Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാടൻ വിഭവങ്ങളുമായി തട്ടുകട; വോളിബോളും സ്വിമ്മിങും അടക്കം നിരവധി മത്സരങ്ങളുമായി കുടുംബാംഗങ്ങൾ; ഒട്ടാവയിലെ മലയാളീ കത്തോലിക്കരുടെ പിക്‌നിക് അവിസ്മരണീയമായി

നാടൻ വിഭവങ്ങളുമായി തട്ടുകട; വോളിബോളും സ്വിമ്മിങും അടക്കം നിരവധി മത്സരങ്ങളുമായി കുടുംബാംഗങ്ങൾ; ഒട്ടാവയിലെ മലയാളീ കത്തോലിക്കരുടെ പിക്‌നിക് അവിസ്മരണീയമായി

ആന്റോ ജോൺസ്

കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ മലയാളീ കത്തോലിക്കരുടെ പ്രഥമ കൂട്ടായ്മയായ ഒട്ടാവ മലയാളീ കാത്തോലിക് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ സമ്മർ പിക്‌നിക് ജൂലൈ 21ന് സിൽവെർലേക്ക് പ്രൊവിൻഷ്യൽ പാർക്കിൽ ആഘോഷിച്ചു. പുതുമകൾ കൊണ്ടുംപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായ ഈ വർഷത്തെ പിക്‌നിക്കിൽ ഒട്ടാവയിലെ വിവിധമലയാളി കുടുംബങ്ങളിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്തു

.ഫാ:ഷിബു സിപ്രിയാൻ,ഫാ:ജോസി, ഫാ:ജോനാത് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പിക്‌നിക് വിവിധങ്ങളായപരിപാടികളാൽ സമൃദ്ധമായിരുന്നു. വിവിധ പ്രായത്തിലുള്ളവർക്കായി നടന്നകായികമത്സരങ്ങളിൽ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. അതിനുപുറമെ കനോയിങ്,
സ്വിമ്മിങ്ങ്, വോളീബോൾ തുടങ്ങി നിരവധി ഇനം പരിപാടികളും ആഘോഷത്തിന് കൊഴുപ്പകി. വൈകിട്ടു 5മണിയോടെ തുറന്ന തട്ടുകട വിവിധ നാടൻ വിഭവങ്ങളാൽസമ്പുഷ്ടമായിരുന്നു.

40വർഷങ്ങൾക്കു മുമ്പ് സ്ഥാപിതമായ ഈ കൂട്ടായ്മയുടെ ഈവർഷത്തെ കമ്മിറ്റി അംഗങ്ങളായ ഷാജി, ബിനു, സണ്ണി, ജോസഫ്, ആൻഡ്റോ എന്നിവർനേതൃത്വം നൽകിയ പിക്‌നിക് വൈകിട്ട് 8മണിയോടെ സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP