1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
28
Friday

4ജി ഡാറ്റയ്ക്കും സൗജന്യ ഫേണിനും പിന്നാലെ ഇന്ത്യക്കാരെ വീണ്ടും ഞെട്ടിച്ച് അംബാനിയുടെ ജിയോ; കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യമായി വൈഫൈ സേവനം നൽകുമെന്നു പ്രഖ്യാപനം; പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് മൂന്നു കോടിയോളം വിദ്യാർത്ഥികൾക്ക്

July 24, 2017 | 12:50 pm

 സൗജന്യ ഫോൺ പ്രഖ്യാപനത്തിന് ശേഷം റിലയൻസ് ജിയോ വിദ്യാർത്ഥികൾക്കായി ആകർഷകമായ പദ്ധതിയുമായി രംഗത്ത്. രാജ്യത്തെ മൂന്നു കോടിയോളം വരുന്ന കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ വൈ ഫൈ നൽകുമെന്നാണ് ജിയോയുടെ പുതിയ പ്രഖ...

'ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റർവ്യൂ'; ചാനൽ അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി; താരത്തെ പ്രകോപിപ്പിച്ചത് സുചി ലീക്‌സിൽ സ്വകാര്യ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യം

July 24, 2017 | 12:40 pm

ചാനൽ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് നടൻ ധനുഷ് ഇറങ്ങിപ്പോയി. ടിവി 9 ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് നടകീയ രംഗങ്ങൾ അരങ്ങേറിയത്. ആങ്കറുടെ ചോദ്യത്തിനോടുള്ള അതൃപ്തി പ്രകടമാക്കിയാണ് നടൻ വേദി വിട്ടിറങ്...

ബീഫ് കയറ്റിയെന്നാരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു; ഭുവനേശ്വറിൽ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് കത്തിച്ചത്; ജനക്കൂട്ടത്തെ കണ്ട് ട്രക്ക് ജീവനക്കാർ ഓടി രക്ഷപെട്ടു

July 24, 2017 | 12:20 pm

ട്രക്കിൽ അനധികൃതമായി ബീഫ് കയറ്റിയെന്നാരോപിച്ച് ജനക്കൂട്ടം ട്രക്ക് കത്തിച്ചു. ഒഡിഷയിലെ തീരദേശ ജില്ലയായ ഗഞ്ചാമിലാണ് സംഭവം. ഭുവനേശ്വറിൽ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് കത്തിച്ചത്. ദേശീയ പാ...

മരതകപ്പച്ച നിറമുള്ള കുർത്തയും വെളുത്ത പൈജാമയുമണിഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വാമിനാരായണ ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്കെത്തി; ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കുന്നു; കാനഡയുടെ വളർച്ചയിൽ പത്തുലക്ഷത്തോളം ഇന്ത്യക്കാർ നൽകിയ സംഭാവന മറക്കാനാകില്ലെന്ന് ട്രൂഡോ

July 24, 2017 | 10:41 am

ടോറന്റോ: ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ക്ഷേത്രം സന്ദർശിച്ചു. പരമ്പരാഗത ഉത്തരേന്ത്യൻ വേഷമായ പച്ച കുർത്തയും വെളുത്ത പൈജാമയും ധരിച്ച ജസ്റ്റിൻ ട്രൂഡോ ടൊറന്റോ...

സതീഷ് നായരെ തേടി ഐബി ഇറങ്ങിയതോടെ പാർട്ടിയുമായി ബന്ധമില്ലെന്നു സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിൽ ബിജെപി നേതാക്കൾ; മന്മോഹന് ഒപ്പമുള്ള ഫോട്ടോയിൽ നിഷേധ കുറിപ്പിറക്കി കോൺഗ്രസ്; മൊബൈൽ ഫോൺ ഓഫാക്കി വിവാദ ദല്ലാൾ മുങ്ങിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ ആയത് ഡൽഹിയിലെ മലയാളികളായ 'സതീഷ് നായർമാർ'ക്ക്

July 23, 2017 | 11:21 am

കേന്ദ്രത്തിലെ മോദി സർക്കാരിനെ പോലും പിടിച്ചുലച്ച കേരളത്തിലെ ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട മെഡിക്കൽ കോഴ ആരോപണത്തിൽ മുഖ്യസൂത്രധാരനായ സതീഷ് നായരുമായി ബന്ധമില്ലെന്നു സ്ഥിപാക്കാനുള്ള നെട്ടോട്ടത്തിൽ സംസ്...

മോദിയെ പോലും നാണം കെടുത്തിയ കേരള നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന സൂചന നൽകി ബിജെപി കേന്ദ്ര നേതൃത്വം; പാർട്ടിപ്രവർത്തനം കാരംസ് കളിയല്ലെന്ന് ഓർമ്മപ്പെടുത്തി ആർ.എസ്.എസ് പ്രതിനിധി;പൊട്ടിക്കരഞ്ഞ രമേശിനെ പിന്തുണച്ചും റിപ്പോർട്ട് ചോർത്തിയ നസീറിനെ പുറത്താക്കാൻ ശിപാർശ ചെയ്തും സംസ്ഥാന നേതൃത്വം

July 23, 2017 | 10:08 am

മെഡിക്കൽ കോളേജിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപി. നേതാക്കൾക്കെതിരേ ഉയർന്ന കോഴ ആരോപണത്തിൽ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. സംസ്ഥാന ബിജെപി. ഘടകത്തിൽ തുടരുന്ന വിഭാഗീയതയിൽ നേരത്തേ ...

കൈരളി അറിഞ്ഞോ? നിങ്ങടെ ചെയർമാനെ കസ്റ്റംസുകാർ പൊക്കിയെന്ന്; അതും ഒരു ടിവി കടത്താൻ ശ്രമിച്ചതിന്; അയ്യോ, ദാരിദ്രം! 2004-ൽ മമ്മൂട്ടിയിൽ നിന്ന് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കിയ വാർത്ത വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

July 22, 2017 | 04:38 pm

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജനപ്രിയനായകൻ ദിലീപ് കസ്റ്റഡിയിൽ ആയതിനു പിന്നാലെ സൂപ്പർ താരങ്ങൾക്കെതിരായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെ കലിപ്പു തീരുന്നില്ല. ഏറ്റവും ഒടുവിലായി സോഷ്യൽ മ...

ദിലീപിന്റെ അറസ്റ്റിനു പിന്നിൽ മൂന്നുപേരുടെ ഗൂഢാലോചന; നടി ആക്രമിക്കപ്പെട്ട കേസ് പിണറായിക്കെതിരെയുള്ള ആയുധമായി കോടിയേരി ബാലകൃഷ്ണൻ ഉപയോഗിക്കുന്നു; ഗുരുതര ആരോപണങ്ങളുമായി പി.സി ജോർജ്

July 22, 2017 | 01:20 pm

തിരുവനന്തപുരം: നടൻ ദിലീപിന്റെ അറസ്റ്റിനു പിന്നിൽ മൂന്നുപേരുടെ ഗൂഢാലോചനയാണെന്ന് പി.സി.ജോർജ് എംഎൽഎ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എഡിജിപി ബി.സന്ധ്യ, പിന്നെ ഒരു തീയേറ്റർ ഉടമയും ചേർന്നാണ...

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന് വ്യക്തം; ബിലീവേഴ്സ് ചർച്ചിന്റെ നിയമലംഘനത്തിന് കുടപിടിച്ചത് ഇടതു സർക്കാർ തന്നെ; ഏഴു ലക്ഷം ഏക്കർ ഓർഡിനൻസിലൂടെ ഏറ്റെടുക്കണമെന്ന ശിപാർശ തള്ളി വൻകിടക്കാർക്ക് നിയമയുദ്ധത്തിന് അവസരമൊരുക്കാൻ കള്ളക്കളി; എരുമേലി വിമാനത്താവളത്തിനായി ശബരിമല തീർത്ഥാടകരുടെ പേരിൽ ഒരുങ്ങുന്ന തട്ടിപ്പ് ഇങ്ങനെ

July 21, 2017 | 12:28 pm

എരുമേലിയിലെ ചെറുവള്ളി എസ്‌റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് അഞ്ച് അന്വേഷണ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് നിലനിൽക്കുമ്പോഴും വിമാനത്താവളത്തിനായി ഭൂമി വിലകൊടുത്തുവാങ്ങാനുള്ള സർക്കാർ നീക്കം കേരള ജനതയോടുള്ള വെല്...

വിജയത്തിന്റെ ക്രഡിറ്റ് ആരു വേണമെങ്കിലും എടുത്തോളൂ; ഞങ്ങൾക്കെന്തായാലും ഇപ്പോഴത് വേണ്ട; കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്നേഹവുമുണ്ട്; ശമ്പളപരിഷ്‌കരണം സംബന്ധിച്ച് നിയമപരമായി സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ ആരും വിശ്രമത്തെ കുറിച്ചു ചിന്തിക്കരുത്;കരുതലോടെയിരിക്കുക, ഐക്യം തകർക്കാൻ മുതലാളിമാർ ഇറങ്ങിയിട്ടുണ്ടെന്നും ജാസ്മിൻഷായുടെ ഓർമ്മപ്പെടുത്തൽ

July 21, 2017 | 10:15 am

തിരുവനന്തപുരം: നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ ക്രെഡിറ്റ് തങ്ങൾക്ക് വേണ്ടെന്നും ആവശ്യമുള്ളവർ എടുത്തുകൊള്ളൂ എന്നും പ്രഖ്യാപിച്ച് യുഎൻഎയുടെ നേതാവ് ജാസ്മിൻ ഷായുട...

ദിലീപിന്റെ ചോദ്യംചെയ്യലും അറസ്റ്റും വഴി കോളടിച്ചത് കേരളത്തിലെ വാർത്താ ചാനലുകൾക്ക്; സീരിയലുകളിൽ മുഴുകിയവരെല്ലാം വാർത്തകളറിയാൻ കണ്ണുനട്ടതോടെ റേറ്റിംഗിൽ കുതിപ്പ്; ഒറ്റ ആഴ്ച കൊണ്ട് 25 ശതമാനം വളർച്ചയും നാലാം സ്ഥാനവും നേടി പീപ്പിൾ ടിവി; 12 ശതമാനം വളർച്ചയോടെ മനോരമയും മീഡിയാവണ്ണും

July 20, 2017 | 04:33 pm

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ പൾസർ സുനിക്കു പിന്നാലെ ജനപ്രിയനായകൻ ജയിലഴിക്കുള്ളിലായപ്പോൾ നേട്ടമുണ്ടായത് കേരളത്തിലെ വാർത്താ ചാനലുകൾ. സീരിയലുകൾ കാണുന്നത് വിട്ട് കേരളത്തിൽ വീട്ട...

കാവ്യയുടെ കടയിൽ എന്തോ കൊടുത്തു എന്നതരത്തിലാണ് ഫോണിൽ പറഞ്ഞത്; കത്ത് ആയിരിക്കും എന്നാണ് ആദ്യം കരുതിയതെങ്കിലും മെമ്മറി കാർഡായിരിക്കും എന്നാണ് ഇപ്പോൾ മനസിലാക്കുന്നത്; വാഗ്ദാനം ചെയ്തിരുന്ന പണം കൊടുത്തിരുന്നെങ്കിൽ കേസ് ഒത്തുതീർപ്പായേനെ; സുനിൽകുമാർ വളരെ വിശ്വസ്തനായാണ് അവരോട് പെരുമാറിയിരുന്നതെന്നും ജിൻസൻ

July 20, 2017 | 11:22 am

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽനിന്ന് പലവട്ടം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായെ വിളിച്ചിരുന്നതായി സഹതടവുകാരനായ ജിൻസൻ. സൗഹൃദത്തോടെയായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്. നടി...

മരണത്തെ മുഖാമുഖം കണ്ട 20 മണിക്കൂർ; ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷ പൂർണമായും അസ്തമിച്ചപ്പോഴേയ്ക്കും ആ വയോധികനു നേരെ നീണ്ട് രണ്ടു കുഞ്ഞിക്കൈകൾ; മുഹമ്മദ് ഇൻസാഫിന്റെ കുഞ്ഞുകരങ്ങളിൽ മുറുകെപ്പിടിച്ച് ശശിധരൻ കരയിലേക്കും ജീവിതത്തിലേക്കും നടന്നു കയറിയത് ഇങ്ങനെ

July 20, 2017 | 11:01 am

 തന്നെ വന്നു തൊടുന്നതു മരണമോ അതോ മാലാഖയോ! ഒരു നിമിഷം ശശിധരൻ അദ്ഭുതപ്പെട്ടു കാണണം. മരണത്തെ മുഖാമുഖം കണ്ട് നീണ്ട 20 മണിക്കൂർ വെള്ളക്കെട്ടിൽ തലമാത്രം ഉയർത്തി അവശനിലയിൽ കഴിഞ്ഞിരുന്നു അയാൾ. മരണമെന്നുറപ്പിച...

സ്വാശ്രയ ഫീസിലും നഴ്‌സുമാരുടെ സമരത്തിലും യു.ഡി.എഫ് ഇടപെടാത്തതിൽ ആർ.എസ്‌പിക്ക് അതൃപ്തി; പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ ഇടപെടൽ പ്രസ്താവനകളിൽ ഒതുങ്ങുന്നു; ഘടകകക്ഷികൾ മുന്നണി വിടുന്ന സാഹചര്യം ഗൗരവതരമെന്നും വിലയിരുത്തൽ

July 20, 2017 | 10:39 am

തിരുവനന്തപുരം: യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ ഘടകകക്ഷിയായ ആർ.എസ്‌പി.യിൽ അതൃപ്തി പുകയുന്നു. പ്രതിപക്ഷമെന്നനിലയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ യു.ഡി.എഫിന് കഴിയുന്നില്ലെന്നാണ് ആർ.എസ്‌പിയുടെ പ്രധാ...

ദീപാനിശാന്തിനെ ശാരീരികമായി ഒന്നു പോറൽ ഏൽപ്പിച്ചു വിടാൻ കേരളത്തിൽ ഒരു ഹിന്ദു പോലും ഇല്ലയോ? മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏൽപ്പിക്കുകയോ എങ്കിലും ചെയ്തുകൂടെ; ഇതിന് വധശിക്ഷ ഒന്നുംകിട്ടില്ലല്ലോ; ദീപയ്ക്ക് എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാർ പോസ്റ്റ്

July 20, 2017 | 09:59 am

അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാർ അനുഭാവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ദീപയെയും കുടുംബത്തെയും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ഫേസ്‌ബുക്ക് പോസ്റ്റ്....

MNM Recommends