1 aed = 17.77 inr 1 eur = 76.28 inr 1 gbp = 86.23 inr 1 kwd = 215.56 inr 1 sar = 17.40 inr 1 usd = 65.32 inr

Nov / 2017
21
Tuesday

സ്മാർട്ടാവാൻ കൊതിക്കുന്ന തലസ്ഥാനത്തെ പൊറുതിമുട്ടിക്കാൻ വീണ്ടും അക്രമപരമ്പര; നഗരപിതാവിനെ കാലിൽ വലിച്ചിട്ടതോടെ പോരിന് മൂർച്ച കൂട്ടി സിപിഎമ്മും ബിജെപിയും; ചവറയുടെ ചുവട് പിടിച്ച് കാട്ടാക്കടയിൽ ആയുധമെടുത്ത് എസ്ഡിപിഐയും സിപിഎമ്മും; ത്രികോണപോരാട്ടം മൂർച്ഛിച്ചതോടെ തലസ്ഥാനം ഭീതിയിൽ

November 20, 2017 | 05:00 pm

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും തലസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ശനിയാഴ്ച തിരുവനന്തപുരം നഗരസഭയിൽ മേയർ വി.കെ പ്രശാന്തിനെ ബിജെപി അംഗങ്ങൾ ആക്രമിച്ചത് മുതൽ പ്രശ്നങ്ങൾക്ക് തു...

ഏതോ ഒരു വാഹനം ഇരച്ച് വരുന്നതിന്റെ മൂളൽ കേട്ടത് മാത്രമാണ് ഓർമ്മ; ശക്തിയിലും വേഗത്തിലും എന്തോ ഒന്ന് എന്റെ ഓട്ടോയുടെ പിൻഭാഗത്ത് വന്ന് വലത് വശത്തോട് ചേർന്ന് തട്ടി: ആ കാറിന് വലിയ വേഗതയുണ്ടായിരുന്നതുകൊണ്ട് തന്നെ ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു: എസ് പി ഗ്രാന്റ് ഡെയ്‌സ് നക്ഷത്ര ഹോട്ടലുടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ; അപകടത്തിൽ ഇരയായ ഓട്ടോ ഡ്രൈവർ മറുനാടനോട് അപകടരാത്രിയിലെ ഓർമ്മ പങ്കുവയ്ക്കുന്നത് ഇങ്ങനെ

November 19, 2017 | 11:53 am

തിരുവനന്തപുരം: കവടിയാറിൽ നിന്നും ഒരു ഓട്ടം എടുക്കുന്നതിനായി പോവുകയായിരുന്നു ഞാൻ, പെട്ടന്ന് വലിയ വേഗത്തിൽ എന്തോ ഒന്ന് എന്റെ ഓട്ടോയുടെ വലത് ഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എന്റെ വണ്ടി ...

ബേക്കറിയിൽ നിന്നു വാങ്ങിയ കേക്കിൽ പുഴുവിനെ കണ്ടെന്ന് പരാതി നൽകി; ഭക്ഷ്യ സുരക്ഷ വിഭാഗം നേരിട്ടെത്തി ഫാക്ടറി പൂട്ടിച്ചു; അദാനിയുടെ ജീവനക്കാരനാണെന്നും 2 ലക്ഷം രൂപ തന്നാൽ പരാതി പിൻവലിക്കാമെന്ന ഓഫറുമായി നിരന്തരം ഫോൺ വിളി; സെറ്റിലാക്കാൻ വിളിച്ചു വരുത്തി മധുരം ബേക്കേഴ്‌സിനെതിരായ പന്തളം പ്രദീപിന്റെ നീക്കം പൊളിച്ച് പൊലീസ്

November 18, 2017 | 11:32 am

പേരൂർക്കട: ബേക്കറിയിൽ നിന്നും വാങ്ങിയ കേക്കിൽ പുഴുവുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഫാക്ടറി ഉടമയ്ക്കെതിരെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പരാതി നൽകി സ്ഥാപനം പൂട്ടിച്ച യുവാവ് പിടിയിൽ. ഇങ്ങനെ ഒരു നല്ല കാര്യം ചെയ്ത...

പുത്തൻ ആഡംബരക്കാറിലെ ആദർശിന്റെ യാത്ര അന്ത്യയാത്ര ആയതിന്റെ നടുക്കത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും; യുകെയിലെ പഠനം കഴിഞ്ഞ് ജനുവരിയിൽ നടക്കുന്ന ബിരുദാന ചടങ്ങിന്റെ ഇടവേളയിൽ നാട്ടിലെത്തിയത് മൂന്നാഴ്ച മുമ്പ്; വ്യവസായ കുടുംബത്തിലേക്ക് ദുരന്തം എത്തിയത് ബിസിനസ്-ഹോട്ടൽ മേഖലകളിൽ പിതാവിനെ സഹായിക്കാൻ യുവാവ് ഉപരിപഠനം പൂർത്തിയാക്കിയതിന് പിന്നാലെ

November 17, 2017 | 04:38 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഇന്നലെ രാത്രി അപകടത്തിൽ പെട്ട് മരിച്ച ആദർശിന്റെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും. പുതിയതായി വാങ്ങിയ ആഡംബര കാറിൽ സുഹൃത്തുക്കളുമൊത്ത് കറങ്ങാനിറങ്ങിയ ...

ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ

November 17, 2017 | 12:18 pm

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകൻ എസ്‌പി ആദർശിന്റെ മകന്റെ അപകടമരണമറിഞ്ഞ് ആദ്യം ഓടിയെത്തിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണ്. കാറ...

സിപിഐ ശ്രമിച്ചത് തോമസ് ചാണ്ടിയുടെ രാജിയുടെ ഖ്യാതി തട്ടിയെടുക്കാൻ; മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്ന സിപിഐ മന്ത്രിമാരുടെ നടപടി മുന്നണി മര്യാദയുടെ ലംഘനം; മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നെങ്കിൽ രാജിക്കാര്യം അറിയിച്ചേനേ; സിപിഐക്ക് എതിരെ രൂക്ഷമായി ആഞ്ഞടിച്ച് കോടിയേരി; കാനം രാജേന്ദ്രൻ ഇടതു മുന്നണിയ തകർക്കാൻ ശ്രമിക്കുന്നെന്ന ഒളിയമ്പും; എൽഡിഎഫിൽ വല്ല്യേട്ടനും കുഞ്ഞനിയനും ഇനി രണ്ടുവഴിക്കോ?

November 16, 2017 | 11:11 pm

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ സിപിഐ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ഡൽഹിയിൽ സി.പി.എം പോളിറ്റ് ബ്യൂറോ...

ചെന്നൈയിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ ചോദ്യം ചെയ്തപ്പോൾ അച്ഛൻ ഭയന്നു വിറച്ചു; ചിട്ടിക്കമ്പനി മുതലാളിയെ കൊന്നുവെന്ന പ്രചരണം മുൻ മന്ത്രിയുടേയും ചങ്കിടിപ്പിച്ചു; കോൺഗ്രസ് നേതാവിന്റെ പേരു പറയാതിരിക്കാൻ തട്ടിപ്പുകാരന് ചോദ്യം ചെയ്യലിൽ പ്രത്യേക പരിശീലനവും; നിർമ്മൽ കൃഷ്ണ തട്ടിപ്പിലെ യഥാർത്ഥ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ അണിയനീക്കം സജീവം; നിർമ്മലൻ സത്യം പറയില്ലെന്നും വിലയിരുത്തൽ

November 16, 2017 | 10:43 am

തിരുവനന്തപുരം: 1200 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മൽ കൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലൻ ഇന്നലെയാണ് മധുര കോടതിയിൽ കീഴടങ്ങിയത്. ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെ മധുര തലാക്കുളം കോടതിയിൽ ...

1200 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മൽകൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലൻ കീഴടങ്ങി; മൂന്നു മാസം നീണ്ട ഒളിവു ജീവിതത്തിന് അവസാനമുണ്ടായത് മധുരൈ കോടതിയിൽ; നിർമ്മലനെ കസ്റ്റഡിയിൽ വാങ്ങാൻ തമിഴ്‌നാട് പൊലീസ് അപേക്ഷ നല്കി; തട്ടിപ്പിനിരയായവരുടെ ആക്ഷൻ കൗൺസിലും സമരസമിതിയും പ്രതീക്ഷയിൽ

November 15, 2017 | 04:44 pm

തിരുവനന്തപുരം: 1200 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പാറശ്ശാല പളുഗൽ നിർമ്മൽകൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലൻ ഒടുവിൽ കീഴടങ്ങി. മധുരൈ കോടതിയിലാണ് ഇന്ന് നിർമ്മലൻ കീഴടങ്ങിയത്. ഇന്ന് തിരുവനന്തപുരം സി...

രാവിലെ ഏഴ് മണിയോടെ തുടങ്ങിയ ആകാംക്ഷ അവസാനിച്ചത് ഉച്ചയ്ക്ക് ഒരു മണിയോടെ; ക്ലിഫ്ഹൗസിലേക്കും കാവേരിയിലേക്കും സെക്രട്ടറിയേറ്റിലും ഇമചിമ്മാതെ ക്യാമറക്കണ്ണുകളുമായി മാധ്യമപ്പട; മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ച സിപിഐ മന്ത്രിമാരുടെ നിലപാട് രാജിയിലേക്ക് നയിക്കുന്ന ടേണിങ് പോയന്റായി; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും റവന്യൂമന്ത്രിയുടെ മറുപടിയും ത്രില്ലർ പരിവേഷത്തിലെത്തിച്ചു; രാജിനൽകിയ ചാണ്ടി ഔദ്യോഗിക വാഹനത്തിൽ മടങ്ങിയതോടെ ക്ലൈമാക്സ്: ഗതാഗത മന്ത്രിയുടെ രാജിയുടെ മണിക്കൂറുകൾ ഇങ്ങനെ

November 15, 2017 | 04:32 pm

തിരുവനന്തപുരം: കായൽ കയ്യേറ്റം നടത്തിയ ഗതാഗത വകുപ്പ് മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടി ഒടുവിൽ മന്ത്രിസ്ഥാനം രാജിവെച്ചത് ഓരോ മണക്കൂറും ഉദ്വേഗം നിറച്ചു കൊണ്ടായിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ നിന്...

മന്ത്രിയെ പിൻവലിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചെന്ന് ടി പി പീതാംബരൻ മാസ്റ്റർ; നടപടി എൽഡിഎഫിന്റെ പ്രതിച്ഛായ മോശമാകാതിരിക്കാൻ; രാജിക്കത്തിൽ ഉപാധികളില്ല; ഗതാഗത വകുപ്പ് തൽക്കാലം മുഖ്യമന്ത്രി തന്നെ കൈവശം വെക്കും; പാർട്ടി എംഎൽഎമാരിൽ ആദ്യം കുറ്റവിമുക്തനാകുന്ന ആൾ മന്ത്രിയാകും; ഇരുവരും ഒരുമിച്ച് കുറ്റവിമുക്തരായാൽ എ കെ ശശീന്ദ്രനാകും അവസരം നൽകുകയെന്നും എൻസിപി അധ്യക്ഷൻ; ശശീന്ദ്രൻ മന്ത്രിയായാൽ സന്തോഷമെന്ന് ചാണ്ടിയും

November 15, 2017 | 02:23 pm

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് അനുസരിച്ചെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ. മന്ത്രി തെറ്റുകാരനല്ലെന്നും എൽഡിഎഫിന്റെ ...

അവസാന നിമിഷം വരെ കസേരയിൽ കടിച്ചു തൂങ്ങിയ തോമസ് ചാണ്ടി ഒടുവിൽ മന്ത്രിസ്ഥാനം രാജി വെച്ചു; ദേശീയ നേതൃത്വവും കൈവിട്ടതോടെ രാജിക്കത്ത് പീതാംബരൻ മാസ്റ്റർക്ക് കൈമാറി ഔദ്യോഗിക വാഹനത്തിൽ കൊച്ചിയിലേക്ക് യാത്രതിരിച്ചു; കത്ത് മുഖ്യമന്ത്രിക്ക് കൈമാറി പാർട്ടി അധ്യക്ഷൻ; ഗതികെട്ടുള്ള പടിയിറക്കം സംരക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെയും വെല്ലുവിളിച്ച് സിപിഐ സ്വീകരിച്ച കടുത്ത നിലപാട് മൂലം

November 15, 2017 | 12:10 pm

തിരുവനന്തപുരം: മാർത്താണ്ഡം കായൽ കൈയേറിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഒടുവിൽ നാണം കെട്ട് രാജിവെച്ചു. മന്ത്രിക്കെതിരെ കലക്ടറുടെ റിപ്പോർട്ടുണ്ടായതും ഈ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ പോയപ്പോഴേറ്റ കനത്ത പ്രഹ...

സാധാരണമല്ലാത്ത കാര്യങ്ങൾ നടന്നതിനാൽ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നു; അസാധാരണമായ സംഭവം എന്തെന്ന് പൊതുജനം തീരുമാനിക്കട്ടെ; ഉപാധികളോടെ രാജിവെക്കുക എന്നത് കേട്ടുകേൾവിയില്ലാത്ത കാര്യം; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തതിന് വിമർശനം ഉന്നയിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ

November 15, 2017 | 11:43 am

തിരുവനന്തപുരം: സിപിഐ-സി.പി.എം ബന്ധം കൂടുതൽ വഷളാക്കി നേതാക്കൾ തമ്മിൽ വാക്‌പോര് തുടരുന്നു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്ത നടപടിയെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ നിയമസഭാ കക്ഷി നേതാവ് ക...

തോമസ് ചാണ്ടി രാജിവെക്കുമോ? ചോദ്യങ്ങൾക്ക് ഉരുണ്ടുകളിച്ച് മുഖ്യമന്ത്രിയുടെ മറുപടി; ചാണ്ടിയുടെ രാജിക്കാര്യം എൻസിപി കേന്ദ്രനേതൃത്വം ചർച്ച ചെയ്ത് അറിയിക്കും; അതിന് ശേഷം തീരുമാനങ്ങൾ കൈക്കൊള്ളും; സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നത് അസാധാരണ സംഭവം; പാർട്ടി തീരുമാനമാണെന്ന് കാണിച്ച് കത്തു നൽകിയിരുന്നു; ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്നും പിണറായി വിജയൻ

November 15, 2017 | 10:57 am

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിപി കേന്ദ്ര നേതൃത്വം രാജിക്കാര്യം ചർച്ച ചെയ്ത അറിയിക്കാമെന്ന...

വാർത്ത നൽകി നീ ചെയ്തു തന്ന ഉപകാരങ്ങൾക്കെല്ലാം വലിയ നന്ദി.. ഇതിന് നീ ബുദ്ധിമുട്ടും! മീഡിയവൺ ചാനൽ ലേഖകനെതിരെ വധഭീഷണി മുഴക്കി സി.പി.എം കൊല്ലം ജില്ലാകമ്മറ്റി അംഗം; ബാബു പണിക്കർക്കെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പത്രപ്രവർത്തക യൂണിയൻ; വടക്കു നോക്കി ഫാസിസം അടുക്കളയിൽ എത്തിയെന്ന് പറയുന്ന ഇടതു നേതാക്കൾ വായിച്ചറിയാൻ ഒരു ഭീഷണിയുടെ കഥ

November 14, 2017 | 08:08 pm

തിരുവനന്തപുരം: സി.പി.എം നേതാക്കൾക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകന് വധഭീഷണിമുഴക്കി സി.പി.എം ജില്ലാ നേതാവ്. കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ കെ ബാബു പണിക്കർ എന്ന നേതാവാണ് മീഡിയാവൺ കൊല്ലം ബ്യൂറോ റിപ്പ...

തോമസ് ചാണ്ടിയോട് മന്ത്രിസഭയിൽ നിന്നും കടക്ക് പുറത്ത് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് കുമ്മനം രാജശേഖരൻ; ഉമ്മൻ ചാണ്ടി ഇത് വരെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത് എന്തേയെന്നും ബിജെപി അധ്യക്ഷൻ ചോദ്യം; ഗതാഗത മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരം നടത്തി; എൽഡിഎഫ് യോഗം രാജിക്കാര്യം മുഖ്യമന്ത്രിക്ക് വിട്ടതോടെ സമരത്തിൽ പ്രവർത്തക പങ്കാളിത്തം പ്രതീക്ഷിച്ചതിനേക്കാൾ കുറവ്

November 13, 2017 | 02:11 pm

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന് പറയാൻ ഇവിടെ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഭയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കായൽ കൈയേറിയെന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമായിട്ടു...

MNM Recommends