Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ വർഷം മൂന്നു ലക്ഷത്തിലധികം കുടിയേറ്റക്കാരെ സ്വീകരിക്കാനൊരുങ്ങി കാനഡ; മുൻ വർഷത്തെക്കാൾ ഏഴു ശതമാനം കൂടുതൽ; ഫാമിലി റീയൂണിഫിക്കേഷനും മുൻഗണന നൽകും

ഈ വർഷം മൂന്നു ലക്ഷത്തിലധികം കുടിയേറ്റക്കാരെ സ്വീകരിക്കാനൊരുങ്ങി കാനഡ; മുൻ വർഷത്തെക്കാൾ ഏഴു ശതമാനം കൂടുതൽ; ഫാമിലി റീയൂണിഫിക്കേഷനും മുൻഗണന നൽകും

ടൊറന്റോ: പൗരത്വ നിയമങ്ങളിലും വിദേശ വിദ്യാർത്ഥികൾക്കുള്ള പിആർ നിയമങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയ കാനഡ കുടിയേറ്റക്കാർക്ക് ഏറെ അനുകൂല നടപടികളുമായി വീണ്ടും എത്തുന്നു. ഈ വർഷം മൂന്നു ലക്ഷത്തിലധികം കുടിയേറ്റക്കാരെ വരവേൽക്കുമെന്നാണ് ഇമിഗ്രേഷൻ മന്ത്രി ജോൺ മക്കല്ലം വ്യക്തമാക്കിയിരിക്കുന്നത്.

ഈ വർഷം 2,80,000 നും 3,05,000 നും മധ്യേ കുടിയേറ്റക്കാരെ സ്വീകരിക്കാൻ കാനഡ ഒരുക്കമാണെന്നാണ് ജോൺ മക്കല്ലം അറിയിച്ചിരിക്കുന്നത്. പെർമനന്റ് റെസിഡന്റ്‌സായി തന്നെ ഇവർക്ക് സൗകര്യമൊരുക്കിക്കൊടുക്കും. മുൻ വർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം അധിക ടാർഗറ്റാണ് ഇക്കാര്യത്തിൽ കാനഡ സ്വീകരിച്ചിരിക്കുന്നത്. കുടിയേറ്റം സംബന്ധിച്ച് അനുകൂല നടപടി സ്വീകരിച്ചതിനു പുറമേ ഫാമിലി റീയൂണിഫിക്കേഷൻ കാര്യത്തിലും കാനഡ ഉദാത്ത നയമാണ് സ്വീകരിച്ചിരിക്കുന്നത്.

ലിബറൽ പാർട്ടിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ പറഞ്ഞിരുന്നതു പോലെ ഫാമിലി റീയൂണിഫിക്കേഷനിൽ പെടുന്നവർക്കും അഭയാർഥികൾക്കും വിവിധ സ്ലോട്ടുകളിൽ പെട്ട് രാജ്യത്ത് എത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ട്. ഫാമിലി ക്ലാസ്, ഇക്കണോമിക്, റെഫ്യൂജി ആൻഡ് ഹ്യൂമാനിട്ടേറിയൻ കാറ്റഗറികളിൽ പെടുത്തി കുടിയേറ്റക്കാർക്ക് കാനഡയിൽ എത്താം. ഇക്കണോമിക് കാറ്റഗറിയിൽ 1,60,600 കുടിയേറ്റക്കാർക്കും ഫാമിലി കാറ്റഗറിയിൽ 80,000 കുടിയേറ്റക്കാർക്കും  റെഫ്യൂജി കാറ്റഗറിയിൽ 59,400 പേർക്കും കാനഡയിൽ എത്തി താമസിക്കാം. ഫാമിലി റീയൂണിഫിക്കേഷനിലൂടെ 80,000 പേർക്ക് കാനഡയിൽ എത്താൻ സർക്കാർ അവസരമൊരുക്കിക്കൊടുക്കുന്നുണ്ട്. ഇതിൽ പങ്കാളികളായും കുട്ടികളായും 60,000 പേർക്കും മാതാപിതാക്കൾ, ഗ്രാന്റ് പേരന്റ്‌സ് എന്നിവരായി 20,000 പേർക്കും കാനഡയിൽ എത്താം എന്നതാണ് പുതിയ ഭേദഗതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP