1 usd = 69.84 inr 1 gbp = 89.53 inr 1 eur = 80.46 inr 1 aed = 19.01 inr 1 sar = 18.62 inr 1 kwd = 230.40 inr

Aug / 2018
21
Tuesday

ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടി വീണ്ടും സർവേ ഫലങ്ങൾ; ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി തോൽക്കും; മൂന്നിടത്തും അധികാരത്തിലെത്തുക കോൺഗ്രസ്; മോദി പ്രഭാവം നിലനിൽക്കുന്നു; നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായി കാണാൻ ഭൂരിഭാഗവും ആഗ്രഹിക്കുന്നു; 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്നുസംസ്ഥാനങ്ങളിലും വിജയം ബിജെപിക്കെന്നും എ ബി പി ന്യൂസ് സി വോട്ടർ സർവേ

August 14, 2018 | 02:02 pm

ഡൽഹി: ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിനോട് പരാജയപ്പെടുമെന്ന് അഭിപ്രായ സർവേ.എന്നാൽ മോദി പ്രഭാവം 2019ലെ ലോക്‌സഭാ തി...

വാർത്ത വന്നതോടെ ആളുകൾ ചോദിക്കുന്നത് രക്ഷപ്പെട്ടില്ലേ എന്ന്; ലക്ഷങ്ങൾ അക്കൗണ്ടിലെത്തിയെന്ന് പ്രചരിക്കുമ്പോൾ ആകെ കിട്ടിയത് ആറായിരം രൂപ; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് പറഞ്ഞ് 87കാരി വസുമതിയമ്മ; സോഷ്യൽ മീഡിയയിലെ പേരും പ്രശസ്തിയും പപ്പട അമ്മൂമ്മയ്ക്ക് തലവേദനയാകുന്നു

August 14, 2018 | 08:20 am

തിരുവനന്തപുരം: ചാല മാർക്കറ്റിൽ പപ്പടം വിറ്റു കുടുംബം പുലർത്തുന്ന 'പപ്പട അമ്മൂമ്മ' എന്ന എൺപത്തിയേഴുകാരിയായ വസുമതിയമ്മയുടെ കഥ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. '25 പപ്പടം ഇരുപതു രൂപക്ക് വിറ്റിട്ടും ആരു...

ബംഗാൾ കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റുകാരിൽ ഒരാളുടെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിക്കാൻ പോലും സാധിക്കാതെ സിപിഎം; പാർട്ടി ഓഫീസിൽ എത്തിച്ച് പൊതുദർശനത്തിന് അവസരം നിഷേധിച്ചതും വീട്ടുകാർ; ജീവിതം മുഴുവൻ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും സോംനാഥ് ചാറ്റർജി വിടപറഞ്ഞത് കമ്മ്യൂണിസ്റ്റ് അഭിവാദ്യങ്ങളില്ലാതെ

August 14, 2018 | 06:50 am

കൊൽക്കത്ത: ആണവ കരാറിൽ ഉടക്കി സിപിഎം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ പാർട്ടി പറഞ്ഞിട്ടും സോംനാഥ് ചാറ്റർജി സ്പീക്കർ സ്ഥാനം രാജിവെച്ചില്ല. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പാർട്ടി സോംനാഥിനെ പുറത്ത...

പഞ്ചാബിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക്ക് പിന്തുണയോടെ ലണ്ടനിൽ പ്രകടനം നടത്തിയ ഖലിസ്ഥാൻവാദികളെ ഓടിച്ച് വൈറലാക്കി ആത്മാഭിമാനമുള്ള ഇന്ത്യക്കാർ; ബിജെപിയെ പിന്തുണയ്ക്കുന്നവർ നേതൃത്വം നൽകിയ ബദൽ റാലിയിൽ പങ്കെടുത്തത് അനേകം ഇന്ത്യക്കാർ; രണ്ട് കൊല്ലത്തിനകം പഞ്ചാബിനെ വിഭജിക്കാനുള്ള ലണ്ടൻ ഡിക്ലറേഷൻ പൊളിഞ്ഞത് ഇങ്ങനെ

August 13, 2018 | 12:38 pm

ലണ്ടൻ: ഇന്ത്യയിൽ നിന്നും വേർപെടുത്തി പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കുന്നതിനുള്ള വിഘടനവാദമായ ഖലിസ്ഥാൻ നീക്കത്തെ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ അടിച്ചമർത്തിയെങ്കിലും അത് വീണ്ടും ഉയർത്തിക്കൊണ്ടു വരാൻ ഖലിസ്ഥാൻ അ...

വാക്കുകൾ ഉപയോഗിക്കുമ്പോൾ പരമാവധി ശ്രദ്ധ വേണം; വിവാദ പ്രസ്താവനകൾ ഒഴിവാക്കി മണ്ഡലങ്ങളിലേക്ക് പോകാൻ ബിജെപി എംപിമാർക്ക് അമിത് ഷായുടെ നിർദ്ദേശം; ഗൃഹ സന്ദർശനം ശക്തമാക്കി 20 വീടുകളിൽ നിന്നെങ്കിലും ചായ കുടിക്കണം; സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രചരിപ്പിക്കാനും എംപിമാരോട് ബിജെപി

August 13, 2018 | 06:35 am

ഡൽഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിവാദപരമായ പ്രസ്താവനകൾ നടത്തരുതെന്ന് യുപിയിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾക്ക് അമിത് ഷായുടെ താക്കീത്. സ്വന്തം മണ്ഡലങ്ങളിൽ പോയി സർക്കാർ ചെയ്ത വികസന പ്രവർ...

ഓണക്കാലം സംഗീതസാന്ദ്രമാക്കാൻ 'മഴയിലും ചേലായ്' വിരുന്നെത്തുന്നു; ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി

August 12, 2018 | 02:23 pm

തിരുവനന്തപുരം: 'മഴയിലും ചേലായ്' ആസ്വാദകർക്കു മുന്നിൽ വിരുന്നെത്തുകയാണ് ഒരു ഗാനം. 'ഈണത്തിൽ പാടിയ പാട്ടി'നു ശേഷം ഗ്രീൻ ട്യൂൺസ് ഒരുക്കുന്ന ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി. മലയാളത്തിനു നിരവധി മധുരഗീതങ്ങൾ...

ഒരു പ്രധാനമന്ത്രി ഒഴിവായതിൽ ആശ്വസിച്ച് രാഹുൽ ഗാന്ധി; തനിക്ക് പ്രധാനമന്ത്രിയാവേണ്ടെന്ന് പറഞ്ഞ് ശരത് പവാർ; താനും ദേവഗൗഡയും സോണിയയും രാജ്യമെമ്പാടും സഞ്ചരിച്ചാൽ മോദി ഭരണം മാറ്റാമെന്ന് എൻസിപി നേതാവ്; പ്രതിപക്ഷ ഐക്യത്തിന് കാഹളം ഊതി മറാത്തി നേതാവും

August 07, 2018 | 08:46 am

ഡൽഹി:2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സർ്ക്കാരിനെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ എൻസിപി നേതാവ് ശരത് പവാറും രംഗത്ത്. താൻ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും അത്തരം കാര്യങ്ങളിലേക്കുള്ള ചർ...

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാറും കുടുംബവും ഇന്ത്യയിലെത്തുന്നത് 1971-ൽ മാത്രം; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എത്തുന്നത് 1960-ലും; പൗരത്വ രജിസ്ട്രേഷന്റെ പേരിൽ 50 ലക്ഷം പേരെ നാടുകടത്താൻ ഒരുങ്ങുന്ന ബിജെപി തങ്ങളുടെ രണ്ട് മുഖ്യമന്ത്രിമാരെയും കുറിച്ച് എന്തു പറയുന്നുവെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

August 04, 2018 | 11:54 am

ഗുവാഹതി: അസം പൗരത്വപ്പട്ടിക കരടിനെച്ചൊല്ലിയുള്ള ആശങ്കകൾക്കിടെ, ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെ വേരുകൾ ചർച്ചയാകുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, ഗുജറാത്ത...

ഇത് അച്ഛന്റേയും അമ്മയുടേയും കല്യാണ ഫോട്ടോ! തമ്പാനൂരിലെ മുത്തച്ഛന്റെ തറവാട്; ചിറ്റപ്പന്റെ ഇരട്ടപെറ്റ മക്കളും നാട് വിട്ടുപോയ ഉണ്ണിയും പിന്നെ ഗ്യാസിന്റെ അസുഖമുള്ള മുത്തച്ഛനും ഫാമിലി ഡോക്ടറും; ഓസ്‌ട്രേലിയയിൽ പഠിക്കുന്ന അമ്മാവന്റെ സുന്ദരിയായ മകളുടെ അവൾ അറിയാതെ എടുത്ത ഫോട്ടോയും ഒപ്പം ബാഹുബലിയും കട്ടപ്പയും പിന്നെ കാലകേയനും; വിവിധതരം കെഎസ്ആർടിസി ബസ്സുകളും ആസ്ഥാനവും ട്രോളന്മാരുടെ ഭാവനയിൽ

July 31, 2018 | 05:19 pm

തിരുവനന്തപുരം: ടോമിൻ ജെ തച്ചങ്കരി എംഡിയായി ചുമതലയേറ്റെടുത്ത ശേഷം കെഎസ്ആർടിസിയെ കുറിച്ച വരുന്നതെല്ലാം പ്രതീക്ഷ നൽകുന്നതും പുതിയ പരീക്ഷണങ്ങളെ കുറിച്ചും ഉള്ളവയാണ്. വിവധ തരം പുതിയ ബസ്സുകൾ വാടകയ്‌ക്കെടുത്ത...

മുല്ലപ്പെരിയാർ അണക്കെട്ടിന് ശരിക്കും എന്തെങ്കിലും കുഴപ്പമുണ്ടോ? ഇടുക്കി നിറഞ്ഞു തുളുമ്പിയിട്ടും എന്തേ ഇതുവരെ ആരും ഒന്നും മിണ്ടുന്നില്ല? കോടതിയെ പറ്റിക്കാൻ ജനവികാരം ഉണർത്തിയവരോട് കാലം മാപ്പ് നൽകുമോ? അത് മരണത്തിനായി നമ്മൾ സ്വയം വിട്ടു കൊടുത്തിരിക്കുകയാണോ?

July 31, 2018 | 04:00 pm

പ്രകൃതിദുരന്തത്തോളം വേദനാജനകമായ ഒന്നും ഈ ലോകത്തിലില്ല. മഴയും വെള്ളപ്പൊക്കവും അഗ്‌നിപർവതവും എല്ലാം മനുഷ്യനെ നിസ്സഹായനാക്കും. ആരോഗ്യമുള്ളവനും ഇല്ലാത്തവനും പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ന...

സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു; ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം... കെട്ടിപ്പിടിക്കണം..; പ്രതിസന്ധികളെ അതിജീവിക്കാൻ മത്സ്യ വിൽപന തെരഞ്ഞെടുത്ത് സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് ഇരയായ ഹനാൻ തന്റെ ഏറ്റവും വലിയ സ്വപ്‌നം പങ്കുവെച്ചത് ജെ.ബി ജംഗ്ഷനിൽ

July 31, 2018 | 10:12 am

തിരുവനന്തപുരം: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് ഹനാൻ. ജീവിതത്തിലെ കഷ്ടപ്പാടുകളോട് മല്ലിട്ട് നിന്ന് പഠനവും ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ ഹനാൻ എന്ന പെൺകുട്ടി കണ്ടെത്തിയ മാർഗമായിരുന...

ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ അഞ്ച് വയസ്സുള്ള മകളെ സഹോദരിയെ ഏൽപ്പിച്ച് ഗൾഫിലെത്തി; സ്വകാര്യ കമ്പനിയിലെ ജനറൽ മാനേജർ ജോലിക്ക് ശേഷം സ്വന്തമായി ബിസിനസ് തുടങ്ങിയപ്പോൾ ചെക്ക് കേസിൽ കുടുങ്ങി; 53ാം വയസ്സിൽ ബിസിനസ് തകർന്ന് സമ്പാദ്യം നഷ്ടമായപ്പോൾ 12 കൊല്ലം ജയിൽ വാസം; ഇരുപത് വർഷമായി നാട്ടിലെത്താൻ കഴിയാതെ മലയാളി വയോധിക

July 28, 2018 | 07:29 am

അബുദാബി: നാട്ടിൽ പോകാനാകാതെ 20 വർഷമായി യുഎഇയിൽ കഴിയുകയാണ് വയോധികയായ മലയാളി. പൊതുമാപ്പ് കാലയളവിൽ നാട്ടിലേക്കു മടങ്ങണമെന്നുണ്ടെങ്കിലും സ്വീകരിക്കാൻ ആരുമില്ല ജയിലിലായിരുന്ന കൊല്ലം തങ്കശ്ശേരി സ്വദേശി ഡൻസ്...

'എല്ലായ്പോഴും ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ'; ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേർന്ന് രാഹുൽ ഗാന്ധി; പുതിയ സഖ്യ നീക്കമോയെന്ന് നിരീക്ഷിച്ച് രാഷ്ട്രീയ ലോകം; രാഷ്ട്രീയമായ ശത്രുതകൾക്കപ്പുറം നേതാക്കളുടെ വ്യക്തിഗത ബന്ധത്തിന് രാഹുൽ ഗാന്ധി പ്രാധാന്യം നൽകുന്നുവെന്ന് കോൺഗ്രസ്

July 27, 2018 | 06:56 pm

മുംബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വെള്ളിയാഴ്ച രാവിലെയാണ് 58-ാം ജന്മദിനം ആഘോഷിക്കുന്ന ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേർന്ന് രാഹുൽ ട്വീറ്...

പൊലീസുകാരോട് നീ തമാശ പറയും അല്ലൊടാ... എന്ന് ഇനി ആരും ചോദിക്കില്ല! മീശപിരിച്ച് വിരട്ടാതെ തമാശ മറുപടി പറഞ്ഞ് കേരളാ പൊലീസ്; പൊതു ജനങ്ങളുടെ പൊലീസ് പേടി മാറ്റി മുഖച്ഛായ നന്നാക്കാൻ സൈബർ സഹായം തേടി ബെഹ്‌റയു കൂട്ടയും; കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഇനി 'ഔദ്യോഗികമായി ട്രോളുകളും': ട്രോളുകൾക്ക് ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ച് സൈബർ മല്ലൂസ്

July 25, 2018 | 09:27 pm

തിരുവനന്തപുരം: പൊലീസ് എന്ന് കേൾക്കുമ്പോൾ പലർക്കും ഓർമ്മയിൽ ഓടിയെത്തുക മുരടന്മാരായ മീശ പിരിച്ച് നിൽക്കുന്ന ചിരിക്കാത്ത മുഖമുള്ളവരെയായിരിക്കും. പൊലീസ് സ്‌റ്റേഷനിലുണ്ടാകുന്ന മോശം അനുഭവങ്ങളും പലർക്കും പൊല...

MNM Recommends