Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രാംപ്ടൻ മലയാളി സമാജം: കരിയനൂർ ദിവാകരൻ നമ്പൂതിരി ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ; റവ.ജേക്കബ് ആന്റണി, സജീബ് കോയ വൈസ് ചെയർമാന്മാർ

ബ്രാംപ്ടൻ മലയാളി സമാജം: കരിയനൂർ ദിവാകരൻ നമ്പൂതിരി ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ; റവ.ജേക്കബ് ആന്റണി, സജീബ് കോയ വൈസ് ചെയർമാന്മാർ

ജോയിച്ചൻ പുതുക്കുളം

ബ്രാംപ്ടൻ: കാനഡയിൽ മാത്രമല്ല നോർത്ത് അമേരിക്കയിലാകമാനം ജീവകാരുണ്യപ്രവർത്തനം സംഘടനാ പ്രവർത്തനത്തിന്റെ മുഖമുദ്രയാക്കി മാറ്റി മാതൃക കാട്ടിയ കാനഡയിലെ പ്രമുഖ സംഘടനയായ ബ്രാംപ്ടൻ മലയാളി സമാജം അതിന്റെ പ്രവർത്തങ്ങൾക്ക് പുതിയ രൂപവും ഭാവവും നൽകുന്നു. പത്താം വാർഷികം ആഘോഷിക്കുന്ന സമാജത്തിന്റെ പ്രവർത്തനങ്ങളുടെ തേരുതെളിക്കാൻ കാനഡായിലെ സാംസ്‌കാരിക,സാമൂഹ്യ,സംഘടനാ നേതാക്കൾ ഒന്നിച്ചു കൈകോർക്കുന്നു. വിവിധ മേഖലകളിൽ ഉന്നത ശ്രേണിയിൽ പ്രവർത്തിക്കുന്നവരുടെ നിരയാണ് പുതിയ ബോർഡ് ഓഫ് ട്രസ്റ്റിമാരും ഭാരവാഹികളും കമ്മറ്റി അംഗങ്ങളും.

പ്രമുഖ വാഗ്മിയും,നോർത്ത് അമേരിക്കയിലെ സാമൂഹ്യ പ്രവർത്തകനും കാനഡയിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ മുഖ്യതന്ത്രിയുമായ ബ്രഹ്മശ്രീ കരിയനൂർ ദിവാകരൻ നമ്പൂതിരി സമാജത്തിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. കാനഡയിലെ പ്രമുഖ സാമൂഹ്യ,സാംസ്‌കാരിക പ്രവർത്തകനും സി എസ് ഐ ഇടവക വികാരിയുമായ റവ.ജേക്കബ് ആന്റണി കൂടത്തിങ്കലും, പ്രമുഖ സാമൂഹ്യസാംസ്‌കാരിക പ്രവർത്തകനായ സജീബ് കോയയും വൈസ് ചെയർന്മാരായും തിരഞ്ഞെടുക്കപ്പെട്ടു.

നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സാംസ്‌കാരിക നേതാവും ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പ്രസിഡന്റുമായ ഡോ കരുണാകരൻ കുട്ടി, പ്രമുഖ കലാകാരനും സാമൂഹ്യ പ്രവർത്തകനും സമാജം മുൻ സെക്രട്ടറിയുമായ ഉണ്ണി ഒപ്പത്ത്, കാനഡയിലെ പ്രമുഖ വ്യവസായിയും സാംസ്‌കാരിക പ്രവർത്തകനുമായ മനോജ് കരാത്ത തുടഞ്ഞിയവർ ബോർഡ് അംഗങ്ങളുമായും തിരഞ്ഞെടുക്കപ്പെട്ടു.

സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം, സെക്രട്ടറി ലതാ മേനോൻ, ട്രഷർ ജോജി ജോർജ് തുടഞ്ഞിയവർ ആണ് മറ്റു ബോർഡ് അംഗങ്ങൾ.ബോർഡ് ഓഫ് ട്രസ്റ്റിമാരുടെ സാന്നിദ്ധ്യത്തിൽ പുതിയ ഭാരവാഹികൾ ഉടനടി ചുമതല ഏറ്റെടുക്കുന്നതാണ്.

കാനഡയിലെ മലയാളികളെ ജാതി, മത, വർഗ, രാഷ്ട്രീയ, സ്വാർത്ഥലാഭങ്ങൾക്കായി വിഭജിക്കുന്ന പുത്തൻ പ്രവണതയെ ചെറുത്തു തോൽപ്പിക്കാൻ സമാജം ആരംഭിച്ചിരിക്കുന്ന 'ഞാൻ മലയാളി ..നിങ്ങളോ' എന്ന കാമ്പയിൻ ഇതിനോടകമായി മലയാളി സമൂഹം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. പ്രവാസികളുടെ മതേതര മുഖമുദ്ര ആയി മാറുന്ന സമാജത്തിന്റെ പ്രവർത്തങ്ങൾക്ക് എല്ലാവരുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP