1 aed = 18.14 inr 1 eur = 70.52 inr 1 gbp = 82.91 inr 1 kwd = 218.55 inr 1 sar = 17.84 inr 1 usd = 66.72 inr
Feb / 2017
27
Monday

കനേഡിയൻ സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കേണ്ടെന്ന് സർവ്വേ; കുട്ടികളിൽ ഫോണിന്റെ ഉപയോഗം പഠനത്തിന് സഹായമെന്ന് കണ്ടെത്തൽ; കൂടുതൽ സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം പിൻവലിച്ചേക്കും

സ്വന്തം ലേഖകൻ
February 27, 2017 | 11:23 am

രാജ്യത്തെ സ്‌കൂളികളിലെ കുട്ടികളിൽ മൊബൈൽ ഫോൺ നിരോധനം ഏർപ്പെടുത്തേണ്ട തില്ലെന്ന് സർവ്വേ. അദ്ധ്യാപകരും ഗവേഷരും ചേർന്ന് നടത്തിയ പഠനത്തിലാണ് മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ പഠനത്തിന് സഹായിക്കുമെന്നും അതുകൊണ്ട് തന്നെ സ്‌കൂളുകളിൽ ഫോൺ നിരോധിക്കേണ്ടതില്ലെന്നും കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് മൊബൈലിന് നിരോധനം ഏർപ്പെടുത്തിയ സ്‌കൂളുകൾ നിരോധനം പിൻവലിക്കാനാണ് സാധ്യത. പഠനത്തിൽ ഭൂരിപക്ഷ ആളുകളും സ്മാർട്ട് ഫോൺ ഉപയോഗം മൂലം കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ക്യുബ...

കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബ് സ്വദേശി

February 23 / 2017

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. സത്കാർ സിങ് സിദ്ദു എന്ന 23കാരനാണ് അബോട്ട്‌സ്‌ഫോർഡിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. കോടതിക്കു സമീപമായിരുന്നു വെടിവയ്പുണ്ടായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ മോഗ സ്വദേശിയാണ് സത്കാർ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു. 90 കൾക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയതാണ് സത്കാർ സിംഗിന്റെ കുടുംബം. സഹോദരനെ കോളേജിലേക്ക് ആക്കാനായി പോകും വഴിയാണ് സത്കാറിന് വെട...

തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാർ ട്രാഫികിൽ കുടുങ്ങുന്നത് 50 മണിക്കൂറുകൾ വരെ; ഗതാഗത കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ലോകത്തെ നഗരങ്ങളിൽ മോൺട്രിലും ടൊറന്റോയും

February 21 / 2017

ഗതാഗത കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ലോകത്തെ നഗരങ്ങളിൽ മുമ്പന്തിയിൽ കാനഡയിലെ നഗരങ്ങളും ഇടംപിടിച്ചു. ട്രാൻസ്‌പോർട്ട് അനാലിറ്റ്ക്‌സി കമ്പനിയായ ഇന്റിക്‌സ് നടത്തിയ പഠനത്തിലാണ് മോൺട്രിലും ടൊറന്റോയുമടക്കമുള്ളവ തിരക്കേറിയ നഗരങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചത്. പഠനത്തിൽ തിരക്കേറിയ സമയത്ത് ഡ്രൈവർമാർ അമ്പത് മണിക്കൂറിലധികം ട്രാഫിക് ജാമിൽ പെട്ട് വീർപ്പ് മുട്ടാറുണ്ടെന്ന് കണ്ടെത്തി. 38 രാജ്യങ്ങളിൽ നിന്നായ ആയിരത്തി 64 നഗരങ്ങളാണ് ലിസ്റ്റിൽ ഇടംപിടിച്ചത്. മോൺ്ട്രിലിന് പിന്നാലെ ടൊറന്റോ, സെന്റ് ജോൺസ്, ഒറ്റാവ, വാൻകൂവർ എ...

40 സെന്റീ മീറ്റർകനത്തിൽ വരെ മഞ്ഞ് പൊഴിയും; 100 കിമി വേഗത്തിൽ കാറ്റെത്തും; ഫ്‌ളൈറ്റുകൾ സർവ്വീസ് നിർത്താൻ സാധ്യത; സ്‌കൂളുകളും റോഡുകളും അടച്ചു; കാനഡ മഞ്ഞിൽ മുങ്ങി

February 10 / 2017

രാജ്യമെങ്ങും  മഞ്ഞ് പൊതിഞ്ഞ് നില്ക്കുകയാണ്. റോഡുകളും മലനിരകളും എല്ലാം ഒരേ പോലെ മഞ്ഞ് പൊതിഞ്ഞതോടെ ഗാതഗതം താറുമാറായിരിക്കുകയാണ്. ്ബ്രിട്ടീഷ് കൊളംമ്പിയ, വാൻകൂവർ,പ്രിൻസ് എഡ്വാർഡ് ഐലന്റ് തുടങ്ങിയ മേഖലകളെല്ലാം മഞ്ഞ് മൂലം ജനജീവിതം സ്ഥംഭിച്ച നിലയിലാണ്. ഇന്ന് മുതൽ ശക്തമായ മഞ്ഞ് പൊഴിച്ചിലും കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 40 സെന്റീ മീറ്റർ കനത്തിൽ വരെ മഞ്ഞ് വീഴ്‌ച്ചയ്ക്ക് സാധ്യതയുള്ളതിനാൽ ഫൈളൈറ്റുകൾ സർവ്വീസ് നിർത്താൻ സാധ്യതയുണ്ട്.ഇന്നലെ രാത്രമുതൽ തന്നെ ശക്തമായ തണുത...

രാജ്യം തണുപ്പിന്റെ പിടിയിൽ; കനത്ത മഞ്ഞ് വീഴ്‌ച്ചയ്‌ക്കൊപ്പം ഇന്ന് മഴയെത്തും; സ്‌കൂളുകൾ തുറക്കില്ല; വാഹനവുമായി ഇറങ്ങുന്നവർക്കും ജാഗ്രതാ നിർദ്ദേശം

February 07 / 2017

രാജ്യമെങ്ങും തണുപ്പിന്റെ പിടിയലമർന്നിരിക്കുകയാണ്. പല ഭാഗങ്ങളും മഞ്ഞിൽ മുങ്ങിയതോടെ സ്‌കൂളുകൾ എല്ലാം അടച്ചു. ഫ്രെസർ വാലിയിലെ ഒട്ടുമിക്ക സ്‌കൂളുകളും ഇന്ന് തുറക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദ അബൂട്ട്‌സ്‌ഫോർഡ് സ്‌കൂൾ ഡിസ്ട്രിക്ട്, ചില്ലാവാക് സ്‌കൂൾ ഡിസ്ട്രിക്ട്, മിഷൻ സ്‌കൂൾ ഡിസ്ട്രിക്ട്, ലാംഗ്ല്‌ലി സ്‌കൂൾ ഡിസ്ട്രിക്ട്, ഫ്രസർ കാസ്‌കേഡ് സ്‌കൂൾ ഡിസ്ട്രിക്ട് എന്നിവ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രേസർവാലിക്ക് പുറമേ, വാൻകൂവർ. വെല്ലിങ്ടൺ, വാട്ടർ ലൂ, ടൊറന്റോ എന്നിവിടങ്ങളില്ലെലാം മഴയ്ക്ക് സാധ്യത...

ഫിലിപ്പ് മത്തായി ബ്രാംപ്ടണിൽ നിര്യാതനായി

February 02 / 2017

ബ്രാംപ്ടൺ (കാനഡ): കുമ്പളാംപൊയ്ക ചിറയത്ത് പരേതനായ സി. ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും പുത്രൻ ഫിലിപ്പ് മത്തായി (അച്ചൻകുഞ്ഞ്- 79) ബ്രാംപ്റ്റണിലുള്ള വസതിയിൽ നിര്യാതനായി. പരേതൻ സി. എസ്. ഐ. ചർച്ച് ടൊറോന്റോയുടെ സ്ഥാപക അംഗവും ദീർഘകാലം സഭയുടെ ട്രഷററുമായിരുന്നു. വിസിറ്റേഷൻ വെള്ളിയാഴ്‌ച്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ മേവിസ് റോഡിലുള്ള (7732, Mavis Rd, Brampton L6Y 5L5) മെഡോവെയ്ൽ സെമിത്തേരി ചാപ്പലിലും, ശനിയാഴ്ച രാവിലെ 10 മണി മുതൽ 10:45 മണി വരെ കിപ്ലിങ് അവന്യൂവീലുള്ള (1315, Kipling Avenue, Etob...

ആവശ്യത്തിന് കുട്ടികൾ ഇല്ല; രാജ്യത്തെ ഒന്റാരിയോ റീജിയനിലെ സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ; എതിർപ്പുമായി നിരവധി സംഘനകൾ രംഗത്ത്

February 01 / 2017

സ്‌കൂളുകളിൽ ആവശ്യത്തിന് കുട്ടികൾ ഇല്ലാത്തത് മൂലം രാജ്യത്തെ 600 ഓളം സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. സ്‌കൂളുകൾ കുട്ടികളില്ലാതെ പ്രവർത്തിക്കുന്നത് സർക്കാരിന്റെ ചെലവ് കൂട്ടുന്നതിനാൽ എത്രയും വേഗം സ്‌കൂളുകൾ അടച്ച് പൂട്ടാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ നിരവധി കുട്ടികളുടെ പഠനം വഴിമുട്ടുമെന്നാണ് സൂചന. ഒന്റാരിയോയിലാണ് ഏറ്റവും അധികം സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നത്, ഇവിടെയുള്ള സ്‌കൂളുകളിൽ പകുതിയും കുട്ടികൾ തീരെ കുറവായി കണ്ടെത്തി.എന്നാൽ സർക്കാർ ഈ സ്‌കൂളുകൾക്കായി 1 ബില...

Latest News