Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനഡയിൽ പുതിയതായി കുടിയേറിയവർക്കായി സൗജന്യ ഏക ദിന ശില്പശാല; അൃജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങളും നിർദേശങ്ങളും നല്കുന്ന ഏകദിന ശില്പശാല 27ന്

കാനഡയിൽ പുതിയതായി കുടിയേറിയവർക്കായി സൗജന്യ ഏക ദിന ശില്പശാല; അൃജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങളും നിർദേശങ്ങളും നല്കുന്ന ഏകദിന ശില്പശാല 27ന്

ടൊറോന്റോ : കാനഡായിൽ പുതിയതായി കുടിയേറിയ സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും വിവിധ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.എറ്റോബികോക്ക് സിവിക്ക് സെന്ററിൽ ജനുവരി 27 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 മണിവരെയാണ് ശിൽപ്പശാല.

പ്രശസ്ത ഇന്റർനാഷണൽ കരിയർ കോച്ചായ ഗബ്രിയേലാ കാസിനോനു, കാനഡയിൽ ജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാർഗങ്ങളും നിർദേശങ്ങളും അതിലേക്കു എത്തിച്ചേരാനുള്ള പരിശീലനങ്ങളും ഈ ശില്പശാലയിലൂടെ നൽകുന്നതാണ്.

ഓൺലൈൻ ചതിക്കുഴികളെക്കുറിച്ചും സൈബർ സെക്ക്യൂരിറ്റിയെക്കുറിച്ചുമുള്ള ബോധവൽക്കരണക്ലാസ്സ് 'സൈബർ ഗുരു ' എന്ന് അറിയപ്പെടുന്ന സംഗമേശ്വരൻ മാണിക്ക്യം അയ്യരുടെ നേതൃത്വത്തിൽ നടക്കും .കാനഡയിലെ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങൾ, അവരുടെ അവകാശങ്ങൾ, കർത്തവ്യങ്ങൾ , അവർ നേരിടുന്ന വൈവിധ്യങ്ങളായ നിയമ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചായിരിക്കും ബാരിസ്റ്ററും നോട്ടറി പബ്ലിക്കുമായ ലതാ മേനോൻ ശിൽപ്പശാലയിൽ അവതരിപ്പിക്കുന്നത്.

കൂടാതെ, സാമ്പത്തിക ഉപദേശങ്ങൾ, സെറ്റിൽമെന്റ് സർവീസുകൾ , ആരോഗ്യപരമായ ഭക്ഷണരീതികളും ജീവിതശൈലികളും തുടങ്ങിയ പുതിയ കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങൾ അതാത് മേഖലകളിൽ പ്രാവീണ്യം നേടിയവർ ഈ ശിൽപ്പശാലയിൽ അവതരിപ്പിക്കുന്നുണ്ട്.

കാനഡായിൽ കുടിയേറി വിവിധ മേഖലകളിൽ ജീവിത വിജയം നേടിയ ആളുകളുമായി സംവാദിക്കാനും നെറ്റ് വർക്കിങ് നടത്താനും ഈ ശിൽപ്പശാലയിൽ സൗകര്യമൊരുക്കുന്നു ണ്ടെന്ന് ശില്പശാലക്ക് ചുക്കാൻ പിടിക്കുന്ന മാനേജിങ് ഡയറക്ടർ മേരി അശോക് അറിയിച്ചു
കാനഡയിലെ ഇമ്മിഗ്രേഷൻ - സിറ്റിസൺഷിപ്പ് മന്ത്രാലയത്തിന്റെ സഹായ സഹകരണത്തോടെ ഡാൻസിങ് ഡാംസൽസാണ് ഈ സൗജന്യ ശിൽപ്പശാലക്ക് നേതൃത്വം നൽകുന്നത്. കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു നോൺ -പ്രോഫിറ്റ് സംഘടനയാണ് ഡാൻസിങ് ഡാംസൽസ്.

ശിൽപ്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.ddshows.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമാണ്. ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്ക് ബസ് / ട്രെയിൻ ടിക്കറ്റുകളും , ഭക്ഷണവും ശില്പശാലക്കു വേണ്ട സാധന-സാമഗ്രികളും സൗജന്യമായി ലഭിക്കും.

ശില്പശാലയുടെ സമാപനസമ്മേളനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മാർച്ചു- 3 ന് ടൊറോന്റോ സിറ്റി ഹാളിൽ നടക്കുന്ന ഇന്റർനാഷണൽ വിമൻസ് ഡേ സെലിബ്രേഷന്റെ കിക്ക് ഓഫും നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : വിഷ്ണു : 416 890 9947, സലോമി :416 420 7803 , ബാലാജി : 647 675 5432, യുവറാണി : 647 632 9301, തമിഴ് സെൽവൻ : 905 783 3468 എന്നിവരുമായി ബന്ധപ്പെടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP