Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ ഉത്ഘാടനം 29 ന്; അഡ്വ . മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടകൻ

ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ ഉത്ഘാടനം 29 ന്; അഡ്വ . മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടകൻ

ഷിനു എംബി

ടൊറോന്റോ : ഗ്രേറ്റ് ടൊറൊന്റോ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന
മലയാളി കൂട്ടായ്മയായ ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ ഉത്ഘാടനം ജൂൺ മാസം 29ന് എറ്റോബികോകിലുള്ള റോസ് ഗാർഡൻ കൺവെൻഷൻ സെന്ററിൽ വച്ച് മുൻ മന്ത്രിയുംകടുത്തുരുത്തി എം .എൽ .എ യുമായ അഡ്വ. മോൻസ് ജോസഫ് നിർവഹിക്കുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കുടിയേറിയ മലയാളികൾക്ക് തങ്ങളുടെപൈതൃകം കാത്തു സൂക്ഷിക്കുവാനുള്ള ഒരു വേദി ഒരുക്കുക എന്നതാണ് ഈ സംഘടനയുടെപ്രഥമ ലക്ഷ്യം. അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാംസ്‌കാരികവും കലാകായിക പരവുമായ ഉന്നമനം ലക്ഷ്യം വച്ചു ആരംഭിച്ചിരിക്കുന്ന ഈ കൂട്ടായ്മക്ക്ഇതിനോടകം വളരെ അധികം സ്വീകാര്യകതയാണ് ലഭിച്ചിരിക്കുന്നത് .ഷിക്കാഗോ സോഷ്യൽക്ലബ്ബുമായി സഹകരിച്ചു വിവിധ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനുംസംഘടനക്ക് കഴിഞ്ഞു.

ഉത്ഘാടന കർമത്തിൽ കാനഡയിലെ പ്രമുഖ മലയാളി സംഘടനകളുടെനേതാക്കളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നതാണ് .പരിപാടികൾക്ക്ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കലിനോടൊപ്പം സെക്രട്ടറി മോൻസി തോമസ്‌കുന്നുംപുറം ,വൈസ് പ്രസിഡന്റ് റിജോ മങ്ങാട്ട് ,ജോയിന്റ് സെക്രട്ടറി സിബിൾ സ്റ്റീഫൻ,ട്രഷറർ ഷിബു എബ്രഹാം ,പ്രോഗ്രാം കോ ഓർഡിനേറ്റേഴ്സായ ഷെല്ലി ജോയ് ,വരുൺരാജൻ തുടങ്ങിയവർ നേതൃത്വം നൽകും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP