരി ആന്റണി പൂതവേലിൽ. സഭാസമിതികൾ അറിഞ്ഞുകൊണ്ട് നടത്തിയ ഇടപാടുകളുടെ പേരിൽ കർദിനാ...

വയോധികയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ വിചാരണ നേരിടുന്നയാൾ മുമ്പ് പീഡിപ്പിച്ച മറ്റൊരു 77കാരിയെ വീണ്ടും പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കിയതിന്റെ ഉത്തരവാദി സർക്കാരും പൊലീസും തന്നെ; സബീറുമാർ അവതരിക്കാതിരിക്കാൻ പിണറായി വിജയൻ ഇടപെടുമോ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

March 07, 2018 | 06:49 pm

തിരുവനന്തപുരം: വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ സബീറിനക്കുറിച്ച് പ്രധാനമായും രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് ഈ വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ സബീർ മൂന്ന് വർഷം മുൻപ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ...

പറന്നിറങ്ങുന്നതിനിടെ താഴേക്ക് കൂപ്പുകുത്തി; സിറിയയിൽ റഷ്യൻ വിമാനം തകർന്ന് 32 പേർ മരിച്ചു

March 06, 2018 | 10:46 pm

ദമാസ്‌കസ്: സിറിയയിൽ റഷ്യൻ യാത്രാവിമാനം തകർന്നുവീണ് 32 പേർ മരിച്ചു. സാങ്കേതിക തകരാറാണ് വിമാനം തകരാൻ കാരണമെന്നാണ് കരുതുന്നത്. 26 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണു മരിച്ചതെന്നു റഷ്യൻ പ്രതിരോധ മന്ത്രാ...

അധികം കളിച്ചാൽ ഇഎംഎസിന്റെയും എകെജിയുടെയും പ്രതിമയും അവർ തകർക്കും; നോക്കിനിൽക്കാനേ നിങ്ങൾക്ക് കഴിയൂ; നിങ്ങളുടെ കാര്യം പോക്കാ സഖാവേ! ത്രിപുരയിലെ അക്രമങ്ങളെ പരോക്ഷമായി ന്യായീകരിച്ച് കോൺഗ്രസ് എംഎൽഎ അനിൽ അക്കര

March 06, 2018 | 09:54 pm

തിരുവനന്തപുരം: ത്രിപുരയിൽ സിപിഎം, കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കും നേരേ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണങ്ങൾ നടക്കുന്നതിനിടെ, സിപിഎമ്മിനെ പരിഹസിച്ചും, അക്രമങ്ങളെ പരോക്ഷമായി ന്യായീകരിച്ചും കോൺ...

MNM Recommends