Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠനാർഥം രാജ്യത്ത് കഴിയുന്ന സമയത്തിന്റെ 50 ശതമാനം പൗരത്വത്തിന് പരിഗണിക്കും; വിദേശവിദ്യാർത്ഥികൾക്ക് പൗരത്വമനുവദിക്കുന്ന കാര്യത്തിൽ ഒട്ടേറെ ഇളവുകൾ അനുവദിച്ച് കാനഡ

പഠനാർഥം രാജ്യത്ത് കഴിയുന്ന സമയത്തിന്റെ 50 ശതമാനം പൗരത്വത്തിന് പരിഗണിക്കും; വിദേശവിദ്യാർത്ഥികൾക്ക് പൗരത്വമനുവദിക്കുന്ന കാര്യത്തിൽ ഒട്ടേറെ ഇളവുകൾ അനുവദിച്ച് കാനഡ

ടൊറന്റോ: വിദേശികൾക്ക് സിറ്റിസൺഷിപ്പ് അനുവദിക്കുന്ന കാര്യത്തിൽ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിലും വ്യാപകമായ അഴിച്ചുപണിയുമായി കനേഡിയൻ സർക്കാർ. വിദേശവിദ്യാർത്ഥികൾ അവരുടെ പഠനാർഥം ഇവിടെ കഴിയുന്ന കാലയളവ് റെസിഡൻസി പെറ്റീഷൻ നൽകുന്ന വേളയിൽ പരിഗണിക്കുമെന്നതാണ് ഇതിൽ പ്രധാനമായുള്ളത്.

ബിൽ സി 6 പ്രകാരം വിദേശവിദ്യാർത്ഥികൾ ഇവിട പഠനാവശ്യാർത്ഥം താമസിക്കുന്ന സമയത്തിന്റെ 50 ശതമാനം അവരുടെ ഫിസിക്കൽ റെസിഡൻസി ആവശ്യാർത്ഥം പരിഗണിക്കുന്നതാണ്. ഇതനുസരിച്ച് അഞ്ച് വർഷത്തിന്റെ ആദ്യത്തെ മൂന്ന് വർഷങ്ങൾ അവർ ഇവിടെ താമസിച്ചിരിക്കേണ്ടതാണ്. മുമ്പ് ബിൽ സി 24 പ്രകാരം വിദേശ വിദ്യാർത്ഥികൾ ആറ് വർഷത്തിലെ ആദ്യത്തെ നാല് വർഷം ഇവിടെ തന്നെ താമസിക്കേണ്ടിയിരുന്നു. അതേസമയം ഫിസിക്കൽ റെസിഡൻസി ആവശ്യാർഥം ടൈം ഇളവ് അനുവദിച്ചിരുന്നുമില്ല.

കാനഡയിൽ തന്നെ വർഷങ്ങളായി താമസിച്ചു പഠിക്കുന്നവർ തന്നെയാണ് ഇവിടെ പൗരന്മാരാകുള്ള യോഗ്യത ഏറ്റവും കൂടുതലുള്ളവരെന്നും രാജ്യമെമ്പാടും ഇക്കൂട്ടർക്കായി കാത്തിരിക്കുകയാണെന്നും ഇമിഗ്രേഷൻ മിനിസ്റ്റർ ജോൺ മക്കല്ലം വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ വിദ്യാർത്ഥികൾക്ക് പൗരത്വമനുവദിക്കുന്ന കാര്യത്തിൽ സർക്കാർ കാര്യമായ ഇളവ് നടപ്പാക്കിയതിൽ ഏറെ സന്തുഷ്ടരാണ് ഫോറിൻ എഡ്യൂക്കേഷൻ സ്‌റ്റേക്ക്‌ഹോൾഡർമാർ. സ്‌കിൽഡ് ഫോറിൻ സ്റ്റുഡന്റ്‌സിന്റെ കാര്യത്തിൽ കാനഡ മറ്റു രാജ്യങ്ങളുമായി മത്സരിക്കുകയാണെന്നും പഠനത്തിനു ശേഷം ജോലി, പെർമനന്റ് റസിഡൻസി, സിറ്റസൺഷിപ്പ് എന്നിങ്ങനെയുള്ള ഇളവുകൾ നൽകുക വഴി വിദേശ വിദ്യാർത്ഥികൾക്ക് ഒട്ടേറെ അവസരങ്ങളാണ് ഇവിടെ കൈവരുന്നതെന്നും ബ്രിട്ടീഷ് കൊളംബിയ കൗൺസിൽ ഫോർ ഫോറിൻ എഡ്യൂക്കേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ റാണ്ടൽ മാർട്ടിൻ ചൂണ്ടിക്കാട്ടി.

കാനഡയിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളിൽ 51 ശതമാനം പേരും പെർമനന്റ് റസിഡൻസിക്ക് അപേക്ഷിക്കുന്നവരാണെന്നും ഉന്നതപഠനത്തിനായി കാനഡയിൽ തന്നെ നിൽക്കാൻ തത്പരരാണ് ഇതിൽ 37 ശതമാനം പേരുമെന്നാണ് റിപ്പോർട്ട്. സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്നതിന് വിദേശ വിദ്യാർത്ഥികൾ ഇവിടെ താമസിക്കേണ്ടിയിരുന്ന കാലയളവിൽ ഇളവു നൽകിയതിന് എങ്ങുനിന്നും മികച്ച പ്രതികരണം തന്നെയാണ് ഉണ്ടാകുന്നതെന്ന്  മെമ്പർഷിപ്പ്, പബ്ലിക് പോളിസി ആൻഡ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റായ ജെന്നിഫർ ഹംപ്‌ഷെയർ ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP